തര്‍ജ്ജനി

ബിന്ദു കൃഷ്ണന്‍

ഫ്ലാറ്റ് നമ്പര്‍: 604, ബ്ലോക്ക് 2,
ഇ. എം. എസ്. നഗര്‍ കോളനി,
പാറ്റൂര്‍, വഞ്ചിയൂര്‍ പി. ഒ.
തിരുവനന്തപുരം - 695035

Visit Home Page ...

കവിത

ഉയര്‍ച്ച

മുത്തച്ഛന്
വാഴ്വൊരു മല.
പാടുപെട്ടു കയറാന്‍
വെട്ടി വെളുപ്പിക്കാന്‍
വിളയിറക്കാന്‍.

അച്ഛന്
വാഴ്വൊരു കോണി.
എണ്ണിക്കയറാന്‍,
ഒരു മുറി പല മുറി
സ്വന്തമാക്കാന്‍,
ഉയരക്കാഴ്ച കണ്ട്
ത്രസിച്ചു നില്‍ക്കാന്‍.

എനിക്ക്
ജീവിതം ഒരു
എസ്കലേറ്റര്‍.
ഒന്നും ചെയ്യാനില്ല.
കയറി നിന്നു കൊടുത്താല്‍ മതി
എങ്ങോട്ടോ
എത്തിക്കോളും.

Subscribe Tharjani |
Submitted by സന്തോഷ് (not verified) on Tue, 2008-01-01 09:32.

പുതു വത്സരാശംസള്‍!
കവിത നന്നായിരിയ്ക്കുന്നു!
സന്തോഷ് പാല