തര്‍ജ്ജനി

അജിത് കുമാര്‍

Resonance,
അരുളപ്പാട് ദേവീ ക്ഷേത്രത്തിനു സമീപം,
ചേവരമ്പലം,
കോഴിക്കോട് 17
ഫോണ്‍: 94475 40414
ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

ദുര്‍ബല നിമിഷം

സിനിമാകൊട്ടക വീര്‍പ്പടക്കി നില്ക്കേ
ഷീല പറഞ്ഞു:
"ഒരു ദുര്‍ബല നിമിഷത്തില്‍....."

കഴുത്തിലൊരു കുഴിതെളിയിച്ച്
ശാരദ വിറച്ചു:
"ഒരു ദുര്‍ബല നിമിഷത്തില്‍....."

ജയഭാരതി മുഖം കുനിച്ചു കരഞ്ഞു:
"ഒരു ദുര്‍ബല നിമിഷത്തില്‍....."

അലക്കുകല്ലില്‍, കുളപ്പടവില്‍
വേലിക്കല്‍, വയല്‍വരമ്പില്‍
ദുര്‍ബല നിമിഷങ്ങള്‍ ഓക്കാനിച്ചു

ഇപ്പോള്‍
കോണ് ഡമുകള്‍ ഒഴുകിപ്പോവുന്ന
റബ്ബര്‍ പാലരുവിക്കരയില്‍
കുനിഞ്ഞിരുന്നു കരയുന്നു, അവ.

Subscribe Tharjani |
Submitted by ബെന്നി (not verified) on Sat, 2009-07-18 12:57.

നന്നായിരിക്കുന്നു കവിത