തര്‍ജ്ജനി

സുനീത ടി. വി

മലയാളം ഡിപ്പാര്‍ട്ട്മെന്റ്,
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,
കോഴിക്കോട്.

വെബ്ബ്: ഇലകള്‍ പൊഴിയുന്ന വഴിയില്‍...

Visit Home Page ...

ലേഖനം

പ്രണയവും ധ്യാനവും

എക്‍ഹാര്‍ട്ട് ടോള്‍ തന്റെ “”പവര്‍ ഓഫ് നൌ” എന്ന പുസ്തകം ആരംഭിക്കുന്നത് ഒരു കഥ പറഞ്ഞു കൊണ്ടാണ്. ഒരു ഭിക്ഷക്കാരന്‍ വളരെക്കാലമായി ഒരു പഴയ പെട്ടിയുടെ പുറത്തിരുന്ന് ഭിക്ഷ യാചിക്കുകയാണ്. അതു വഴി കടന്നുപോയ ഒരാളോട് അദ്ദേഹം പതിവു പോലെ ചില്ലറത്തുട്ടുകള്‍ ചോദിച്ചു അയാള്‍ തിരിഞ്ഞു നിന്ന് ചോദിച്ചു “ നിങ്ങള്‍ എത്ര നാളായി ഇവിടെ ഇരുന്ന് യാചിക്കാന്‍ തുടങ്ങിയിട്ട്?”
“വളരെ വര്‍ഷങ്ങളായി“
“നിങ്ങള്‍ ഇരിക്കുന്ന പെട്ടിക്കുള്ളില്‍ എന്താണുള്ളതെന്ന് നോക്കിയിട്ടുണ്ടോ?”
“എന്തുണ്ടാവാന്‍ ‍? അതില്‍ ഒന്നുമില്ല”.

എന്തായാലും പെട്ടി തുറന്നു നോക്കന്‍ വഴിപോക്കന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ പെട്ടിതുറന്നപ്പോള്‍ ആ പെട്ടി നിറയെ സ്വര്‍ണ്ണനാണയങ്ങളായിരുന്നു. സ്വര്‍ണ്ണനാണയങ്ങള്‍ നിറഞ്ഞ ആ പെട്ടിക്കുമുകളിലിരുന്നാണ് ഈ മനുഷ്യന്‍ ഇക്കാലമിത്രയും ചില്ലറത്തുട്ടുകള്‍ക്കായി മറ്റുള്ളവരോട് യാചിച്ചത്.

ഇതുപോലെയാണ് നമ്മുടെ കാര്യവും. സന്തോഷത്തിന്റെ ലേശങ്ങള്‍ക്കുവേണ്ടി മറ്റു മനുഷ്യരുടെയും വസ്തുക്കളുടെയും പിന്നാലെ ഓടുമ്പോള്‍ നമ്മുടെ ഉള്ളില്‍ തന്നെയുള്ള അനന്തമായ ആനന്ദം നാം അറിയാതെ പോകുന്നു.

രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ബോധിവൃക്ഷച്ചുവട്ടിലിരുന്ന് ബുദ്ധന്‍ ഇത് തിരിച്ചറിഞ്ഞു. ഗൌതമബുദ്ധന്‍ മാത്രമല്ല , ബോധോദയം നേടിയ എല്ലാവരും - ലാവോത്സു, സെന്‍ ‍ആചാര്യന്മാര്‍ ‍, ഗുര്‍ജിഫ്, റൂമി, കൃഷ്ണമൂര്‍ത്തി, ഓഷോ തുടങ്ങിയ ബുദ്ധന്മാരെല്ലാം - ഇത് തിരിച്ചറിഞ്ഞു. ആനന്ദമാണ് മനുഷ്യന്റെ സ്വാഭാവികമായ മനുഷ്യാവസ്ഥ. ഇത് ഓരോരുത്തരുടെയും ഉള്ളില്‍ത്തന്നെയുണ്ട്. ആനന്ദമന്വേഷിച്ച് ലോകം മുഴുവന്‍ പോയി അവസാനം തന്നിലേക്കു തന്നെ മടങ്ങിയെത്തുന്നു. ആന്തരികമായി നിശബ്ദനാവുക, ശ്രവിക്കുക, പൂര്‍ണ്ണമായും ഈ നിമിഷത്തില്‍ ജീവിക്കുക, ധ്യാനിക്കുക- ധ്യാനം വഴി സൂക്ഷമായിത്തീരുന്ന അവബോധമാണ് അനന്തമായ ആനന്ദത്തിന്റെ ഉറവ.

എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഒരു ശൂന്യത്യയുണ്ട്. ഭൌതികമായ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചാലും പിന്നെയും എന്തോ ബാക്കി നില്ക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരപൂര്‍ണ്ണത. പണം, പദവികള്‍ ‍, പ്രസിദ്ധി , ലൈംഗികത തുടങ്ങിയവയിലൂടെയൊക്കെ നാം ഈ ശൂന്യത ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും ഈ വിടവ് നികത്താനവുന്നില്ല ,സന്തോഷത്തിന്റെ സൂചകങ്ങള്‍ നിരന്തരമായി വഴുതുന്നു.

ഒഷോ മനുഷ്യന്റെ സഹജാവസ്ഥയായി ആനന്ദത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്‌. അതിനുള്ള മാര്‍ഗ്ഗങ്ങളാണ് കാണിച്ചു തരുന്നത്‌. ആഗ്രഹങ്ങളെ അതിവര്‍ത്തിച്ച്, അതിനുമപ്പുറത്തുള്ള ബോധോദയത്തില്‍‍ - നിത്യമായ ആനന്ദാവസ്ഥയില്‍ ‍- എത്തിച്ചേരാനാണ് അദ്ദേഹം പറയുന്നത്‌.

നിത്യമായ ആനന്ദം നേടാനുള്ള രണ്ട് വ്യത്യസ്ത വഴികളെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നു. ധ്യാനവും പ്രണയവുമാണ് ആ രണ്ടു വഴികള്‍ ‍. അതിനെ ജ്ഞാനയോഗവും ഭൌതികയോഗവും എന്നോ വിവേകത്തിന്റെ പാതയും അര്‍പ്പണത്തിന്റെ പാതയും എന്നോ വിളിക്കാം. ആഴത്തില്‍ ഒറ്റയായ പുരുഷന് ധ്യാനവും അടിസ്ഥാന പ്രേരണ പ്രണയമായ സ്ത്രീക്ക് പ്രണയവും ആണ് ഉണര്‍വ്വിലെത്തിച്ചേരാനുള്ള വഴികള്‍ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

പ്രണയത്തിന് മറ്റൊരാള്‍ ആവശ്യമാണ്. ധ്യാനമാകട്ടെ, ഏകനായി ചെയ്യാം. പുരുഷന്‍ ആഴത്തിലാഴത്തില്‍ ഒറ്റയായതിനാല്‍ ധ്യാനത്തിലൂടെ പൂജ്യത നേടാന്‍ പുരുഷനാവുന്നു. എന്നാല്‍ സ്ത്രീകളുടെ അടിസ്ഥാന പ്രേരണ പ്രണയമാണ് . സ്ത്രീകളുടെ മുഴുവന്‍ സത്തയും പ്രണയത്തിനുളള ആഴപ്രേരണയാണ്. അതുകൊണ്ടു തന്നെ സ്ത്രീക്ക് ഏകയായിരിക്കാന്‍ പ്രയാസമാണ്. എപ്പോഴൊക്കെ ഏകാന്തതയിലിരിക്കുന്നുവോ അപ്പോഴൊക്കെ ദുരിതത്തിലാണവള്‍ ‍. ഒരു കാമുകനുണ്ടങ്കില്‍ ‍, മനസ്സിനകത്തെന്തെങ്കിലും ഉണ്ടെങ്കില്‍ , അവള്‍ സന്തോഷിക്കും. ആരെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍ ‍, ആരെങ്കിലും പ്രണയിച്ചുവെങ്കില്‍ ‍, ഒരുവള്‍ക്ക് ചുറ്റിലും പ്രണയം നിലനില്ക്കുന്നുവെങ്കില്‍ , അത് അവളെ ഉന്മേഷവതിയായി വളര്‍ത്തും. അതൊരു പോഷകാഹാരമാണ്. പ്രണയശൂന്യത അനുഭവപ്പെടുമ്പോള്‍ ഒരു സ്ത്രീ പട്ടിണി കിടക്കുകയാണ്. ഈ സ്ത്രൈണോര്‍ജജമാണ് പ്രണയത്തിന്റെയും അര്‍പ്പണത്തിന്റെയും പാത സൃഷ്ടിച്ചത്‌ . കാമുകന്‍ നിലനില്ക്കുന്നുവെന്നും പ്രണയമുണ്ടെന്നുമുള്ള ആ ആശയം, ആ അനുഭവം മതി, ഒരു സ്ത്രീ നിറവ് അനുഭവിക്കുന്നു. പ്രണയിച്ചും പ്രിയപ്പെട്ടതും ഒന്നായി മാറുന്ന ബിന്ദുവിലേക്ക് ഈ സ്നേഹത്തിലൂടെ അവള്‍ എത്തിച്ചേരുന്നു. അപ്പോഴാണ് ധ്യാനം അനുഭവിക്കുന്നത്‌.

പ്രണയത്തിലൂടെ ഈ അഗാധമായ സംലയനത്തിലൂടെ സംഭവിക്കുന്ന ധ്യാനാ‍വസ്ഥയില്‍ ‍, അവള്‍ക്ക് ഏകയായിരിക്കാ. കാരണം ഇനിയൊരിക്കലും അവള്‍ക്ക് ഒറ്റക്കിരിക്കേണ്ടതില്ല. പ്രിയപ്പെട്ടവന്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു - അതിപ്പോള്‍ ഉള്ളിലുണ്ട്‌.

എന്നാല്‍ പുരുഷനെ സംബധിച്ചിടത്തോളം പ്രണയത്തിലൂടെ ധ്യാനം നേടുക പ്രയാസമാണ്. അവന്റെ മുഴുവന്‍ ഊര്‍ജ്ജവും സ്ത്രീയുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രാഥമികമായി അവന്‍ ധ്യാനം നേടണം. അപ്പോള്‍ അവനില്‍ പ്രണയം സംഭവിക്കുന്നു.

ഇതു രണ്ടും ഒന്നുതന്നെയാണന്ന്‌ ഓഷോ വിശദീകരിക്കുന്നു - “സ്ത്രീ പ്രണയത്തിലൂടെ ധ്യാനത്തിലേക്കും പുരുഷന്‍ ധ്യാനത്തിലൂടെ പ്രണയത്തിലേക്കും എത്തിച്ചേരുന്നത്‌ ഒന്നു തന്നെയാണ്. അതിനുമുമ്പ് എന്തു സംഭവിക്കുന്നു എന്നതല്ല പ്രശ്നം . നിങ്ങളൊരു പുരുഷനാണങ്കില്‍ ധ്യാനിക്കുകയും പ്രണയിക്കുകയും ചെയ്യുക. നിങ്ങളൊരു സ്ത്രീയാണങ്കില്‍ പ്രണയിക്കുകയും ധ്യാനിക്കുകയും ചെയ്യുക. പക്ഷേ ഒരിക്കലും തെരഞ്ഞെടുക്കരുത്. പ്രണയം+ ധ്യാനം - ഇതാണെന്റെ മുദ്രാവാക്യം“

Subscribe Tharjani |
Submitted by വിഷ്ണു പ്രസാദ് (not verified) on Mon, 2008-01-14 20:06.

എല്ലാ മനുഷ്യരും അവനവനില്‍ നില്‍ക്കാത്തതുകൊണ്ട് ഒരു തേടലിലാണ്.കണ്ടെത്തി എന്ന് കരുതുന്നതൊന്നുമാവില്ല അഭയ സങ്കേതം.തേടല്‍ മാത്രമാണ് ജീവിതത്തിന്റെ/പ്രണയത്തിന്റെയും ആഹ്ലാദവും സത്യവും.

Submitted by ഗോപന്‍ (not verified) on Sat, 2008-01-19 17:48.

വളരെ നല്ല കുറിപ്പ്..
അഭിനന്ദനങ്ങള്‍.

Submitted by tom mathews (not verified) on Mon, 2008-01-21 18:21.

Dear Sunita:
Your article on 'Love and Meditation' is very insightful
and immensely revealing of human emotionality,especially
in the realm of romance and medittation. As a practising
psychologist in U.S., I was intensely impressed with your
expose on Man and his pursuits and Woman and her
'wants of her heart'.
While congratulating you on this fine write-up, I have a
request, may I include your article in the 'anubandham ' of
my upcoming novel?. I am the author of the English
translation of "Ramanan' in U.S. and the recent novel,
'Mochanavum Mokshavum' with forewords by Prof.M.K.
Sanoo and Ambassador T.P. Sreenivasan.
Please write to me. Thanks
Tom Mathews
New Jersey
Email: tommathewsr@aol.com

Submitted by Anonymous (not verified) on Sat, 2010-04-10 22:41.

hi sunitha,
pranayavum dhyanavum..i like very much..Congrats..which is inspired me..
what is your new article and poems, let me know..all wishes..
thanks
seebu
dubai
Email seebus1@yahoo.com