തര്‍ജ്ജനി

കെ. പി ഗിരിജ

ഇമെയില്‍: girija@chintha.com

About

എം.എ ബിരുദധാരി. സാമൂഹിക-രാഷ്ട്രീയ പ്രാധാന്യമുള്ള കാലിക വിഷയങ്ങളെക്കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. തൊഴിലാളി സംഘടന, ശാസ്ത്രസാഹിത്യ പരീക്ഷത്ത്, ഫെമിനിസ്റ്റ് പ്രസ്ഥാനം, പരിസ്ഥിതി പ്രസ്ഥാനം എന്നിവയില്‍ പല കാലഘട്ടങ്ങളിലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ സായ് നാഥ്, പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍, ദളിത് ബഹുജന്‍ സംഘാടകനായ കാഞ്ച‌ഐലയ്യ, ആദിവാസി ഗോത്ര മഹാസഭാനേതാക്കളായ സി. കെ ജാനു, ഗീതാനന്ദന്‍, ബാഗ്ലൂരില്‍ ജീവിക്കുന്ന മലയാളി ഹിജഡ ജെറീന എന്നിവരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വിമന്‍സ് ഇം‌പ്രിന്റ് പ്രസിദ്ധീകരിച്ച(മറിക്കാത്ത താളുകള്‍) മന്ദാകിനി നാരായണന്റെ ഓര്‍മ്മക്കുറിപ്പുകളുടെ വിവര്‍ത്തകയും എഡിറ്ററുമാണ്. നാഷണല്‍ ബുക് ട്രസ്റ്റ് , ഡി.സി. ബുക്സ് ഇവയ്ക്കുവേണ്ടിയും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ “കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പുരോഗമനസ്വഭാവങ്ങള്‍‌ക്കുള്ളില്‍ ജാതിയുടെ പ്രവര്‍ത്തനമെങ്ങനെ “ എന്ന ഒരു പഠനം നടത്തുന്നു

Books

മറിക്കാത്ത താളുകള്‍ (മന്ദാകിനി നാരായണന്റെ ഓര്‍മ്മക്കുറിപ്പുകള്‍), വിമന്‍സ് ഇം‌പ്രിന്റ്, 2007

Article Archive