തര്‍ജ്ജനി

മുഖമൊഴി

നീറോ ചക്രവര്ത്തിയും ചികിത്സാസൌകര്യവും

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലാണ്. തര്‍ജ്ജനിയുടെ പഴയ ഒരു ലക്കത്തില്‍ കേരളത്തിലെ പൊതുജനാരോഗ്യരംഗത്തെക്കുറിച്ച് ഞങ്ങള്‍ എഴുതിയിരുന്നു. പൊതുജനാരോഗ്യം വിപണിതാല്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന കമ്പോളമായിത്തീരുന്നതിനെക്കുറിച്ചാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ആരോഗ്യസൂചികയെ മുന്‍നിറുത്തിയുള്ള കേരളമോഡല്‍ കേമത്തനാട്യങ്ങളുടെ മറുപുറം അനാവരണം ചെയ്യും എന്നതായിരിക്കും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പരിസമാപ്തിയില്‍ ഉണ്ടാകുന്ന ഗുണഫലം എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്നതാണ് സമരത്തിന്റെ ഡിമാന്റ് എന്ന് ഡോക്ടര്‍മാര്‍ . വേതനവര്‍ദ്ധനവ് ആവശ്യപ്പെടുകയാണ് ഡോക്ടര്‍മാര്‍ എന്ന് ആരോഗ്യവകുപ്പ് മന്ത്രിയും പാര്‍ട്ടിയും. കരാര്‍ നടപ്പിലാക്കാത്ത ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന് ഡോക്ടര്‍മാര്‍ . കരാര്‍ നടപ്പിലാക്കാതിരുന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസ് ആകര്‍ഷകമല്ലാതായിത്തീരുമെന്നും അങ്ങനെയായാല്‍ ഡോക്ടര്‍മാര്‍ കൂട്ടമായി സര്‍വ്വീസില്‍ നിന്ന് രാജിവെച്ചുപോകും എന്ന് ഡോക്ടര്‍മാര്‍ . അങ്ങനെ രാജിവെച്ചു പോകുന്നെങ്കില്‍ പോകട്ടെ എന്ന് ആരോഗ്യമന്ത്രിയും . സാമൂഹികപ്രതിബദ്ധതയില്ലാത്ത നടപടിയാണ് ഡോക്ടര്‍മാരുടേതെന്ന് ഭരണപക്ഷ യുവജനസംഘടന. എന്നാല്‍ ഡോക്ടര്‍മാരുടെ വൈയക്തികതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെച്ച് പോകാതിരിക്കാന്‍ സംഘടന വഴി രാജിക്കത്ത് നല്കാനാണ് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്നെ പലതരം പ്രശ്നങ്ങളുള്ള പൊതുജനാരോഗ്യരംഗത്തെ അപ്പാടെ തകര്‍ത്തുകളയരുതെന്ന നയം ഉള്ളതിനാലാണ് വ്യക്തിപരമായ രാജി തടയുന്നത് എന്ന സംഘടനയുടെ നിലപാട് നല്ലതു തന്നെ. അതിന്റെ സാമൂഹികപ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുകയും നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന യുവജനസംഘടനകള്‍ക്ക് ധാര്‍മ്മികമായ ഒരു യോഗ്യതയുമില്ല.

ആരോഗ്യരംഗത്തെ ഈ സമരം എന്നാല്‍ കേരളത്തിലെ പൊതുജനങ്ങളെ ബാധിച്ച മട്ടു കാണുന്നില്ല. സാധാരണനിലയില്‍ ഓട്ടോറിക്ഷാസമരമോ സര്‍ക്കാര്‍ജീവനക്കാരുടെ സമരമോ നടക്കുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കാറുള്ള മുറവിളിയൊന്നും കേള്‍ക്കാനുമില്ല . ഇത് എന്തുകൊണ്ട് എന്ന് ആലോചിക്കേണ്ടതാണ്. അതിനുള്ള പ്രധാന കാരണം ആശുപത്രിയെ ചട്ടപ്പടി ജോലി ചെയ്തു കൊണ്ടും മറ്റു ജോലികളില്‍ നിന്നു വിട്ടു നിന്നുമാണ് ഡോക്ടര്‍മാരുടെ സമരം. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സൌകര്യങ്ങളുടെ പരിമിതി കാരണം സമൂഹത്തിലെ കീഴ്‌ത്തട്ടിലുള്ള ജനവിഭാഗം മാത്രം ആശ്രയിക്കുന്ന സ്ഥാപനങ്ങളായി മാറിയിരിക്കയാണ്. ഈ മാറ്റം എത്രയോ കാലം മുമ്പേ സംഭവിച്ചു കഴിഞ്ഞതാണ് . പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകനു പോലും ആ സൌകര്യങ്ങള്‍ മതിയാകുന്നില്ല. അതിനാലാണ് അവരുടെ മുന്‍കയ്യില്‍ സഹകരണ ആശുപത്രികള്‍ സ്ഥാപിക്കപ്പെടുന്നത്. മറ്റേത് ബിസിനസ്സിനെക്കാളും ലാഭകരമാണ് , നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം. ഒരു വെടിക്ക് പക്ഷി രണ്ട്. സഹകരണ ആശുപത്രികള്‍ക്കു പുറമെ നാട്ടിലുടനീളം സ്പെഷാലിറ്റി അവകാശവാദങ്ങളുമായി സ്വകാര്യാശുപത്രികളുമുണ്ട്. പട്ടിണിക്കാരല്ലാത്തവരെല്ലാം ആശ്രയിക്കുന്നത് ഇത്തരം സ്ഥാപനങ്ങളെയാണ്. ഡോക്ടറും മരുന്നുമില്ലാതെ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളില്‍ ഒരു സൌകര്യവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സമൂഹത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ ചികിത്സാസൌകര്യം തേടിയെത്തുന്ന ആശുപത്രികള്‍ നിശ്ചലമാക്കിയല്ല സമരം ചെയ്യേണ്ടത് എന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം ശ്ലാഘനീയമാണ്.

പ്രത്യക്ഷത്തില്‍ ജനജീവിതത്തെ ബാധിക്കാത്തതിനാല്‍ സമരം നടക്കട്ടെ എന്നു കരുതുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം നിരുത്തരവാദപരമാണ്. സര്‍ക്കാരുണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്നതാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. അവനവനുണ്ടാക്കിയ കരാര്‍ നടപ്പിലാക്കാനാകില്ലെങ്കില്‍ പിന്നെന്തിനാണ് കരാറുണ്ടാക്കിയത്, എന്തിനാണ് നെറികെട്ട വഞ്ചന എന്നു പൊതുജനങ്ങളോട് തുറന്നു പറയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. പൊതുജനം തങ്ങളിലര്‍പ്പിച്ച വിശ്വാസത്തോട് നീതിചെയ്യാന്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമുണ്ട് . പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉന്നയിച്ച ബഹുജനപ്രശ്നമെല്ലാം ഭരണത്തിലെത്തുമ്പോള്‍ അവനവനു തന്നെ പ്രശ്നമായി , ഊരാക്കുടുക്കായിത്തീരുന്നവെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. നമ്മുടെ വീമ്പിളക്കാനുള്ള ആരോഗ്യസൂചികയുടെ അടിസ്ഥാനങ്ങളിലൊന്ന് ആരോഗ്യ ബോധവത്കരണപ്രവര്‍ത്തനങ്ങളായിരുന്നു. സമരത്തിന്റെ ഭാഗമായി നിറുത്തിവെച്ച കാര്യം അതാണ്. സാംക്രമികരോഗങ്ങളുടെ പിടിയിലകപ്പെട്ട ഇന്നത്തെ കേരളത്തില്‍ ആരോഗ്യബോധവത്കരണത്തിന്റെയും പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ ഹാ, കഷ്ടം, നാം നീറോവിന്റെ ഭരണത്തില്‍ കീഴിലാണ്. പൊതുവിദ്യാഭ്യാസം പരിഹാസ്യമായ പരിഷ്കാരങ്ങള്‍ കൊണ്ട് തുലച്ച് ബുദ്ധിജീവിചമയുവാനൊരാള്‍ , പൊതുജനാരോഗ്യം അപ്പാടെ തകര്‍ത്ത് ബഹുരാഷ്ട്രകുത്തക മരുന്നു കമ്പനികളുടെ വിപണിയാക്കി കേരളത്തെ മാറ്റാന്‍ വേറൊരാള്‍ , എന്നെയെല്ലാവരും തെറ്റിദ്ധരിക്കുന്നു, ഇക്കപടലോകത്തില്‍ ആത്മാര്‍ത്ഥമാം ഹൃദയമുണ്ടായതാണെന്‍ പരാജയമെന്നു പാടാനൊരു നവാഗതകവി. നമ്മള്‍ നീറോവിന്റെ പ്രജകള്‍ തന്നെ.

സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുമോ ? എല്ലാ ഡോക്ടര്‍മാരും നിര്‍ബന്ധിതസര്‍ക്കാര്‍ സേവനം ചെയ്യണം എന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കി സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കുമോ? അതു വഴി പൊതുജനാരോഗ്യരംഗത്തെ ചികിത്സകക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാനാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഇല്ല എന്നു തന്നെയാകും ഉത്തരം. നമ്മുടെ പൊതുജനാരോഗ്യം ഒരു വിപണിയാക്കി മാറ്റുകയും വിപണിയുടെ താല്പര്യങ്ങളല്ലാത്തതൊന്നും ഉയര്‍ന്നുവരാന്‍ ഇടയില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നില്‍ മാറിമാറി വരുന്ന മുന്നണികളിലെ നീറോമാരുടെ സംഭാവന വരാനിരിക്കുന്ന കാലത്ത് ആരെങ്കിലും വിലയിരുത്താതിരിക്കില്ല. വമ്പിച്ച കാശ് മുടക്കി പഠിച്ച് ബിരുദം നേടിയവന് മുതല്‍മുടക്കിന് തുല്യമായെങ്കിലും തിരിച്ചുകിട്ടാന്‍ ചെലവ് കുറഞ്ഞ ചികിത്സാസംവിധാനം വലിയ പ്രതിബന്ധം തന്നെയാണ്. എങ്കില്‍ അതിനെ തകര്‍ക്കാതിരിക്കുന്നതെങ്ങനെ? നാം നീറോമാരുടെ വീണാവാദനത്തിന് കാതോര്‍ക്കുക.

Subscribe Tharjani |
Submitted by MAYA MARAYUR (not verified) on Tue, 2007-12-04 22:21.

ഡോക്റ്റര്‍മാര്‍ സമരം ചെയ്തപ്പോള്‍ മരണനിരക്ക് വിദേശരാജ്യങ്ങളില്‍ കുത്തനെ കുറഞ്ഞുവെന്ന ആധികാരിക കണക്കുകളുമായി മാധ്യമം പത്രത്തില്‍ 2 ആഴ്ച്ച മുന്‍പ് വന്ന ലേഖനം ഓര്‍ത്തുപോകുന്നു.ഇവിടെയും അതു തന്നെയാകും അവസ്ഥ.എന്തുകൊണ്ടെന്നാല്‍ ,ഏറ്റവുമധികം അനാവശ്യ മരുന്നുകള്‍ കഴിച്ച് പ്രമേഹം,വൃക്കരോഗങ്ങള്‍ തുടങ്ങിയവ സമ്പാദിച്ചു കൂട്ടുന്നവരാണു നാം.ഡോക്റ്റര്‍മ്മാര്‍ കൂടുമ്പോള്‍ മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ഏറുന്നത് എന്തുകൊണ്ടാണു?അതിനാല്‍, ഇവര്‍ കുറേക്കാലം കൂടി സമരം ചെയ്തോട്ടെ.ജനങ്ങളുടെ ആയുസ്സ് കൂടും.

Submitted by Anonymous (not verified) on Wed, 2007-12-12 00:51.

It is important to pay a decent salary to government doctors. If they are not getting a reasonable amount to meet there ends, they will not work in Govt service and only waste doctors will remain in the service.It is difficult for some narcissistic personaties to accept the fact that most of the intellectually gifted people choose medicine as their first career option with some exeption of self financing students and also....
I thought that this communist government has some commitments to the poor. I will never ever vote for communist party headed capitilist communists who are holding hands with some outcasts in he northern religious party and congress party. The have common aim to plunder the wealth of kerala. If they have any concern they will seriously think about the health of the poor people and try to improve the condition in govt hospital.Why there is no MRI or CT scan in tertiary centers like kottayam medical college.Why there is not enough bed for patients? Why they are not byuing enough lab equipments.I suspect that these scan lobies and lab lobies keep giving to left and right politicians not to revive the government facilities. It wouldnt cost a lot to improve the situations in govt hospitals.