തര്‍ജ്ജനി

ലേഖാ നാരായണന്‍
About

എറണാകുളം മഹാരാജാസില്‍ നിന്നും 1989-ല്‍ ഇംഗ്ലീഷില്‍ ബിരുദാന്തരബിരുദമെടുത്തു അതിനുശേഷം . ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമയും

കൊച്ചി നേവല്‍ പബ്ലിക് സ്കൂളില്‍ ഒരുവര്‍ഷം ചിത്രകലാ അദ്ധ്യാപികയായിരുന്നു. അതിനു ശേഷം വിവിധ സ്കൂളുകളിലും സെന്റ്തെരേസാസ് കോളേജിലും ഇംഗ്ഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്തു. പിന്നീട് അഞ്ചുവര്‍ഷത്തോളം സൌദി അറേബ്യയില്‍ പല സ്കൂളുകളിലായി ഇംഗ്ഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ചിത്രകലയ്ക്കായി നീക്കി വച്ചുകൊണ്ട് ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

പഠിക്കുന്നകാലത്ത് പത്തുവര്‍ഷത്തോളം കൊച്ചി കലാപീഠത്തിലെ ചിത്രകലാ വിദ്യാര്‍ത്ഥിനിയായിരുന്നു. 1986-ല്‍ മറ്റൊരു ചിത്രകാരിയായ ആര്‍ .രാധയുമൊത്ത് ചിത്ര പ്രദര്‍ശനം നടത്തി.1999-ല്‍ കൊച്ചിയില്‍ ഒരു ഏകാംഗപ്രദര്‍ശനവും നടത്തി. ലളിത കലാ അക്കദമിയുടെനിരവധിക്യാംബുകളില്‍ പങ്കെടുത്തിട്ടുണ്ട്.അഞ്ചു വര്‍ഷത്തെ സൌദി അറേബ്യന്‍ ജീവിതംനല്‍കിയ ചിത്രകലയിലെ നിശബ്ദത ഇപ്പോള്‍ പതുക്കെ ഭേദിച്ചുകൊണ്ടിരിക്കുന്നു.

Article Archive
Submitted by Artist Rajan (not verified) on Thu, 2008-10-23 07:58.

കല പഠിക്കാനോ പഠിപ്പിക്കാനോ പറ്റില്ല എന്നതാണ്‌ സത്യം...പത്തുകൊല്ലം കലാധരന്റെടുത്ത്‌ സമയംകളഞ്ഞല്ലോ മാഡം.കുറച്ച്‌ ചായം തേച്ചാല്‍ പയിന്റിങ്ങാകും. പക്ഷെ മനസ്സില്‍ വര്‍ണ്ണബോധമുണ്ടാവണം.വര്‍ണ്ണ താളമുണ്ടാവണം. ചപ്പടാച്ചിബുദ്ധിജീവിചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും കാലം അവസാനിച്ചു.അവരാണ്‌ ചിത്രകലയെ മനുഷ്യമനസ്സില്‍ നിന്നും അകറ്റിയതും.....
ആരും സത്യം പറയാത്തതാണ്‌.സത്യം പറയാന്‍ ബ്ലോഗുകള്‍ എത്ര ഗുണകരം..ചിന്ത.കൊമിന്‌ അകൈതവമായ നന്ദി.