തര്‍ജ്ജനി

ഇറച്ചിക്കോഴി - രണ്ട്‌

"ഇതിനൊരു രുചിയില്ല. ഉപ്പ്‌ കുറഞ്ഞിട്ടാണോ? എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ?"
"അതിപ്പോള്‍ രുചിയെന്ന്‌ പറയുന്നത്‌ ആപേക്ഷികമല്ലേ?"
"അതെ, നാടന്‍ കോഴിക്കറിയുടെ സ്വാദില്ലെന്നാ പറഞ്ഞത്‌"
"ഓ, അങ്ങനെ. ഇറച്ചിക്കോഴിയ്ക്ക്‌ അത്രയേ പറഞ്ഞിട്ടുള്ളൂ... ഒരുപക്ഷേ അതൊരു പ്രതിരോധം കൂടി ആയിരിക്കാം. മരണത്തിന്‌ തൊട്ട്‌ മുന്‍പുള്ള നിമിഷത്തില്‍ ശരീരത്തിലെ രുചിയുടെ സ്രവങ്ങളെല്ലാം ഊറ്റിക്കളഞ്ഞ്‌.."
"ഓ പിന്നെ.... അങ്ങനെയാണെങ്കില്‍ ഇറച്ചിക്കോഴികള്‍ പമ്പര വിഡ്ഢികള്‍ തന്നെ. നാടന്‍ കോഴിയെ പോറ്റുന്നതിലും എത്ര എളുപ്പമാണിത്‌. കടയില്‍ പോയാല്‍ കറിയ്ക്ക്‌ പരുവത്തിന്‌ കഷണങ്ങളാക്കി തരില്ലേ... മീന്‍ പോലും ഇത്രയും എളുപ്പമല്ല. രുചി അല്‍പം കുറഞ്ഞാലും സാരമില്ല"
"ഓരോരോ എളുപ്പവഴികള്‍..."