തര്‍ജ്ജനി

ശകുന്തള സി.
About

1966-ല്‍ കോഴിക്കോട് ജില്ലയിലെ മുക്കത്തിനറ്റുത്ത് പന്നിക്കോട്ട് ജനനം. അച്ഛന്‍: സി. പുരുഷോത്തമന്‍, അമ്മ: സി. എം. ലക്ഷ്മിക്കുട്ടിയമ്മ. പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, കോഴിക്കോട് സര്‍വ്വകലാശാല എന്നിവടങ്ങളില്‍ പഠനം. ജന്തുശാസ്ത്രത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്ഡ നിന്നും ഡോക്ടറേറ്റ്. ഇപ്പോള്‍ മാഹി മഹാത്മാഗാന്ധി ഗവണ്മെന്റ് കോളേജില്‍ ജന്തുശാസ്ത്രവിഭാഗം മേധാവി. പരിയാരം മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ (മെഡിക്കല്‍ എന്റമോളജി) ഡോ. എ. കെ. വേണുഗോപാലനാണ് ഭര്‍ത്താവ്. മക്കള്‍: ആഗ്നേയ്, സായി, വിനായക് സായി. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Books

നടുമുറ്റത്തൊരു നിലാപെയ്ത്തു്

Awards

പുരസ്കാരങ്ങള്‍
പ്രതീക്ഷാ പബ്ലിക്കേഷന്‍സ് നടത്തിയ (1992) ചെറുകഥാ മത്സരത്തില്‍ രണ്ടാം സമ്മാനവും, ഡല്‍ഹിയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ ‘ഗായത്രി’ നടത്തിയ (2006) അഖിലേന്ത്യാ സാഹിത്യമത്സരങ്ങളില്‍ ചെറുകഥയ്ക്ക് ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്. ഡി. വൈ. എഫ്. ഐ പത്താം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് (2007) നടത്തിയ സാഹിത്യമത്സരങ്ങളില്‍ ചെറുകഥയ്ക്ക് ഒന്നാം സമ്മാനവും കവിതയ്ക്ക് രണ്ടാം സമ്മാനവും തുളുനാട് മാസിക നടത്തിയ സാഹിത്യമത്സരത്തില്‍ ചെറുകഥാ പുരസ്കാരവും (2007) ലഭിച്ചിട്ടുണ്ട്.

Article Archive
Thursday, 29 November, 2007 - 19:41

പെണ്ണെഴുത്ത്

Saturday, 6 September, 2008 - 14:06

രംഗം അതേ രാത്രി തന്നെ

Thursday, 29 July, 2010 - 05:46

സ്വപ്നാടനം

Friday, 8 October, 2010 - 08:29

പുനര്‍ജ്ജനി