|
|
![]() |
|||||
|
|
ബെന്യാമിന്വെബ്: മണലെഴുത്ത് Visit Home Page ... |
ഞാന്‍ പ്രശ്നഭവനത്തിനുള്ളില്‍ അകപ്പെട്ടുപോയി. എനിക്ക് എത്രയും വേഗം പുറത്തിറങ്ങണം. വേഗം മുന്നില്‍ക്കണ്ട ഒരു വാതില്‍ തുറന്നു. എത്തപ്പെട്ടത് ഒരു ഹാളിലേക്ക്. അതിന്റെ ഇടതുവശത്തെ വാതില്‍ തുറന്ന് നീണ്ട ഇടനാഴി പിന്നിട്ട് വലതുവശത്തെ വാതില്‍ തുറന്ന് വലിയ പടിക്കെട്ടുകള്‍ കയറി അരണ്ട പ്രകാശമുള്ള മുറിയിലൂടെ മുന്‍ വാതില്‍ തുറന്നെത്തിയത് കൂരിരുട്ടിലേക്ക്... അവിടുന്ന് ഒരു വിധത്തില്‍ വീതികുറഞ്ഞ കുത്തനെയുള്ള ഏണിപ്പടികളിറങ്ങി ഒരു ഗുഹയിലൂടെ കടന്ന് ഇരുമ്പ് വാതില്‍ തുറന്ന്... എനിക്ക് ഭയവും ആധിയും കൂടിക്കൂടി വന്നു.
വീണ്ടും പടിക്കെട്ടുകള്‍ കയറി ജലപാത പിന്നിട്ട് ചെങ്കുത്തായ ഒരു ഇറക്കം താണ്ടി ഒരു
വിശാലമായ മുറിയിലൂടെ...
ഞാന്‍ തളര്‍ന്നുപോയി. നീണ്ട യാതന നിറഞ്ഞ യാത്രയ്ക്ക് ശേഷം ഞാന്‍ എത്തിച്ചേര്‍ന്നത് പുറപ്പെട്ടിടത്തുതന്നെയാണ്!
ഞാന്‍ തളര്‍ന്നിരുന്നുപോയി. ഇനി ഒരിക്കലും ഈ ഭവനത്തില്‍ നിന്ന് രക്ഷപെടാന്‍
പോകുന്നില്ലെന്ന് ഞാന്‍ ഉറച്ചു.
പിന്നെ എപ്പോഴോ മനസ് ശാന്തമായപ്പോള്‍ മുന്‍പേ പോയതിന് എതിര്‍ വശത്തുകണ്ട വാതില്‍ ഞാന്‍ പതിയെ ഒന്ന് തുറന്നുനോക്കി. പ്രകാശം മുറ്റി നില്‌ക്കുന്ന ഒരു പൂന്തോട്ടത്തിലേക്കായിരുന്നു അത് തുറക്കപ്പെട്ടത്..!!
രാത്രി.
തട്ടാന്‍ കള്ളക്കടത്തിലൂടെ കിട്ടിയ സ്വര്‍ണ്ണം ഉരുക്കി ആഭരണങ്ങളാക്കുന്നു.
തട്ടാന്‍ പൂച്ചയെ കൂട്ടിന് വിളിച്ചു.
പഴയ ആ പഴഞ്ചൊല്ല് ഓര്‍ത്തെങ്കിലും തട്ടാന്‍ വിളിച്ചതല്ലേ പൂച്ച പോയി.
പൊന്നുരുക്കുന്നത് കണ്ടു നിന്നു. വെറുതേ..
പകല്‍.
തട്ടാന്‍ നല്ല ഉറക്കം.
സ്വര്‍ണ്ണം ഒളിപ്പിച്ചു സൂക്ഷിച്ചതിന് പൂച്ചയെ പോലീസ് കൊണ്ടുപോയി.
പൊനുരുക്കുന്നിടത്ത് പൂച്ചയ്ക്ക് കാര്യമില്ല്ലെങ്കിലും
തട്ടാന് പൂച്ചയുടെ ആവശ്യമുണ്ടെന്ന് അതോടെ ബോധ്യപ്പെട്ടു.

ലോകത്തിലെ എല്ലാ അന്വര്‍ത്ഥങ്ങള്‍ക്കും പരിഹാരമേകാന്‍ അവന്‍ വീണ്ടും വന്നു!
രക്ഷകന്‍ - ക്രിസ്‌തു!
അവന്‍ നാടുനീളെ സത് വചനങ്ങള്‍ ഉത്ഘോഷിച്ചും രോഗികളെ സൌഖ്യമാക്കിയും നടന്നു.
ജനങ്ങളും സന്തോഷിച്ചു - അവര്‍ ഓശാന പാടി ആഘോഷിച്ചു.
പാവം ഒരു കഴുത മാത്രം വല്ലാതെ ദുഃഖിച്ചു. ക്രിസ്‌തു ദേവാലയത്തിലേക്ക് യാത്രയായത്
ഒരു ബെന്‍സ് കാറിലായിരുന്നു!
സൌഖ്യം മാത്രം പോരാ, ഞങ്ങളുടെ പാപങ്ങളും മോചിച്ച് കിട്ടണം.
ജനങ്ങള്‍ അവനോട് ആവശ്യപ്പെട്ടു.
'അതിനുവേണ്ടി ഞാന്‍ പണ്ടേ ഒന്ന്...'
പോരാ അതുവളരെ പണ്ടായിരുന്നില്ലേ ഒരു രണ്ടായിരം വര്‍ഷം മുന്‍പ്. ഞങ്ങള്‍ക്കു വേണ്ടി ഒരിക്കല്‍ കൂടി...
ആവശ്യം ശക്‌തിപ്പെട്ടു. ചില കുത്തക കമ്പനികള്‍ ക്രൂശീകരണത്തിന്റെ
സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്‌തു.
ആവശ്യം അംഗീകരിക്കാന്‍ ക്രിസ്‌തു ഒരു ഉപാധി മാത്രമേ മുന്നോട്ടു വച്ചുള്ളൂ.
ക്രൂശിലേറാം പക്ഷേ മിനിമം നാല് ചാനലിലെങ്കിലും ലൈവ് ടെലികാസ്റ്റ്
ഉണ്ടായിരിക്കണം!!
ബെന്യാമിന്റെ മൂന്നു കഥകളും മനോഹരം.വീണ്ടും ക്രിസ്തു എന്ന കഥ കൂടുതല്‍ രസകരമായി.വേണ്ടത്ര പബ്ലിസിറ്റി കിട്ടാതെ ക്രിസ്തു പോലും ഇനി കുരിശേറുകില്ലെന്ന്...ഹാ!
Good stories....that last one is fantastic...