തര്‍ജ്ജനി

കവിത

കൂട്ട്

ഉറക്കം,
ഉണര്‍ച്ച,
ചടങ്ങുകള്‍ ,
എല്ലാം എന്നും
ഈ വീട്ടില്‍ തന്നെ
മടുത്തു.
ഒടുക്കം ഈ ലക്ഷ്വറി വണ്ടി വീടാക്കി.
ഇപ്പോള്‍ തട്ടുകട, സിനിമാശാല, ഷോപ്പിംഗ് സെന്റര്‍
ഹാ! എല്ലായിടത്തുമുണ്ടല്ലോ പാര്‍ക്കിംഗ്!
ഹോ! ലോകം എത്ര വിശാലം!
സുന്ദരം ! സുരഭിലം!
പക്ഷേ
ഈ സൂര്യന്‍ തനി പഴഞ്ചന്‍.
എന്നും കിഴക്കുദിക്കുന്നു
പടിഞ്ഞാറ് അസ്തമിക്കുന്നു
ഒരു മാറ്റവും കൊതിക്കാത്തവന്‍
ഇന്നു ഞങ്ങള്‍ ആട്ടിത്തെളിക്കാന്‍ ചാട്ടയൊരുക്കുന്നു,
നീ കൂടുന്നോ?

അബ്ദുള്ള

Subscribe Tharjani |