തര്‍ജ്ജനി

നോട്ടീസ് ബോര്‍ഡ്

ചിത്രലേഖാ പുനരധിവാസക്കമ്മിറ്റി, കണ്ണൂര്‍

നൂറു ശതമാനം സാക്ഷരത കൈവരിച്ച കേരളത്തിലെ മലബാര്‍ മേഖലയില്‍ പ്രത്യേകമായി ദളിതര്‍ക്കും സ്ത്രീകള്‍ക്കും നേരിടേണ്ടി വരുന്ന പീഡനങ്ങളുടെ കൂട്ടത്തില്‍ അടുത്തകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ എന്ന ദലിത് സ്ത്രീയുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച സംഭവം.

2004 ഒക്ടോബറില്‍ പി. എം. ആര്‍ . വൈ സ്കീമില്‍ ലോണ്‍ എടുത്തു വാങ്ങിയ കെ. എല്‍ ‍. 13 എല്‍ 8527 എന്ന നമ്പറുള്ള ഓട്ടോറിക്ഷയ്ക്ക് പയ്യന്നൂര്‍ കോളേജ് ബസ് സ്റ്റോപ്പിനു സമീപത്തുള്ള ഓട്ടോസ്റ്റാന്റില്‍ പാര്‍ക്കിങ്ങ് പെര്‍മിറ്റ് നിഷേധിക്കുവാന്‍ സി.ഐ.ടി.യു നേതൃത്വത്തിലുള്ള യൂണിയന്‍ ശ്രമിച്ചതിന്റെ ഫലമായി മൂന്നുമാസം ഓട്ടോസ്റ്റാന്റില്‍ നിന്ന് വണ്ടിയോടിക്കുവാന്‍ ചിത്രലേഖയ്ക്ക് കഴിയാതെ പോയി. ഒടുവില്‍ പെര്‍മിറ്റ് ലഭിച്ച് സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ‘ദാ, പുലച്ചി ഓട്ടോയുമായി വരുന്നു’ എന്ന് പരിഹാസപൂര്‍വ്വം ആര്‍ത്തുവിളിച്ച് അപമാനിച്ചു. മാനസികപീഡനങ്ങള്‍ അതിജീവിച്ച് സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങി അധികനാള്‍ കഴിയുന്നതിന് മുമ്പ് 11.10.2005-ന് അജിത് എന്ന ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ വണ്ടിയുടെ ഹുഡ് കീറി നശിപ്പിച്ചു. സി.ഐ.ടി.യു യൂണിയനില്‍ അംഗത്വമെടുത്തിരുന്ന ചിത്രലേഖ ഇതിനെതിരെ യൂണിയനില്‍ പരാതിപ്പെട്ട് ഫലം കിട്ടാത്തതിനെത്തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് പ്രതിയെ താക്കീത് ചെയ്ത് തിരിച്ചയയ്ക്കുകയുണ്ടായി.

14.10.2005-ന് സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ പവിത്രന്‍ , നവീന്‍ ‍, അജിത്, രമേശന്‍ എന്നീ ഓട്ടോ ഡ്രൈവര്‍മാരടങ്ങിയ ഒരു സംഘം ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ‘നിന്നെപ്പോലുള്ള ഒരു പുലച്ചിയെയും ഈ സ്റ്റാന്റില്‍ ഇനിമേല്‍ വണ്ടിയോടിക്കാന്‍ വിടില്ല’ എന്ന് ആക്രോശിച്ച് അവരുടെ ദേഹത്ത് ഓട്ടോ ഇടിച്ചു കയറ്റി പരിക്കേല്പിക്കുകയും ചെയ്തു.

ഒരു സ്ത്രീ എന്ന നിലയിലും പട്ടികജാതി സമുദായാംഗമെന്ന നിലയിലും തൊഴില്‍സ്ഥലത്ത് പരസ്യമായ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്ന ചിത്രലേഖയെ യൂണിയനോ സി.പി.എം. നേതൃത്വമോ സഹായിച്ചില്ലെന്ന് മാത്രമല്ല, പ്രതികളെ സഹായിക്കാന്‍ യാതൊരു സങ്കോചവുമില്ലാതെ, അവര്‍ രംഗത്ത് വരിക കൂടി ചെയ്തു.

ജില്ലാതല SC/ST മോണിറ്ററിംഗ് കമ്മറ്റിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ജാതിപീഡനത്തിനും തൊഴില്‍സ്ഥലത്തെ സ്ത്രീപീഡനത്തിനും 367/05 നമ്പര്‍ ആയി പയ്യന്നൂര്‍ പോലീസ് 14.10.2005-ന് നടന്ന സംഭവത്തില്‍ എഫ്. ഐ. ആര്‍ റജിസ്റ്റര്‍ ചെയ്തു.

മേല്പറഞ്ഞ സംഭവത്തിനു ശേഷം എടാട്ടുള്ള ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ യൂണിയന്റേയും പാര്‍ട്ടിയുടെയും പിന്തുണയോടെ ചിത്രലേഖ, ഭര്‍ത്താവ് ശ്രീഷ്‍കാന്ത്, അവരുടെ സഹോദരി ഭര്‍ത്താവ്, സഹോദരന്‍ മഹേഷ് എന്നിവരെ പലപ്പോഴായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

2005 ഡിസംബര്‍ 31-ന് അര്‍ദ്ധരാത്രി ചിത്രലേഖയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ തീവെച്ച് നശിപ്പിക്കപ്പെട്ടു. ഈ സംഭവത്തില്‍ ക്രൈം നമ്പര്‍ 474/05 ആയി പയ്യന്നൂ‍ര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 14.10.2005-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട ആദ്യകേസ് പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമം 1999-ലെ വകുപ്പുകള്‍ പ്രകാരം രൂപീകൃതമായ സ്പെഷ്യല്‍ കോടതിക്ക് മുമ്പില്‍ (തലശ്ശേരി) വിചാരണയുടെ ഘട്ടത്തിലാണിപ്പോള്‍ .

മേല്പറഞ്ഞ രണ്ട് കേസുകളും ദുര്‍ബ്ബലപ്പെടുത്താനുള്ള രാഷ്ട്രീയസമ്മര്‍ദ്ദങ്ങളുടെ ഭാഗമായി സാക്ഷികളെ ദ്രോഹിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ സ്ഥിതിവിശേഷത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ (തടയല്‍ ‍) 1999 (കേരള) നിയമത്തിന്റെ നീതിപൂര്‍വ്വമായ നടത്തിപ്പിന് വേണ്ടി ചുമതലപ്പെട്ട സ്റ്റാറ്റ്യൂട്ടറി കമ്മിറ്റിയായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ ജാഗ്രതയും പൌരബോധമുള്ള സിവില്‍ സമൂഹത്തിന്റെ തുണയുമാണ് ഇപ്പോള്‍ ചിത്രലേഖയ്ക്ക് ആശ്രയമായിട്ടുള്ളത്.

2006 ഫിബ്രവരിയില്‍ പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഒരു ആക്‍ഷന്‍ കമ്മിറ്റി ചിത്രലേഖയ്ക്ക് നഷ്ടപ്പെട്ട തൊഴില്‍ പുനഃസ്ഥാപിക്കുന്നതിന്റെ പ്രാരംഭനടപടിയായി വാടകയ്ക്ക് ഓടിയ്ക്കാന്‍ ഒരു ഓട്ടോറിക്ഷ എടുത്തു കൊടുത്തുവെങ്കിലും പ്രസ്തുത ആക്‍ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുകയും വാടകയ്ക്കെടുത്ത ഓട്ടോ തിരിച്ച് കൊടുക്കാന്‍ അനേക കാരണങ്ങളാല്‍ ചിത്രലേഖ നിര്‍ബന്ധിതയാവുകയും ചെയ്തു. തൊഴില്‍ പുനഃസ്ഥാപിച്ചു കിട്ടുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രലേഖയെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ ഒരു അവകാശവും നീതിബോധമുള്ള മുഴുവന്‍ ജനങ്ങളെ സംബന്ധിച്ചിടത്തോളം അടിയന്തിരമായ ഒരു ഉത്തരവാദിത്തവുമാണെന്ന് ഞങ്ങള്‍ കരുതുന്നു.

കഴിഞ്ഞ ആഗസ്ത് 29-ന് ഡോ. ഡി. സുരേന്ദ്രനാഥിന്റെ മുന്‍‌കയ്യില്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത പൌരാവകാശ പ്രവര്‍ത്തകരുടെ യോഗം ചിത്രലേഖ പുനരധിവാസ കമ്മിറ്റി എന്ന പേരില്‍ ഒരു സമിതിക്ക് രൂപം നല്കിയിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള ഈ സമരത്തില്‍ ദലിത് സമുദായത്തിലെ ഒരംഗം എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ചിത്രലേഖയ്ക്ക് നേരിടേണ്ടി വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ , അവരെ നിരുപാധികം പിന്തുണയ്ക്കാന്‍ കമ്മിറ്റിയും ഞങ്ങളും തീരുമാനിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാവുന്നതോടൊപ്പം, ചിത്രലേഖയ്ക്ക് തൊഴില്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി ഒരു പുതിയ ഓട്ടോറിക്ഷ എടുത്തുകൊടുക്കുവാനാവശ്യമായി കമ്മിറ്റി കണക്കാക്കിയിരിക്കുന്ന തുകയായ 150000 രൂപ ജനകീയമായി സമാഹരിക്കുന്നതിലേക്ക് സാമ്പത്തികസഹായം നല്കാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സംഭാവനകള്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് തളാപ്പ് ബ്രാഞ്ചിലെ ചിത്രലേഖാ പുനരധിവാസ കമ്മിറ്റി അക്കൌണ്ട് നമ്പര്‍ 1 ലേക്ക് നേരിട്ടോ താഴെക്കാണുന്ന വിലാസത്തിലോ അയയ്ക്കാവുന്നതാണ്. സംഭാവനയുടെ വിശദവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ഡോ. ഡി. സുരേന്ദ്രനാഥ് ( ചെയര്‍മാന്‍ ‍)
ചിത്രലേഖാ പുനരധിവാസക്കമ്മിറ്റി
പി. ഒ. പള്ളിക്കുന്ന്, കണ്ണൂര്‍ - 4

ഡോ: ഡി. സുരേന്ദ്ര നാഥ് (ചെയര്‍മാന്‍, ചിത്രലേഖാ പുനരധിവാസ കമ്മറ്റി)
പി. കെ. അയ്യപ്പന്‍ മാസ്റ്റര്‍ (ട്രഷറര്‍)
കെ. എം. വേണുഗോപാലന്‍ (കണ്‍‌വീനര്‍)

ഭാര്‍ഗ്ഗവി തങ്കപ്പന്‍ (മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍)
എല്‍. നടരാജന്‍ (റിട്ട. ഐ. എ. എസ്)
കെ. സി. വേണു (റിട്ട. ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ്, തിരുവനന്തപുരം)
കെ. കെ. കൊച്ച് (ദളിത് ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍)
സണ്ണി കപിക്കാട് (ദളിത്, ആക്ടിവിസ്റ്റ്, കോട്ടയം)
കെ. ബി. മനോജ് (കവി, ദളിത് ആക്റ്റിവിസ്റ്റ്, കോട്ടയം)
രേഖാ രാജ് (ദളിത് വിമന്‍സ് ഫോറം കോട്ടയം)
കെ. പാനൂര്‍ (മനുഷ്യാ‍വകാശപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കണ്ണൂര്‍)
കെ. വേണു
ഡോ. എം. ഗംഗാധരന്‍
ഡോ. എ. കെ രാമകൃഷ്ണന്‍ (എം. ജി യൂനിവേഴ്സിറ്റി, കോട്ടയം)
കെ. അജിത (അന്വേഷി, കോഴിക്കോട്)
എ. വാസു (മനുഷ്യാവകാശ പ്രവര്‍ത്തകന്‍, കോഴിക്കോട്)
ഡോ: ജെ. ദേവിക (സി. ഡി. എസ്, തിരുവനന്തപുരം)
വി. പി. സുഹറ (നിസ, കോഴിക്കോട്)
അനിവര്‍ അരവിന്ദ് (ഗ്രീന്‍ യൂത്ത് ഫോറം & ഗയ തൃശ്ശൂര്‍)
ബി. ആര്‍. പി. ഭാസ്കര്‍ (പത്ര പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍)
ഡോ. വി. സി. ഹാരിസ് (എം. ജി യൂനിവേഴ്സിറ്റി, കോട്ടയം)
സി. കെ. ജാനു (അദ്ധ്യക്ഷ, ആദിവാസി ഗോത്ര മഹാസഭ)
പ്രൊഫ. സാറാ ജോസഫ് (സാഹിത്യകാരി)
അഡ്വ. പി. എ. പൌരന്‍ (പി. യു. സി. എല്‍)
കെ. ഹരിദാസ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മുംബൈ)
ഡോ: ജെന്നി രവീണ (എഴുത്തുകാരി, ഗവേഷക, ഹൈദരബാദ്)
കാര്‍മല്‍ ക്രിസ്റ്റി (റിസര്‍ച്ച് സ്കോളര്‍, ഹൈദരബാദ് സെന്‍‌ട്രല്‍ യൂണിവേഴ്സിറ്റി)
എലിസബത്ത് ഫിലിപ്പ് (സഹജ, കോട്ടയം)
രഞ്ജിത്ത് തങ്കപ്പന്‍ (ലക്ചറര്‍, ഇന്ദിരാഗന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി)
ഐ. ഗോപിനാഥ് (മാധ്യമ പ്രവര്‍ത്തകന്‍, തൃശ്ശൂര്‍)
ശരത് (തേര്‍ഡ് ഐ ഫിലിംസ്, എറണാകുളം)
എ. അരുണ്‍ (റിസര്‍ച്ച് സ്കോളര്‍, ഹൈദരാബാദ് സെന്‍‌ട്രല്‍ യൂണിവേഴ്സിറ്റി)
പി. ബാബുരാജ് (തേര്‍ഡ് ഐ ഫിലിംസ്, എറണാകുളം)
കെ. കെ. ഉഷാകുമാരി (ജനകീയ സാസ്കാരിക കേന്ദ്രം, കൊടുങ്ങല്ലൂര്‍)
രാധിക മേനോന്‍ (ഫോറം ഫോര്‍ ഡെമോക്രാറ്റിക് ഇനീഷ്യേറ്റീവ്സ്)
വിനോദ് കെ ജോസ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍, കൊളംബിയ ജേര്‍ണലിസം സ്കൂള്‍, ന്യൂയോര്‍ക്ക്)
കെ. പി. ശശി (ചലച്ചിത്രകാരന്‍, ബാംഗളൂര്‍)
കെ. ബാബുരാജ് (എഴുത്തുകാരന്‍, കൊടുങ്ങല്ലൂര്‍)
ഷൈല കെ ജോണ്‍ (സെക്രട്ടറി, എ. ഐ. എം. എസ്. എസ് സംസ്ഥാനക്കമ്മിറ്റി)
അഡ്വ. കസ്തൂരിദേവന്‍ (സാമൂഹിക പ്രവര്‍ത്തകന്‍, കണ്ണൂര്‍)
ഡോ. എ. കെ ജയശ്രീ (സ്ത്രീ അവകാശ പ്രചാരക, ആന്ധ്ര)
ഡോ: കെ. എം. സീതി (എം. ജി. യൂണിവേഴ്സിറ്റി കോട്ടയം)
ദീപ. വി. എന്‍ (സഹയാത്രിക, കേരള)
ഗിരിജ
കെ. പി. എസ്. സഞ്ജീവ്
റവ. സുനില്‍ രാ‍ജ് (ബാംഗളൂര്‍)
മുസ്തഫ ദേശമംഗലം (മീഡിയ & ഫിലിം ആക്ടിവിസ്റ്റ്)
സുദീപ് ജോസഫ് (ബാംഗ്ലൂര്‍)
ബോബി കുഞ്ഞ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ലീഗല്‍ ആക്ടിവിസ്റ്റ്, ന്യൂഡല്‍ഹി)
സന്ധ്യ പി. സി. (ഗയ, തൃശ്ശൂര്‍)
അനില്‍ തറയത്ത് വര്‍ഗ്ഗീസ് (നാഷനല്‍ ഡയറക്ടര്‍ ഫോര്‍ അഡ്വോകസി സ്റ്റഡീസ്, പൂന)
ഡോ. രതീഷ് രാധാകൃഷ്ണന്‍
പി. എസ്. ഷിനോജ് (ഹൈദരബാദ് സെന്‍‌ട്രല്‍ യൂണിവേഴ്സിറ്റി)
ഐ. കെ. ശുക്ല (എഴുത്തുകാരന്‍, ലോസ്‌ആഞ്ചലസ്)
സുശോവന്‍ ധര്‍ (റാഡിക്കല്‍ പൊളിറ്റിക്സ്, മുംബൈ)
സുഭാഷ് ലോക്ജിത് (പൂന)
ശുക്ലസെന്‍ (പീപ്പിള്‍ മീഡിയ ഇനിഷേറ്റീവ്, മുംബൈ)
ഡോ: സനല്‍ മോഹന്‍ (എം. ജി. യൂണിവേഴ്സിറ്റി, കോട്ടയം)
സലിം. പി. കെ (ഗ്രീ‍ന്‍ യൂത്ത് ഗൂഗ്‌ള്‍ ഗ്രൂപ്പ്)
സവാദ് റഹ്മാന്‍ (പത്രപ്രവര്‍ത്തകന്‍, കൊച്ചി)
ടി.ടി.ശ്രീകുമാര്‍ (എഴുത്തുകാരന്‍)
ടി.പീറ്റര്‍ (സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍)
ഗില്‍ബര്‍ട്ട് റോഡ്രിഗോ (നാഷണല്‍ ഫിലിം വര്‍ക്കേഴ്സ് ഫോറം, പോണ്ടിച്ചേരി)
ദിലീപ് രാജ് (എഴുത്തുകാരന്‍)

ചിത്രലേഖാ പുനരധിവാസ കമ്മിറ്റിയംഗങ്ങളായ:
കെ. ചന്ദ്രഭാനു (ദളിത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍‌വീനര്‍, കണ്ണൂര്‍)
മുണ്ടേരി ബാലകൃഷ്ണന്‍
എം. കെ ജയരാജന്‍ (ജനകീയ പ്രതിരോധ സമിതി)
എ. മേരി (എ. ഐ. എം. എസ്. എസ്)
കെ. രാജന്‍ (ചേതന ഫിലിം സൊസൈറ്റി മയ്യില്‍)
സി. കെ. വിശ്വനാഥന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പയ്യന്നൂര്‍)
കെ. വി. മുകേഷ് (പയ്യന്നൂര്‍)

Subscribe Tharjani |