തര്‍ജ്ജനി

മുഹമ്മദ് ശിഹാബ്

പി.ബി.നമ്പര്‍.180
ജിദ്ദ, 21411,
സൗദി അറേബ്യ.

ഇ-മെയില്‍: shiyan.shihab@gmail.com

Visit Home Page ...

കവിത

മെഹ്ഫില്‍

രാത്രി വളര്‍ന്നു
പുലരാറായി
വിരഹം പെയ്ത
മെഹ്ഫില്‍ രാവില്‍
കുന്തിരിക്കം പുകഞ്ഞു
നേര്‍ത്തുകേട്ടിരുന്ന
ഗസലും
കാറ്റിലലിഞ്ഞു
സ്വന പേടകം
വലിഞ്ഞുമുറുകി
തളര്‍ന്നുറങ്ങിയ
വിഷാദി
ഹാര്‍മോണിയത്തിന്‍
ജഡത്തില്‍
ചുവന്ന പൂക്കളെറിഞ്ഞ്
പടിയിറങ്ങി.
ഹൃദയം വിറങ്ങലിച്ച്
തബല മൗനിയായി
ആരാണതിന്റെ ചിറകരിഞ്ഞത് ?
ദര്‍ബാറിന് പുറത്ത്
ആരോ നൃത്തം ചവിട്ടുന്നു
ഉന്മാദ നൃത്തം
ഒടുക്കത്തെ നൃത്തം.
Subscribe Tharjani |