തര്‍ജ്ജനി

കവിത

കത്തുകള്‍ ചിത്രങ്ങള്‍

ഇത്തവണ നാട്ടില്‍ നിന്നു വന്ന കത്തില്‍
നിറയെ പരാതികള്‍
അവരുദ്ദേശിച്ച രീതിയില്‍
ഞാനൊട്ട് എഴുതിയിട്ടില്ല.
കുറേ ചിത്രങ്ങളാണ്
കഴിഞ്ഞ തവണ അയച്ചു കൊടുത്തത്
ഉപ്പയ്ക്കു കിട്ടിയത്
ഗാന്ധിജിയുടെ ദണ്ഡിയാത്രാ ചിത്രം പതിച്ച കുറേ നോട്ടുകെട്ടുകള്‍
ഇളയമകള്‍ക്ക്
വലിയ ചോക്കലേറ്റ് കമ്പനിയുടെ കാറ്റലോഗും
അവ്യക്തമായ ഏതോ ഫോട്ടി ഉമ്മയുടെ കയ്യില്‍
ശൂന്യത കുത്തി നിറച്ച ചിത്രം ഭാര്യയ്ക്ക്
പ്രശസ്തമായ ഒരു ജ്വലറിയുടെ
പരസ്യചിത്രം പെങ്ങള്‍ക്ക്
ട്രാവത്സ് കമപ്നിയുടെ സചിത്ര പരസ്യം
അനുജന്‍ വശം
ഒന്നും കിട്ടാത്തതില്‍
മകന്റെ പരിഭവം !
ഏതു ഗ്രഹത്തില്‍ വച്ചാണ് ഞാനയച്ച ഫോട്ടോകള്‍
മാറിപ്പോയത് ?
Subscribe Tharjani |