തര്‍ജ്ജനി

വിഷ്ണുപ്രസാദ്

ഇ-മെയില്‍: vishnuprasadwayanad@gmail.com

വെബ്: പ്രതിഭാഷ

Visit Home Page ...

കവിത

ഒരു വായനക്കാരന്റെ അന്ത്യം

കീബോര്‍ഡിനടിയില്‍ ഒരു പുസ്തകമുണ്ടായിരുന്നു,
പുസ്തകം വായിക്കാനായിരുന്നു ചിലന്തി വന്നത്.
കീബോര്‍ഡിനടിയില്‍ പെട്ട് മരിക്കാനായിരുന്നു അതിന്റെ വിധി
കീ ബോര്‍ഡ് പൊക്കിനോക്കിയപ്പോഴാണ്
പുസ്തകത്തിനുമുകളില്‍ ചതഞ്ഞൊട്ടിയ
അതിന്റെ മൃതശരീരം കണ്ടത്.
കവിത വായിക്കാന്‍ വന്നതാണ്.
ഞാനാ കാവ്യപുസ്തകം ജനലിലേക്ക് എടുത്തു വെച്ചു.
അതിന്റെ ശരീരം പുസ്തകത്തില്‍ നിന്ന് വേര്‍പെടുന്നില്ല.
കുറേക്കഴിഞ്ഞ് ശവംതീനി ഉറുമ്പുകള്‍ വന്നു.
ഓരോരോ കാലുകളായി വേര്‍പെടുത്തി ആഘോഷപൂര്‍വം കൊണ്ടു പോയി.
ഉടലു മാത്രം അപ്പോഴും പുസ്തകത്തില്‍ നിന്ന് വേര്‍പെട്ടില്ല.
ഉണങ്ങിപ്പിടിച്ച അതിന്റെ ചോരയും ഇനി പോവുകയില്ല.
ഇങ്ങനെയാവും ഒരു കാവ്യ പുസ്തകം രക്തസാക്ഷി മണ്ഡപമാവുന്നത്...

Subscribe Tharjani |
Submitted by കൃഷ് ‌| krish (not verified) on Tue, 2007-10-30 23:36.

കവിത വായിക്കാന്‍ വന്നയാളുടെ അന്ത്യം അവിചാരിതമാണോ, അതോ കരുതിക്കൂട്ടിയതോ.
പുസ്തകങ്ങള്‍ കീ ബോര്‍ഡിന് വഴിമാറി കൊടുക്കുമ്പോള്‍, വഴിമാറി വരുന്നവര്‍ അതിനടിയില്‍ പെട്ടു അന്ത്യശ്വാസം വലിക്കുന്നത് സ്വാഭാവികം അല്ലേ. അതും ആഘോഷിക്കുന്നവര്‍ ഉറുമ്പുകള്‍. അല്ല, അത് അവരുടെ ആഹാരമാണ്, നിലനില്പാണ്. നന്നായിരിക്കുന്നു മാഷേ.

കൃഷ്.