തര്‍ജ്ജനി

കെ. ശശികുമാര്‍

വിലാസം: കരുവാണ്ടിയില്‍ ‍, കതിരൂര്‍ പോസ്റ്റ്‌, കണ്ണൂര്‍ ജില്ല . 670 642

ഫോണ്‍:98460-32506 0490-2520530

About

1957ല്‍ കതിരൂരില്‍ ജനനം. ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ചിത്രകലയും ശില്പകലയും സ്വയം അഭ്യസിച്ചു. ഇ.എസ്‌.ഐ കോര്‍പ്പറേഷനില്‍ ജീവനക്കാരന്‍ ‍. കേരളത്തില്‍ പലയിടങ്ങളുമായി ജോലി ചെയ്തു. ഇപ്പോള്‍ കണ്ണൂര്‍ ഓഫീസില്‍ ‍. കേരള ചിത്രകലാ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണിപ്പോള്‍ ‍.
പ്രദര്‍ശനങ്ങള്‍ ‍:
രണ്ടാം രാഷ്ട്രീയ കലാമേള, ന്യൂ ദല്‍ഹി, 1978, കേരള ലളിതകലാ അക്കാദമി വാര്‍ഷിക പ്രദര്‍ശനങ്ങള്‍ 1979,80 , കേന്ദ്ര ലളിതകലാഅക്കാദമിയുടെ ദേശീയപ്രദര്‍ശനം, ന്യൂ ദല്‍ഹി, 1981, 1982, മഹാ കോശല്‍ കലാപരിഷത്ത്‌, റായ്‌പൂര്‍ , വാര്‍ഷികപ്രദര്‍ശനം 1981, കൊച്ചി കേരള കലാപീഠത്തില്‍ ഗ്രൂപ്പ്‌ ചിത്രപ്രദര്‍ശനം, 1985, ഓള്‍ ഇന്ത്യാ ഫൈന്‍ ആര്‍ട്‌സ്‌ ആന്റ്‌ ക്രാഫ്‌റ്റ്‌ സൊസൈറ്റി വാര്‍ഷികപ്രദര്‍ശനം, 1998, മയ്യഴി മഹോത്സവം ചിത്രപ്രദര്‍ശനം, മയ്യഴി, 2000, ചെന്നൈ റീജ്യനല്‍ സെന്ററില്‍ കേരള ചിത്രകലാ പരിഷത്തിനു വേണ്ടിയുള്ള പ്രദര്‍ശനം, 2003, ദോഹ പ്രവാസി മലയാളി സംഘടനയുടെ ട്രിബ്യൂട്ട്‌ ടു ബഷീര്‍ ആന്റ്‌ വി.കെ.എന്‍ പെയ്‌ന്റിംഗ്‌ എക്സിബിഷന്‍ ‍, 2004, ന്യൂ മാഹി മലയാള കലാഗ്രാമത്തില്‍ മൂന്നു പേരുടെ ഗ്രൂപ്പ്‌ എക്സിബിഷന്‍ ‍, 2006, കേരള ചിത്രകലാപരിഷത്ത്‌ വാര്‍ഷികപ്രദര്‍ശനം, കൊച്ചി ഡര്‍ബാര്‍ ഹാള്‍ , 2006, ബാംഗളൂരില്‍ കര്‍ണ്ണാടക ചിത്രകലാപരിഷത്ത്‌ ആര്‍ട്‌ സെന്ററില്‍ കേരള ലളിതകലാപരിഷത്തിനു വേണ്ടി ദേശീയചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു, 2006.
പങ്കെടുത്ത ക്യാമ്പുകള്‍ :
കേരള ലളിതകലാ അക്കാദമി വാര്‍ഷിക ക്യാമ്പുകള്‍ ‍, 1988, 89
വര്‍ണ്ണമേളം നാഷണല്‍ ആര്‍ട്‌ ക്യാമ്പ്‌, കുമരനെല്ലൂര്‍ ‍,1995
കേരള ചിത്രകലാ പരിഷത്ത്‌ പ്രകൃതി ഏകദിന ക്യാമ്പുകള്‍ 1997 മുതല്‍
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചു നടന്ന ചിത്രകലാക്യാമ്പ്‌, പറശ്ശിനിക്കടവ്‌, 2002.
വര്‍ണ്ണം ആര്‍ട്‌ ക്യാമ്പ്‌,പോണ്ടിച്ചേരി സര്‍ക്കാര്‍ മയ്യഴിയില്‍ സംഘടിപ്പിച്ചത്‌, 2004.
മലയാളകലാഗ്രാമം,ന്യൂ മാഹി, 2005.
കേരള ലളിതകലാ അക്കാദമി ആര്‍ട്‌ ക്യാമ്പ്‌, മാനന്തവാടി, 2007

Article Archive