തര്‍ജ്ജനി

അജിത്

ഇ-മെയില്‍: ajit63@gmail.com

Visit Home Page ...

കവിത

ഓയില്‍ ഓണ്‍ ക്യാന്‍‌വാസ്

കുടയും കുടുമയും കാര്യസ്ഥനുമായി
വയല്‍‌വരമ്പില്‍ നിന്റെ എണ്ണച്ചായച്ചിത്രം
എന്തിനാണെന്നെ പുലക്കള്ളി എന്നു വിളിക്കുന്നത്
എന്താണ് ഞാന്‍ കട്ടത്?
ഈ നിറമോ?

ഉപമിച്ചുദ്ധരിച്ച്
എന്തിനാണെന്നെ
കൊതുമ്പു വള്ളത്തിലിരുത്തുന്നത്?

വിതയ്ക്കാന്‍ നൂറുമേനിയും
കൊയ്യാന്‍ ഒരു മേനിയുമായി
ഇരുട്ടിന്‍ നെല്‍ക്കറ്റ കുമിയുമ്പോള്‍
നിന്റെ വെളുപ്പ്
എന്റെ വിരല്‍ത്തുമ്പിലെ ചുണ്ണാമ്പോ?

Subscribe Tharjani |
Submitted by karvarnan (not verified) on Wed, 2007-09-12 23:14.

niram athu karuppayal,
orkaney vayya!?.
avachnhayudey kypuneer,
palappozhum kannukale sajalamakkeettundu.
nannayittundu kavitha.namboothiriyudey chithrangal pole.

snehapoorvam,
KARVARNAN

Submitted by Tom Mathews (not verified) on Fri, 2007-09-14 17:00.

Dear Ajit :
What a fantastic poem. I have read many a poem in these columns.
Yours is one of the best. I do write in Malayalam. I have translated
Changampuzha's "Ramanan' into English here. Recently I came
to publish my first novel' Mochanavum Mokshavum' In Trivandrum
with forewords by Prof. M.K. Sanu and Ambassador T.P. Sreenivasan.
I am writing a new novel to be published in Kerala in Jan. of 2008.
Wish you luck
Tom Mathews
New Jersey.

Submitted by പ്രമോദ് (not verified) on Sat, 2007-09-29 23:40.

ഈ കവിത നന്നായി.
താങ്കളുടെ ഹരിതകത്തില്‍ വന്ന ‘പുലപ്പേടി’യോട് ചേര്‍ത്ത് ഞാന്‍ ഇതുവായിച്ചു.ഇഷ്ടമായി.:)