തര്‍ജ്ജനി

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

സ്നേഹമേ

ഈ ലോകം മുഴുവന്‍ നീ നിറഞ്ഞു
നിന്നില്‍ ഞാന്‍ വിഷമിക്കും സ്നേഹമേ
ആ പൂവില്‍
ഈ വിരിപ്പില്‍
മുഖം വെച്ചുകിടക്കും തലയിണയില്‍
മൃഗശാലയിലെ കലമാനില്‍
അരുവിയ്ക്കടിയില്‍ തെളിയുന്ന
ഉരുളന്‍ ശോഭയില്‍
സുഗന്ധദ്രവ്യങ്ങളില്‍
ആഴമുള്ള തെളിനീര്‍ കിണറ്റില്‍
മരുഭൂമിയിലെ പൌര്‍ണ്ണമിയില്‍
തേന്‍‌മുക്കിത്തിന്നും പലഹാരങ്ങളില്‍
ആകാശപ്പൊതിയില്‍
ഭൂപാത്രങ്ങളില്‍
പൊട്ടക്കണ്ണന്‍ സൌരയൂഥത്തില്‍
എല്ലായിടവും നീയുള്ളതിനാല്‍
നിന്റെ സ്നേഹത്തിന്റെ ബാദ്ധ്യത
തെമ്മാടിയെപ്പോലെ
എന്നെ ഞെരുക്കുന്നു
നീയാണെങ്കില്‍ എപ്പോഴും ആള്‍ക്കൂട്ടവും.
Subscribe Tharjani |
Submitted by Anonymous (not verified) on Fri, 2007-09-07 13:07.

pranayathinte ethra bimbangalaanu shihab varachidunnath....

thelineeru polulla pranaya kavithakal innum chilarkkokke ezhuthaanaavum alle..
athariyaathavar aa peril vikriyakal kaattatte...
vaayanakkaar thedi pokunnath ee pranayathe thanneyaavum

kooduthal kavithakal kaakkunnu...

Submitted by Anonymous (not verified) on Thu, 2007-09-20 19:45.

മേല്‍ എഴുതിയ കമന്റിന്റെ മലയാളം

പ്രണയത്തിന്റെ എത്ര ബിംബങ്ങളാണ് ശിഹാബ് വരച്ചിടുന്നത്.....തെളിനീരു പോലുള്ള പ്രണയകവിതകള്‍ ഇന്നും ചിലര്‍ക്കൊക്കെ എഴുതാവാവും ഇല്ലേ? അതറിയാത്തവര്‍ ആ പേരില്‍ വിക്രിയകള്‍ കാട്ടട്ടെ, വായനക്കാര്‍ തേടിപ്പോകുന്നത് ഈ പ്രണയത്തെ തന്നെയാകും.
കൂടുതല്‍ കവിതകള്‍ കാക്കുന്നു

Submitted by ബിജോയ് (not verified) on Tue, 2007-09-25 14:11.

നന്നായിരിക്കുന്നു.......