തര്‍ജ്ജനി

മനോജ് കാട്ടാമ്പള്ളി

സൌരവം
കാട്ടാമ്പള്ളി പി ഒ

ഫോണ്‍: 9388423670

വെബ്ബ്: പായല്‍
ഇ-മെയില്‍: mannu9388@gmail.com

Visit Home Page ...

കവിത

ഒരു ചുവന്ന പാവാടക്കാരിക്ക്

കലാപകാലത്ത് എറിഞ്ഞുടയ്ക്കപ്പെട്ട
ഫോട്ടോയില്‍ പറ്റിനിന്ന ചോരമണമായ്
നീ ഓര്‍മ്മയില്‍ നിന്ന് പൊടിഞ്ഞിളകും
കരഞ്ഞു പൂക്കുന്ന കീറിയ ഇലകളുടെ മരം മാത്രം നീ കാണും
എന്റെ ഹൃദയത്തില്‍ പൂമ്പാറ്റയാകുന്നതിനു മുന്‍പ്
കത്തി ദഹിച്ച പുഴുവിന്റെ ആകാശം നീല വിരിയ്ക്കും
എന്റെ നെറ്റിയില്‍ നിന്റെ തണുത്ത ചുണ്ടുകള്‍ക്ക്
കുറുകെ വീശപ്പെട്ട വെയില്‍ ആഴ്ന്നു നില്‍ക്കും
എന്റെ വിരലുകള്‍ വാക്കുകളുടെ മഴച്ചാറ്റല്‍ കൊണ്ട്
നിന്നെ കീറിക്കീറിയെടുക്കും
ചോരയിറ്റുന്ന പാവാടയിട്ട പെണ്‍കുട്ടിയെപ്പോലെ
പകലും വെയിലും ഭയാക്രാന്തരായ്
എന്റെ നിശ്ശബ്ദതയെ വളയും
കത്തിത്തീരാത്ത ഷൂസുകളുമായി
പെരുമഴ കാത്തിരുന്ന നിമിഷത്തിന്റെ വിങ്ങല്‍
എന്റെ നെഞ്ചിനെചുറ്റി വരുന്ന സമയങ്ങളില്‍-
നീയുടുത്ത പാവാടയിലെ ചുവപ്പു മായ്ക്കാന്‍
എനിക്കൊരു നിറമില്ലാതെയാകും.
Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2007-09-04 18:50.

kavitha vayichu,nannayittundu.nalla nalla bimbakalpanakal,lalithamaya varikal...
sarikkum enikku nanne ishtappettu,kavitha

Submitted by muhammed sageer pandarathil (not verified) on Wed, 2007-09-05 22:05.

dear manoj
well poem