തര്‍ജ്ജനി

ബെന്യാമിന്‍

വെബ്: മണലെഴുത്ത്

Visit Home Page ...

കഥ

ബെന്യാമിന്റെ കഥകള്‍

നേര്‌.

കല്യാണവിരുന്നിനു പോകാന്‍ അമ്മ ഒരുങ്ങുന്നു.
അച്ഛനും മകനും എപ്പഴേ ഒരുങ്ങിക്കഴിഞ്ഞു.
അമ്മ, സാരി ചുറ്റുന്നു, സ്വര്‍ണ്ണാഭരണങ്ങള്‍
അണിയുന്നു, മുഖലേപനങ്ങള്‍ പൂശുന്നു,
മുല്ലപ്പൂവ്‌ ചൂടുന്നു- അമ്മ ഒരുങ്ങുകയാണ്‌.
ഒരുക്കം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു:
'നിന്നെക്കണ്ടാലിപ്പോള്‍ ഒരു രാജകുമാരി മാതിരി,
സൌന്ദര്യദേവത മാതിരി, ജല കന്യകമാതിരി...
മകന്‍ പറഞ്ഞു: അമ്മയെക്കണ്ടാല്‍
ഒരു ഭദ്രകാളി മാതിരി..!
പണ്ടും രാജാവ്‌ നഗ്നനായിരുന്നു..!!

മരുഭൂമിലെ മാലാഖ

ഞങ്ങള്‍ മരുഭൂമിയിലെ അന്തേവാസികള്‍
ഞങ്ങള്‍ക്ക്‌ കാത്തിരുപ്പുകളുടെ കഠിനകാലം
കണ്ണുകള്‍ക്ക്‌ ഗ്രീഷ്മകാലം
കാമനകള്‍ക്ക്‌ സ്വപ്‌നകാലം
ഒരു ദിവസം.
ഞങ്ങള്‍ക്ക്‌ വളരെ അകലത്തുകൂടി
ഒരു മാലാഖ പറന്നുപോയി.
ഞങ്ങളുടെ ആസക്‌തികളുടെ തീഷ്ണമായ
ആകര്‍ഷണവലയത്തില്‍ പെട്ട്‌ അവള്‍
ഞങ്ങളിലേക്ക്‌ പറന്നുവീണു.
പെട്ടെന്ന് വരണ്ട ഭൂമിയില്‍ ഒരു
പൂവിരിഞ്ഞു!
പക്ഷേ ഞങ്ങളുടെ കാമാഗ്നിയില്‍
അവള്‍ ദഹിച്ചുപോയി.

അവള്‍ പറഞ്ഞത്‌

മുറിയില്‍ ഞാനും അവളും മാത്രം!
ഏകാന്തതയില്‍ ചില നിശ്വാസങ്ങള്‍..
എന്റെ സിരയില്‍ കൊടുങ്കാറ്റ്‌.
അവള്‍ ഒരു കുഞ്ഞാടിനെപ്പോലെ... മുയലിനെപ്പോലെ... പേടിച്ചരണ്ട
പക്ഷിക്കുഞ്ഞിനെപ്പോലെ..
എനിക്ക്‌ ആര്‍ത്തി.
ഞാനൊരു ചെന്നായ്‌, പെരുമ്പാമ്പ്‌...
ആക്രമണം- അരുതേ എന്നൊരു നിലവിളി- കീഴ്പ്പെടുത്തല്‍
രാവൊടുങ്ങി- കാമനകളും.
എനിക്ക്‌ പശ്ചാത്താപം.
ഞാനവളുടെ കാല്‌ക്കല്‍ വീണ്‌ ക്ഷമായാചനം നടത്തി.
അപ്പോള്‍ അവളുടെ കണ്‍കോണുകളില്‍
പൂവിരിയും പോലെ ഒരു പുഞ്ചിരി!
പിന്നെ പറഞ്ഞു : നീ എന്നെ അപ്പോള്‍ കീഴ്പ്പെടുത്തിയില്ലായിരുന്നെങ്കില്‍
ഞാന്‍ നിന്നെ ശരിക്കും വെറുത്തുപോകുമായിരുന്നു.

Subscribe Tharjani |
Submitted by കലേഷ് (not verified) on Sun, 2007-09-30 23:36.

നന്നായിട്ടുണ്ട് ബെന്യാമിന്റെ കഥകള്‍!