തര്‍ജ്ജനി

സ്കിസോഫ്രീനിയ - 3

മഴത്തുള്ളികള്‍ക്കുള്ളില്‍
ദിനോസറിന്റെ മുട്ടകള്‍
എന്റെ കടലാസ്സു വഞ്ചികള്‍
നിനക്ക് പടക്കപ്പലുകള്‍

കണ്ണുനീരിന്റെ
തോരാത്ത മഴയില്‍
തകര്‍ന്നു പടയോട്ടങ്ങള്‍!

എത്രയൊളിച്ചാലും
താക്കോല്‍പ്പഴുതിലൂടെ
വന്നുകൊള്ളും
ഹൃദയത്തിലൊരു അമ്പ്.

വിഷത്തിന്റെ സൂചിമുനയാല്‍
നിന്നില്‍ നിന്ന്
എന്നെ ഞാന്‍ മോചിപ്പിച്ചു.