തര്‍ജ്ജനി

ഡി. യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

വീണ്ടെടുക്കപ്പെടാതെ

പ്രണയത്തെക്കുറിച്ച് ഒരുപാടെഴുതി:
ജീവിതമെനിക്ക്
എഴുതി മുഴുമിക്കാത്ത
പ്രണയലേഖനമാണെന്നും
ബഷീറിന്റെ ‘പ്രേമലേഖന‘ത്തിനകത്തു വച്ച്
എന്നെ നിനക്കു തരുന്നുവെന്നും,

എന്റെ ഹൃദയഭൂമിയില്‍
ഊറുന്ന വിഷത്തെ
പ്രേമമെന്നോതി തരുന്നീലയെന്നും,

പ്രണയത്തിനൊരമ്പലം പണിയണമെന്നും
ഓരോ രതിയും അര്‍ച്ചനയാക്കണമെന്നും

പ്രണയം ഒരു ഭൂമികുലുക്കിപ്പക്ഷിയാണെന്നും
ഒരു തിരുമാലിച്ചെക്കന്റെ കല്ലേറില്‍
വീണു പിടയുകയേയുള്ളൂവെന്നും
നിരവധി
വിരുദ്ധങ്ങളായി.
ഇപ്പോള്‍ പ്രണയത്തെക്കുറിച്ച്
വീണ്ടെടുക്കപ്പെടാ‍ത്ത ജഡമെന്നല്ലാതെ
ഒന്നും എഴുതാനാവുന്നില്ല.

Subscribe Tharjani |