തര്‍ജ്ജനി

വാര്‍ത്ത

കെ. എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം

പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന കെ. എ. കൊടുങ്ങല്ലൂരിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കഥാപുരസ്കാരത്തിന് എന്‍‌ട്രികള്‍ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളിലെ ഞായറാഴ്ചപ്പതിപ്പുകളിലും വാരികകളിലും പ്രസിദ്ധീകരിച്ച മികച്ച ചെറുകഥയ്ക്കാണ് പുരസ്കാരം നല്‍കുക. വാരാദ്യമാധ്യമം എഡിറ്ററായിരുന്ന കെ. എ. കൊടുങ്ങല്ലൂരിന്റെ ഓര്‍മ്മയ്ക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

2006 ജനുവരി ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനുമിടയില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് അവാര്‍ഡിന് പരിഗണിക്കുക. കഥ പ്രസിദ്ധീകരിച്ച ഞായറാഴ്ചപ്പതിപ്പ്/വാരിക, രണ്ട് പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം എന്‍‌‌ട്രികള്‍ എന്‍. രാജേഷ്, ജനറല്‍ കണ്‍‌വീനര്‍, കെ. എ. കൊടുങ്ങല്ലൂര്‍ അവാര്‍ഡ് സമിതി, മാധ്യമം, സില്‍‌വര്‍ ഹില്‍‌സ് പി. ഒ, കോഴിക്കോട് - 12 എന്ന വിലാസത്തില്‍ ജൂലായ് 10-ന് മുന്‍പ് ലഭിച്ചിരിക്കണം. കവറിനു പുറത്ത് “കെ. എ. കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരത്തിന്” എന്നെഴുതിയിരിക്കണം.

വായനക്കാര്‍ക്കും നിര്‍ദ്ദേശിക്കാം
കഥാകൃത്തിനു പുറമെ, വായനക്കാര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ മികച്ച കഥ പുരസ്കാരത്തിനായി നിര്‍ദ്ദേശിക്കാവുന്നതാണ്. വായനക്കാരുടെ നിര്‍ദ്ദേശത്തോടൊപ്പം കഥയുടെ ഒരു കോപ്പി മതിയാകും.

എന്‍ പദ്മനാഭന്‍, പ്രസിഡന്റ്
എം. കുഞ്ഞാപ്പ, സെക്രട്ടറി

Subscribe Tharjani |