തര്‍ജ്ജനി

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കവിതകള്‍ - അന്ന്

ജീവനില്‍ സ്നേഹമൂതിത്തന്ന
മുത്തശിയെ കാണും.
പൊന്നോമല്‍ ഉടപ്പിറപ്പിനെ കണ്ട്
ഓടിച്ചെന്ന് കെട്ടിപ്പുണരും
പിന്‍‌കഴുത്തില്‍ തലോടും.
കൊച്ചനിയത്തി വയറുനിറച്ചുണ്ട്
ഊഞ്ഞാലാടുന്നതു കാണും
പൂച്ചക്കണ്ണുമായവള്‍, ലജ്ജയോടെ
സന്തോഷം വിങ്ങിപ്പൊട്ടി ഓടിവരും.
ജ്യേഷ്ഠന്‍ ചേര്‍ത്തു പിടിക്കും.
ഉമ്മാമ കുടചരിച്ചു പിടിച്ച് കാണാന്‍ വരും.
മരുമകന്‍ കുഞ്ഞു സൈക്കിളില്‍ നിന്നിറങ്ങും.
കുട്ടിക്കാലത്ത് എന്നോടൊപ്പമുണ്ടായിരുന്ന ആമിനപ്പൂച്ചയും
എങ്ങുനിന്നെന്നില്ലാതെ ഓടിവരും.
വഴിയരികില്‍ പൂതന്ന ചെമ്പരത്തിയും
കാണാന്‍ തളിര്‍ക്കാതിരിക്കില്ല.
നീന്തല്‍ പഠിപ്പിച്ച പുഴ വരും.
ഉള്ളം കാലിനെ ഇക്കിളിയിട്ട
കൊയ്ത്തുകഴിഞ്ഞ പാടം വരും.
മാഷ് വരും, ബഷീറിനെ കാണും, ഷെല്‍‌വിയെ അന്വേഷിക്കും.
വാന്‍‌ഗോഖിനെ നോക്കി കൈവീശും.
ഭൂമി എത്ര കൊള്ളരുതാത്തതാണെന്നു പറയും.
എങ്കിലും അവിടത്തെ വിശേഷങ്ങള്‍ ചോദിക്കും.
കൂടെയുള്ള പെണ്‍‌കുട്ടിയെപ്പറ്റി ലൈലാമജ്നു തിരക്കും.
ഇവളെപ്പോലെ മറ്റൊരാള്‍ കൂടി ഭൂമിയിലിപ്പോഴുമുണ്ടെന്ന്
ഞാന്‍ പറയും.

Subscribe Tharjani |
Submitted by abhayarthi (not verified) on Mon, 2007-07-16 09:28.

ക്ഷണമാത്ര ഭംഗുരമായ ഈ മായക്കാഴ്ച്ചകള്‍ക്കൊടുവില്‍ ഭാണ്ഠക്കെട്ടുമേന്തി മലവെള്ളപ്പാച്ചിലിലെ പൊട്ടത്തേങ്ങ പോലെ എങ്ങോട്ടോ പൊകും എന്ന അടിക്കുറിപ്പ്‌ കൂടി ചേര്‍ത്തുകൂടെ.

കവിത വേദനിപ്പിക്കുന്നു.

Submitted by Anonymous (not verified) on Sat, 2007-07-21 21:19.

Dear Shihabudin;;;

Maranam eni muthal sukhamulla oru swapnamaayi kondu nadakkan naan theerumaanichu. Kavitha vallathey ishtapettu.

Aasamsakal...
Babu Raj
Paris - France

Submitted by S.A.Qudsi (not verified) on Thu, 2007-07-26 13:54.

Priya Shihab,
Maranam, 'manushyante sarvva asthitwatheyum apahasyapedutthunnu' ennu thankal Abu Dhabi'yil oru sayahnathil ennodu paranju. sahasrabdamayi paduthuyarthiya parishkarangal, kandupiduthangal, purogathiyude kottakal, ellathineyum.

Sasneham