തര്‍ജ്ജനി

സുരേഷ്‌ നെല്ലിക്കോട്`

മഞ്ജീരം,
വഴിക്കുളങ്ങര
വടക്കന്‍ പറവൂര്‍ പി.ഓ
എറണാകുളം. ‍‍‍‍

Visit Home Page ...

കവിത

ഞങ്ങള്‍ മൂവര്‍

അവന്‍

പാസ്പോര്‍ട്ട്‌ വാങ്ങി പണം
പലിശയ്ക്കു്‌ക്കു കൊടുക്കുന്നവന്‍
സമാദരണീയന്‍.
അവന്‍, നമ്മുടെ പ്രത്യയശാസ്ത്ര
പരിമിതികള്‍‍ക്കു‍ പ്രാണന്‍ കൊടുത്തവന്‍

അവനെക്കുറിച്ചെഴുതേണ്ടെന്നു വച്ചു.

ഇവന്‍

ഇവന്‍ എന്റെ അന്നദാതാവ്‌
അതിനാല്‍
ഇവന്റെ കൂടെ മാറി മാറി വരുന്ന
പെണ്ണുങ്ങളെക്കുറിച്ചും
ഇവനെക്കുറിച്ചും
ഞാനെഴുതേണ്ടെന്നു വച്ചു.

ഞാന്‍

അവനും ഇവനും
എന്റെ ഇടവും വലവും കാത്തു.

അവരുടെ മദ്ധ്യേ
ക്രൂശിതനാവുന്നതിലെ തമാശയോര്‍ത്ത്‌
ഞാന്‍ ഇറങ്ങി നടന്നു.‍

Subscribe Tharjani |
Submitted by Aryan (not verified) on Thu, 2007-08-09 22:50.

Hello Suresh,

The theme of the poem is quite good. Expect more from you!

Aryan (Ex Abudhabi)

Submitted by suresh nellikode (not verified) on Fri, 2007-08-31 22:38.

Dear Aryan,

Thanks a lot for the message.
Hope u r all doing well.

Warm Regards,

suresh nellikode