തര്‍ജ്ജനി

വ്യാജമായ ഒത്തുതീര്‍പ്പുകള്‍

ലോകത്തിലെ മുഴുവന്‍ വേദനകളും അനുഭവിക്കേണ്ടി വരിക അങ്ങിനെയാണ്‌. വലിച്ചെറിയപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ, അടിച്ചമര്‍ത്തപ്പെട്ട ഒരു പുരുഷന്റെ നൊമ്പരം, ഒരു ജനതയുടെ മുന്‍പില്‍ മുഴുവന്‍ തൊഴുകൈയായി നില്‍ക്കേണ്ടിവരുന്ന ഒരു പാവപ്പെട്ടവന്റെ ചിത്രം-ഇതൊക്കെ കാണുമ്പോള്‍ ആ കാഴ്ചയില്‍ നിങ്ങളുടെ മനസ്സില്‍ ലയിച്ചുപോയ നിങ്ങളാകെ തളര്‍ന്നുപോകും. ഇങ്ങനെ നമ്മെ Un Healet ചെയ്യുന്ന, നമ്മളെ ഇല്ലാതാക്കിത്തീര്‍ക്കുന്ന വല്ലാത്തൊരു സ്വഭാവം കലകള്‍ക്കുണ്ട്‌. അതുകൊണ്ട്‌ എഴുത്തുകാരന്‍ ഒരു അനുഭവത്തെ അതിതീഷ്‌ണമായി ആവിഷ്ക്കരിക്കുമ്പോള്‍ അത്‌ ആത്മഹത്യക്ക്‌ തുല്യമായ ഒരു പ്രവര്‍ത്തനമായിത്തീരുന്നു.

അതുകൊണ്ടാണ്‌ എഴുത്തുകാരെല്ലാം കുരങ്ങുകളെപ്പോലെ ഇരിക്കുന്നത്‌. ഒരാള്‍ നോര്‍മലാണെങ്കില്‍ അയാള്‍ ഒരു കലാകാരനല്ലെന്ന്‌ ഉറപ്പിക്കാം. അതല്ല നിങ്ങളുടെ മുഖം അല്‍പം കോടിപ്പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കീ ലോകം അത്ര പിടിച്ചിട്ടില്ല എന്നാണര്‍ത്ഥം- കോടിപ്പോയ മുഖം എന്നുളളത്‌ ആദ്യം തകഴിയും പിന്നീട്‌ വി.പി.ശിവകുമാറും ഉപയോഗിച്ച ഒരടയാളമാണ്‌-ഈ ലോകം നിങ്ങളുടെ മുഖത്തിന്‌ വൈകൃതം ഉണ്ടാക്കിത്തീര്‍ക്കുന്നില്ല എങ്കില്‍ നിങ്ങളീ ലോകത്ത്‌ ജീവിച്ചിട്ടില്ല എന്നാണര്‍ത്ഥം.

ഇത്തരം ലോകത്തുനിന്ന്‌ അനുഭവങ്ങള്‍ പെറുക്കിയെടുത്ത്‌ കഥകളില്‍ ഇടുന്ന-അയാള്‍ പെറുക്കിയെടുക്കുന്നത്‌ കക്കയോ, കല്ലോ, ആട്ടിന്‍കാട്ടമോ ആകാം-ബാലിശത്തമുളളവരാണ്‌ എഴുത്തുകാര്‍. എഴുത്തുകാരന്‍ മന്ദബുദ്ധികള്‍ കൂടിയാണ്‌ എന്ന്‌ പറയാറുണ്ട്‌. കാരണം ബുദ്ധിശാലി ആയാല്‍ അയാള്‍ പിന്നെ പൈസ എവിടെ കിട്ടും, പോസ്റ്റ്‌ എവിടെയുണ്ട്‌, പ്രമോഷന്‍ എങ്ങിനെ ഒപ്പിക്കാം എന്ന്‌ അന്വേഷിച്ചു നടക്കും. പിന്നെ അപൂര്‍വ്വമായ അനുഭവങ്ങള്‍ അന്വേഷിക്കാന്‍ അയാള്‍ പോവില്ല.

അതുകൊണ്ട്‌ മന്ദബുദ്ധികള്‍ കഥയെഴുതുകയും മന്ദബുദ്ധികള്‍ ലോകം പ്രത്യേകരീതിയില്‍ കാണുകയും അതാവിഷ്ക്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ എഴുത്തുകാരെക്കുറിച്ച്‌ He is either an adolsent or he is a child എന്നു പറയും. അങ്ങിനെ താരുണ്യത്തിനപ്പുറത്തേക്ക്‌ വളരാന്‍ കൂട്ടാക്കാത്തവര്‍ കാണുന്ന ഒരു നിത്യനൂതനമായ ഒരു ലോകമുണ്ട്‌.

വ്യാജമായ ഒത്തുതീര്‍പ്പുകളിലാണ്‌ ഇന്ന്‌ ജീവിതം" ,എം.എന്‍.വിജയന്‍, പുഴ.കോം

Submitted by Sunil (not verified) on Sat, 2005-05-28 13:01.

Paul, This is what I commented before reading this, in suryagayatris blog. It is adjustment and fake.
-S-

Submitted by chinthaadmin on Sat, 2005-05-28 14:55.

adjustment ആണെന്നത് സമ്മതിച്ചു, അതില്ലാതെ പറ്റുമോ? അതുപോലെ എല്ലായ്‍പ്പോഴും തട്ടിപ്പാകണമെന്നുമില്ലല്ലോ?