![]() |
|||||
ശിഹാബുദീന്‍ പൊയ്ത്തുംകടവ്വളപട്ടണം പി.ഒ. കണ്ണൂര്‍ -10 |

നീ വരുമ്പോള്‍
ഒരു കുട്ടി
ഉത്സവം കാണാന്‍ പോകുന്നു
ഓലകൊണ്ടൊരു പീപ്പി
ഇടയ്ക്കു ബലൂണ്‍ പൊട്ടിപ്പോയ സങ്കടം
ഒരു തോക്കുകിട്ടിയിരുന്നെങ്കിലെന്നു കലി
മറ്റാരുമില്ലാതെ
നിന്നെ വിടാതെ ചേര്‍ത്തു പിടിച്ചു-
ല്ലാസ സംഗീതമകമ്പടിയാവാന്‍ പൂതി
നീ വരുമ്പോള്‍
ഒരു കുട്ടി
ഉത്സവപ്പറമ്പിലേയ്ക്കോടുന്നു
ജിലേബി വാങ്ങാല്‍ കരുതലോടെ കൂട്ടിവച്ച നാണയം
തൊപ്പിയി വെച്ചടച്ച മുട്ട
പ്രാവായ് പറക്കുന്നതു കണ്ട് വാ പിളര്‍ന്നു
നാടകം കണ്ടു കണ്ണീരൊപ്പുന്നോരെന്നെ നോക്കി
ഇരുട്ടില്‍ ചിരിയടക്കി നീ
ഉത്സവപ്പറമ്പില്‍നിന്നു വാങ്ങിച്ചയോടക്കുഴല്‍
നീ പോയ പിറ്റേന്ന് മിണ്ടാതായി.
കച്ചവടക്കാരന്‍ പല പല ബലൂണില്‍
കാറ്റുനിറച്ച് ഞെരിപൊരി കിരികിരി
കൊള്ളിച്ചുണ്ടാക്കിയ കുരങ്ങന്‍
കാട്ടിലേയ്ക്ക് ഒളിച്ചോടിപ്പോയി
അടുത്ത തവണ വരുമ്പോള്‍ ചോദിക്കണമവളോട്
ഉത്സവമെന്തേ പോയ്ക്കളയുന്നു നിന്റെ പിന്നാലെ
ഷിഹാബിക്കാ...
കൊള്ളാം, വായിച്ചപ്പോള്‍ ബാല്യകാലം ഓര്‍മ്മ വന്നു..
ബാക്കി നേരില്‍ പറയാം.
-അജിത്ത് പോളക്കുളത്ത്
Nothing is more powerful than shihab's writings on little fish eaten away by the big. Great literature.
Shihab,
My love to you and your's
Be well and stay well... cmc.
kure kalam koodiya oru kavitha onnu nenjinakthu kadakkunnathu..thank u
uthsavapparambil ninnu nadannu neengumpol.
Utsavam kazhinju soonyamaya aa idathiloode
nilaavelichathil
oru thavana koodi...
ingane enthokkeyo..
Avasana varikal ganbheeram...
asamsakal priya kavikk....