തര്‍ജ്ജനി

സന്തോഷ് പാലാ

284 പാര്‍ക്കര്‍ അവെന്യൂ
വെസ്റ്റ് ഹെംസ്റ്റഡ്
ന്യൂയോര്‍ക്ക് 11552
യു. എസ്സ്. എ

ഇ-മെയില്‍: mcsanthosh@yahoo.com

Visit Home Page ...

കവിത

വീട്ടിലെ ചുവര്

അന്ന്
ഇഷ്ടികച്ചുമപ്പ്
ഏരിയല്‍ വല
കൊമ്പുള്ള മാനിന്റ്റെ ചിരി
വട്ടക്കണ്ണട വച്ച വടികുത്തിയൊരപ്പൂപ്പന്‍
പാട്ടവിളക്കിന്‍റെ കരി
പാടുന്ന റേഡിയോ
മന്നം,ഗുരു,ഗുരുവായൂരപ്പന്‍
നെഹൃ, എ കെ ജി, ഇ എം എസ്സ്
നസീര്‍,സത്യന്‍,ജയന്‍,ഷീല,ജയഭാരതി
രാമായണം
കുടുംബപ്പടം.

ഇന്ന്
ഏഷ്യന്‍ പെയിന്‍റ്
എട്ടുകാലി വല
വാപൊളിച്ചൊരു സിംഹത്തല
ഗുരുവായൂര്‍ പത്മനാഭന്‍
സീറോ ബള്‍ബ്ബിന്‍റെ തെളിച്ചം
കരയുന്ന പ്ലാസ്മ ടി വി
അമൃതാനന്ദമയീ, രവിശങ്കര്‍, ചിന്മയാനന്ദന്‍
തെണ്ടുല്‍ക്കര്‍,ശ്രീശാന്ത്,സാനിയ
‍മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി,കാവ്യ,മീര
ട്യൂഷന്‍ ബുക്ക്
പടം,എന്‍റേത്-ഓ,അത് കമ്പൂട്ടറിലാണ്!

Subscribe Tharjani |
Submitted by Midukki (not verified) on Wed, 2007-06-06 08:48.

C how things are chaged from the past!!!!! good poem,Santhosh.Ur poems(poems in the web) give us insights into many thing...

Submitted by BEjoy Koroth (not verified) on Wed, 2007-06-06 13:53.

Its Good..

Submitted by Sathyan (not verified) on Wed, 2007-06-06 20:50.

ഒന്നാന്തരം കവിത സന്തോഷെ,പുതിയ കവിതകളൊന്നും ബ്ലോഗില്‍ കണുന്നില്ലല്ലൊ?

Submitted by Santhosh (not verified) on Thu, 2007-06-07 20:01.

കവിതയെക്കുറിച്ച് അഭിപ്രായമെഴുതിയ എല്ലാ സുഹ്രുത്തുക്കള്‍ക്കും എന്‍റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
ഇപ്പോള്‍ അധികം ബ്ലോകാറില്ല,സമയക്കുറവ് തന്നെ കാരണം.വീണ്ടും അഭിപ്രായങള്‍ എഴുതി അറിയിക്കുമല്ലോ
സ്നേഹത്തോടെ,സന്തോഷ് പാല

Submitted by Thomas (not verified) on Mon, 2007-06-18 09:40.

I doubt this is your house!
poet has good imagination ,anyway