തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

വനമേഖല

ഊര്‍ദ്ധ്വനുയരും
ഫുട്പാത്തിലെ
നിയോണ്‍ നിലാപ്പാലില്‍
മുടിമുറിച്ചെങ്കിലും
നീ നീലിയല്ലേ?

നടക്കും നിഴലും
മാളത്തിലുള്‍ വലിഞ്ഞ
ഉരഗഫണവും തമ്മില്‍
ഒരേ സമാനത-
വിഷലിപ്തമല്ലേ രണ്ടും.

നീണ്ട താടി വളര്‍ത്തിയ
പഴയൊരു പരമാത്മനെ,
ഫുട്പാത്തില്‍ കണ്ടു,
പല്ലിറുമ്മിച്ചിരിയുടെ
വക്കിലൊരു ഷൈലോക്കിന്റ്‌
ദംഷ്ട്രനീട്ടും ജനിതക
ഘടന കണ്ടു.
ഹൃദയവും പോരെന്നു തോന്നുമവന്റ്‌
ലാഭക്കണ്ണു ചികയും
പഴയ ഇര ഞാനെന്നറിഞ്ഞു.

നഗരവനമേഖല,
കൂനന്‍ പുഴുക്കള്‍ കാ-
ലുറപ്പിച്ചു നില്‍ക്കുമൊരു
മണ്ണിന്നമര്‍ത്തിയ നിശ്വാസത്തില്‍
പാലപ്പൂവിന്‍ പഴയൊരു
ഗന്ധമിഴുകി നില്‍പ്പുണ്ട്‌;
നീലിയും പണ്ടത്തേതായിരുന്നു മെച്ചം.
ഇരുമ്പുകാട്ടിയാല്‍
ഭയക്കുന്ന പാവം!!

Subscribe Tharjani |
Submitted by Sree Padanilam (not verified) on Thu, 2007-06-14 19:34.

Nice one. You found new generation "neeli"s ??

all the best
Sree