|
വാക്കുകള്‍ വിലക്കപ്പെട്ടിരുന്നു!
എങ്കിലും ഹതാശയാവാതെ
പിറവിയെടുത്ത ഒരോ വാക്കും
ഞാന്‍ തടവറയിലിട്ടു
ഒരിക്കല്‍ മോചനമുണ്ടായേക്കും
എന്ന പ്രതീക്ഷയോടെ....
ഏറെക്കുറെ ചലനങ്ങള്‍ക്കും
വിലക്കേര്‍പ്പെടുത്തിയതിനാല്‍
അറിയാമല്ലോ
പരോക്ഷമായി ദൃശ്യങ്ങളും...
|
പക്ഷേ, വിചാരങ്ങള്‍ വിലക്കപ്പെടാന്‍
ആര്‍ക്കും കഴിയുമായിരുന്നില്ല
അതിനാല്‍ മനസ്സും
അതിന്റെ സഞ്ചാരപഥങ്ങളും
എന്റെ ആയുസ്‌സിനോളം
മുന്നോട്ടു നീണ്ടുകിടന്നു
ആര്‍ക്കും വെളിപ്പെട്ടില്ലെങ്കിലും!
ഒടുവിലിതാ..
ഇരുട്ടിന്റെ കനപ്പില്‍ നിന്ന്
വെളിച്ചത്തിന്റെ സുതാര്യതയിലേയ്‌ക്ക്..
ഞാന്‍ അനുനിമിഷം നടന്നടുക്കുകയാണ്
സകല വിലക്കുകളും നീങ്ങുന്ന
ആ അപൂര്‍വ്വ നിമിഷത്തിലേയ്‌ക്ക്....
|
nice writing... keep it up