തര്‍ജ്ജനി

ഡോ.സി.ജെ.ജോര്‍ജ്ജ്.

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

About

കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍ 1965ല്‍ ജനനം. കോഴിക്കോട് ദേവഗിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മലയാളവിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ.,എം.ഫില്‍ ബിരുദങ്ങള്‍ ഒന്നാം റാങ്കോടെ പാസ്സായി.എം.ഗോവിന്ദന്റെ ചിന്താലോകത്തെക്കുറിച്ചുള്ള ഗവേഷണത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്ഡി ബിരുദവും നേടി.

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, കട്ടപ്പന ഗവ. കോളേജ് എന്നിവിടങ്ങളില്‍ മലയാളം ലക്‍ചററായിരുന്നു. ഇപ്പോള്‍ പേരാമ്പ്ര സി.കെ.ഗോവിന്ദന്‍നായര്‍ സ്മാരക ഗവ. കോളേജില്‍ മലയാളവിഭാഗത്തില്‍ . മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുതിരക്കാല്‍ എന്ന ദ്വൈവാരപംക്തി എഴുതിയിരുന്നു.

Books

ലേഖനം
ആധുനികാനന്തര സാഹിത്യസമീപനങ്ങള്‍ (എഡിറ്റര്‍), ബുക്ക് വേം, തൃശ്ശൂര്‍.
വാക്കിന്റെ സാമൂഹികശാസ്ത്രം, കറന്റ് ബുക്സ്, തൃശ്ശൂര്‍.
ചിഹ്നശാസ്ത്രവും ഘടനാവാദവും, ഡി.സി.ബുക്സ്, കോട്ടയം.
അടവും തുറസ്സും, പബ്ലിക്കേഷന്‍ ഡിവിഷന്‍, സി. കെ. ജി. ഗവ കോളേജ്, പേരാമ്പ്ര.
കവിതയും നവോത്ഥാനവും ( എം. ഗോവിന്ദന്റെ ഇംഗ്ലീഷ് ലേഖനങ്ങളുടെ വിവര്‍ത്തനം, പി. സോമനാഥനോടൊപ്പം) പബ്ലിക്കേഷന്‍ ഡിവിഷന്‍, സി. കെ. ജി. ഗവ കോളേജ്, പേരാമ്പ്ര.
സമകാലീന സാഹിത്യസിദ്ധാന്തങ്ങള്‍ ( ഡോ. കെ.വി.തോമസിനോടൊപ്പം) ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

പുതിയ മനുഷ്യന്‍ പുതിയ ലോകം: എം. ഗോവിന്ദന്റെ ചിന്തകള്‍ (എഡിറ്റര്‍), ഡി. സി. ബുക്സ്, കോട്ടയം എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍ .

Awards

പുരസ്കാരങ്ങള്‍
മികച്ച ഭാഷാശാസ്ത്രഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് പുരസ്കാരം വാക്കിന്റെ സാമൂഹികശാസ്ത്രത്തിന് ലഭിച്ചിട്ടുണ്ട്.

Article Archive