തര്‍ജ്ജനി

കറുത്ത അരയന്നം

നടക്കാനിടയില്ല്ലാ‍ത്ത സാധ്യതകളാണ് നാസ്സിം താലേബിന്റെ പ്രിയപ്പെട്ട വിഷയം. ഭാഗ്യം, അനിശ്ചിതത്വം എന്നൊക്കെ നാം വിശേഷിപ്പിക്കാറുള്ള പ്രവചനാതീതങ്ങളായ സംഭവങ്ങളും സന്ദര്‍ഭങ്ങളും താലേബ് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു.

താലേബിന്റെ ആദ്യപുസ്തകമായ "fooled by randomness" അപ്രതീക്ഷിതമായി സംഭവിക്കാവുന്ന, ശക്തമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസിനെയും പിന്തുടരില്ലെന്ന് സ്ഥാപിക്കുകയായിരുന്നു. പുതിയ പുസ്തകമായ "The Black Swan" ഒരു പടി കൂടി മുന്നിലേക്ക് പോയി പ്രവചനങ്ങളുടെ നിരര്‍ത്ഥകതയെ വ്യക്തമാക്കുന്നു.

ലോകചരിത്രത്തെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍ പ്രവചിക്കാന്‍ കഴിയുമോ?

ഒരു കറുത്ത അരയന്നത്തെ കണ്ടെത്താനുള്ള സാധ്യത എത്രയാണ്?

പുസ്തകങ്ങള്‍

Fooled by Randomness: The Hidden Role of Chance in Life and in the Markets

The Black Swan: The Impact of the Highly Improbable