തര്‍ജ്ജനി

അജിജേഷ്‌ പച്ചാട്ട്‌

പള്ളിക്കല്‍ തപാല്‍
ചേലേമ്പ്ര വഴി
മലപ്പുറം - 673653
ഫോണ്‍: 9947462282

Visit Home Page ...

കഥ

സ്വൈരിണി

അവന്‍ എപ്പോഴും പറയും " നീയെൊരു പൂവാണ്‌ തേന്‍ തുളുമ്പുന്ന പൂവ്‌"

ഒന്നും മനസ്സിലാകാറില്ലെങ്കിലും അവള്‍ അത്‌ കേട്ട്‌ മനസ്സറിഞ്ഞ്‌ ചിരിക്കാറുണ്ടായിരുന്നു. പിന്നെ പിന്നെ കണ്ടാല്‍ മിണ്ടാതെ പോകുന്ന അവനെ നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമെ അവള്‍ക്ക്‌ കഴിഞ്ഞുള്ളൂ. ഒടുവില്‍ അവള്‍ക്ക്‌ മനസിലായി താന്‍ ഒരു പൂവാണെന്നും അവന്‍ ഒരു മധുപമായിരുന്നെന്നും ...

ഇപ്പോള്‍ പുതിയ പൂവിലെ തേന്‍ തേടി വട്ടമിട്ട്‌ പറക്കുന്ന ആ വണ്ടിന്റെ മൂളക്കം കേട്ട്‌ കേട്ട്‌ ഭ്രാന്ത്‌ പിടിക്കുമ്പോഴാണ്‌ അവള്‍ മറ്റുള്ള വണ്ടുകളെ തേടി പുറപ്പെടാന്‍ തുനിയുന്നത്‌.

Subscribe Tharjani |