തര്‍ജ്ജനി

ശിഹാബുദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

ഒരു നാള്‍

നിന്റെ വാക്കുകളുടെ വാതിലിനെ
ചുംബിക്കാന്‍
എന്റെ കാഴ്ചയുടെ ദൂതനെത്തും
എന്റെ ചുട്ടുപഴുത്ത പ്രണയസന്ദേശങ്ങള്‍
നിന്റെ സ്നേഹലായനിയില്‍ ശമിക്കും
എന്റെ വാക്കുമുട്ടിത്തുറന്ന
കാവ്യനദിയൊക്കെ
ആകാശഗംഗയില്‍ ലയിക്കും
എനിയ്ക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം ഭൂമിയില്‍
വേറെ വാക്കിനെ സൃഷ്ടിക്കും
സ്ത്രീ കുളിച്ച ഗന്ധത്തില്‍
നീ വരും

Subscribe Tharjani |