തര്‍ജ്ജനി

പി. മാധവന്‍

THE ENGLISH AND FOREIGN LANGUAGES UNIVERSITY
Hyderabad - 500007
Andhra Pradesh , India

Visit Home Page ...

വാര്‍ത്ത

ചിത്രങ്ങളും പുസ്തകവും

തര്‍ജജനി, ഹൈദരബാദിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24 മുതല്‍ 28 വരെ ICCR ആര്‍ട്ട്‌ ഗ്യാലറിയില്‍ ശ്രീ. സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. 24 ന്‌ നടന്ന ലളിതമായ ഉദ്ഘാടനച്ചടങ്ങില്‍ പദ്മശ്രീ ജഗദീഷ്‌ മിത്തല്‍ അധ്യക്ഷത വഹിച്ചു. ചിത്രപ്രദര്‍ശനം പ്രമുഖ ചിത്രകാരന്‍ ശ്രീ ലക്ഷ്മണ്‍ ഗൗഡ നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ്‌ ശ്രീ കൃഷ്ണകുമാര്‍, ശ്രീമതി രമണി നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹൈദരബാദില്‍ ആദ്യമായാണ്‌ കരുണാകരന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. എല്ലാ ദിവസവും ധാരാളം പേര്‍ ചിത്രങ്ങള്‍ കാണാനെത്തിയിരുന്നു.

ചിത്രപ്രദര്‍ശനത്തോടൊപ്പം, ജനുവരി 25 ഞായറാഴ്ച, ശ്രീ എ രാധാകൃഷ്ണന്‍ രചിച്ച " ഗോവിന്ദന്‍: ജീവിതവും ആശയങ്ങളും" എന്ന പുസ്തകത്തിന്റെ പ്രതി ശ്രീ എഫ്‌ ജെ ജോര്‍ജ്ജിന്‌ നല്‍കിക്കൊണ്ട്‌ കേരളലളിതകലാ അക്കാദമി അധ്യക്ഷന്‍ ശ്രീ സി എന്‍ കരുണാകരന്‍ എം ഗോവിന്ദന്റെ ഈ പുതിയ ജീവചരിത്രം സഹൃദയസമക്ഷം അവതരിപ്പിച്ചു. ശ്രീ പി മാധവന്‍ ഗ്രന്ഥത്തെ സദസ്സിന്‌ പരിചയപ്പെടുത്തി - ജീവിതരേഖ, രാഷ്ട്രീയം, ചിന്തധാര, സര്‍ഗ്ഗദീപ്തി എന്ന നാലു ഖണ്ഡങ്ങളായി നിബന്ധിച്ചിട്ടുള്ള ഈ ജീവചരിത്രം ഗ്രന്ഥകാരന്റെ ആറേഴു കൊല്ലത്തെ നിരന്തരമായ പ്രയത്നത്തിന്റെ സത്ഫലമാണ്‌. ഗോവിന്ദന്റെ ചിന്തയുടെ ഔന്നത്യങ്ങളെ ആധുനികമലയാളി സമൂഹത്തിന്‌ പരിചയപ്പെടുത്തുക എന്ന ദൗത്യം വളരെ സമര്‍ത്ഥമായി ശ്രീ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. ചടങ്ങില്‍ പങ്കെടുത്ത ഗ്രന്ഥകാരന്റെ മകള്‍ ശ്രീമതി രേഖ ഈ പുസ്തകരചനയുടെ പശ്ചാത്തലം വിവരിച്ചു. തുടര്‍ന്ന്, ഹൈദരബാദ്‌ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ്‌ പ്രൊഫസ്സര്‍ ശ്രീ നാരായണചന്ദ്രന്‍, ശ്രീ എസ്‌ ജി നായര്‍, ശ്രീ ജോര്‍ജ്ജ്‌ എന്നിവര്‍ ഗോവിന്ദന്റെ ജീവിതത്തേയും കൃതികളേയും കുറിച്ച്‌ സംസാരിച്ചു. ഗോവിന്ദന്റെ മകന്‍ മാനവേന്ദ്രനാഥ്‌ നാടകരംഗത്തെ പ്രവര്‍ത്തനങ്ങളെ പറ്റിയാണ്‌ പറഞ്ഞത്‌. അഡ്വക്കറ്റ്‌ കൃഷ്ണകുമാര്‍ ഗോവിന്ദന്റെ "പൊന്നാനിക്കാരന്റെ മനോരാജ്യം" എന്ന കവിത ആലപിച്ചു. ഹൈദരബാദിലെ മലയാളസാഹിത്യകുതുകികള്‍ക്ക്‌ മറക്കാനാവാത്ത അനുഭവമായി ഈ പുസ്തകപ്രകാശനം.

ഫോട്ടോ:കെ. ആര്‍. വിനയന്‍

Subscribe Tharjani |