തര്‍ജ്ജനി

കവിത

ശാപം


ഓര്‍മ്മകള്‍ തൂങ്ങിമരിച്ച
മാറാലയിലാണു്
ഞാണിന്മേല്‍ കളിയുമായി
മറവി പിറന്നത്‌

ഉത്തരത്തില്‍-
കിനാവ്‌ കണ്ടുറങ്ങിയ ഗൗളിയെ
ആക്രമിച്ചു,ശ്വാസം മുട്ടിച്ചു,
പ്രാണവേദന!! ആര്‍ത്തുകരഞ്ഞു..
നിമിത്തമെന്നോതി; ഞാനും നീയും

ബോധമറ്റ്‌ നിലം പതിച്ചു
വാലുമുറിക്കാന്‍ മറന്നുപോയി
ഗൗളീമര്‍ദ്ദനം
പകുതി പ്രാണന്‍ വെടിഞ്ഞ്‌ ഒടിഞ്ഞ്‌ നിലത്ത്‌

തെക്കോ,വടക്കോ?-ചലന ദിശ
ദിശ മറന്നു പോയ്‌ വാലു മറന്നു പോയ്‌
മരിച്ചു പോയ്‌

ഇനി മൂന്ന് എഴ്‌ പതിനാറു്
നാല്‍പത്തിയൊന്ന്
നാമാരെങ്കിലും മറക്കാതിരുന്നാല്‍.


ബിജോയ്‌ കോറോത്ത്‌
Subscribe Tharjani |
Submitted by Jayanth (not verified) on Tue, 2007-05-08 09:21.

Fantabulous...!

Submitted by freebird (not verified) on Tue, 2007-05-08 16:16.

നന്നായിരിക്കുന്നു ...

Submitted by ambi (not verified) on Tue, 2007-05-08 21:20.

good one.........

Submitted by കെവി (not verified) on Tue, 2007-05-08 23:11.

ആരെങ്കിലും ഒന്നു വ്യാഖ്യാനിച്ചു തരുമോ? എനിയ്ക്കു ഒന്നും മനസ്സിലായില്ലാ.

Submitted by Abhi (not verified) on Wed, 2007-05-09 13:16.

Bejoy,

Good..........!!Continue this...!!

Submitted by chithrakaran (not verified) on Sat, 2007-05-12 16:56.

കവിത എന്തായിരിക്കണമെന്ന് ആര്‍ക്കും പറയാനാകില്ലല്ലോ !!

"ഓര്‍മ്മകള്‍ തൂങ്ങിമരിച്ച
മാറാലയിലാണു്
ഞാണിന്മേല്‍ കളിയുമായി
മറവി പിറന്നത്‌"

മനോഹരം !!!!

Submitted by vipin (not verified) on Tue, 2007-10-02 16:50.

ingane oraale eenikkithuvare parichayamillayirunnu...!!!

nalla vyakhyana saili..!!!!

Submitted by കുഞ്ഞുബി (not verified) on Tue, 2007-11-20 19:35.

മാഷെ വട്ടു പിടിക്കുന്നു. ഒന്നും മനസ്സിലായില്ല. ഇതു സച്ചിദാനന്ദന്റെ കവിത പൊലെ ഇരിക്കുന്നു.നല്ലതെന്നൊ മോശം എന്നൊ പറയാന്‍ ഞാന്‍ ആളല്ല. മനസ്സിലാകുമ്പോള്‍ അല്ലെ അതു സാധിക്കൂ! ഒരു ടിപ്പണി ആവശ്യമായിരിക്കുന്നു. ക്ഷമിക്കൂ.

Submitted by prasad (not verified) on Thu, 2008-01-31 14:25.

Aadrya naluvari manasilavan
nalu pravasyam vayikkendi vannu.

Aa naluvari thanneyanu
kavithayude bangiyum, sakthiyum ennu thonnunnu.

Enikku athbudham thonnunnilla

Aduthuninnu njan kandathanallo kaviye