തര്‍ജ്ജനി

പി കൃഷ്ണനുണ്ണി

71-D, Pocket-A
D D A flats, Sukhdev Vihar
New Delhi -110025

Visit Home Page ...

കവിത

മണല്‍ബാക്കി

മണല്‍ വാരി നിറച്ച കുട്ടകള്‍
മരങ്ങളുടെ ആദി മദ്ധ്യാന്തങ്ങളിലേയ്ക്ക്
കണ്ണുകളെറിഞ്ഞു.

കായലിന്റെ കരച്ചിലില്‍
ഒരജ്ഞാത പേടകത്തിന്റെ
ചിതമ്പലുകള്‍ കാണാനായി.

ലോറികളുടെ മുരള്‍ച്ചയില്‍
ലോഹങ്ങളുടെ മരവിപ്പാല്‍
വിടുതി നേറ്റിയ ശരീരങ്ങള്‍
വിണ്ട കാലുകള്‍ വീണ്ടും വീണ്ടും
കുഴിച്ചെടുത്ത ഗര്‍ത്തങ്ങളിലേക്കാഴ്ത്തി

രാവടുത്തപ്പോള്‍
ചുറ്റും മണ്ണു കാണാതായി
എവിടെ നോക്കിയാലും
ഒരേയൊരിരുട്ട്
ചാന്ദ്രശോഭയിലും
കത്തുന്ന ഒരേയൊരിരുട്ട്
ഒരേയൊരിരുപ്പിന്റെ
മറ്റൊരു പര്യായം.

കളിമണ്ണു തീര്‍ത്ത കളിവീടിന്നിരുളിലും
കത്തുന്ന കാമത്തിന്‍ കനലുണ്ട്
പശിമ ചോര്‍ന്ന നിലങ്ങളില്‍
പൂഴിയോ പതിരോവില്ലാതെ
മകളുടെ പഞ്ചാരമണലും സ്വപ്നവും
കൂടി പകുത്തെടുത്തു
പക ശമിക്കാത്ത പാറാവുകാര്‍.

അകലെയാരോ ഒരു പൊടി നിഴലായ് മറയുന്നുണ്ട്
തലയില്‍ തൊപ്പിയോ കൈകളില്‍ മുറമോ ഇല്ലാതെ
പാതി കാല്‍ ഗര്‍ത്തത്തിലും മറുപാതി വായുവിലും വച്ച്
സ്വപ്നങ്ങളില്ലാതെ

Subscribe Tharjani |