തര്‍ജ്ജനി

ഒരു മലയാളി പ്രോഗ്രാമ്മറുടെ ധര്‍മ സങ്കടങ്ങള്‍..... (?)

പ്രിയപ്പെട്ട കൂട്ടുകാരേ..

ഞാന്‍ കുറച്ചു നാളായി ഒരു വെബ്സൈറ്റ് നിര്‍മിക്കുന്ന തിരക്കിലാണ്.
ഇത് തികച്ചും ഡൈനാമിക്‍ ആയിട്ടാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്
(വെബ്സൈറ്റ്,ഡൈനാമിക്‍ എന്നൊക്കെപ്പരയുന്നതില്‍ ക്ഷമിക്കണം, ആദ്യം ആംഗലേയത്തില്‍ എഴുതാമെന്നായിരുന്നു വിചാരിച്ചത്. മലയാളം പ്രചാരണാര്‍ഥമുള്ള ഈ സൈറ്റില്‍ ആംഗലേയം അനൗജിത്യമാകുമോ എന്നു ഭയന്നാണ് ഒടുക്കം മലയാളം തന്നെ പരീക്ഷിച്ചത്. അമ്മേ..., ഡൈനാമിക്‍ എന്ന പദത്തിന് ചലനാത്മകം, പരിവര്‍ത്തനാത്മകം എന്നൊക്കെയാണ് അര്‍ഥങ്ങള്‍. അത് അങ്ങിനെ എഴുതിയാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും മന്‍സ്സിലാകുമോ എന്തോ...? അത് കൊണ്ട് മേല്പടി (കീഴ്പടി) വാക്യങ്ങളില്‍ മാംഗലേയ വാക്കുകള്‍ കടന്നു വരുന്നത് യാദൃശ്ചികമല്ല, തികച്ചും മന:പൂര്‍വം തന്നെയാണ്.)

ഞാനുദ്ദേശിച്ചത് സ്ഥിരമായി ഒരു കാര്യം തന്നെ പറയുന്നതിന് പകരം പുതിയ പുതിയ കാര്യങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു വെബ്സൈറ്റിന്‍റെ കാര്യമാണ്. കാണുന്ന ആളുകള്‍ക്കും അംഗത്വമെടുത്ത് ഇതില്‍ പങ്കു ചേരാം...

ഇതില്‍ കൂടുതല്‍ ടെക്സ്റ്റും(ഒരു നല്ല അര്‍ഥം തരൂ....) മലയാളത്തിലുള്ളവയാണ്. അതിലുപരി എല്ലാ അംഗങ്ങള്‍ക്കും വേണമെങ്കില്‍ ഈ മഹത്തായ മലയളത്തില്‍ തന്നെ എഴുതുകയുമാവാം. അതും വരമൊഴി പോലുള്ള ഒരു സാധനവും ഇല്ലാതെ!. ശുദ്ധമായ HTML+Javascript വിദ്യകള്‍ ഉപയോഗിച്ച്.

ഇനി കാര്യത്തിലേക്ക് കടക്കാം...
Unicode font ആണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ പണിയുടെ തുടക്കം മുതല്‍ ഇപ്പോളും (ഏതാണ്ട് 4 മാസം) ഞാന്‍ ഒരു നല്ല font അന്വേഷിക്കുകയാണ്. എല്ലാ ഓപെറേറ്റിങ് സിസ്റ്റവും, എല്ലാ ബ്രൌസറുകളും എന്‍റെ വെബ്സൈറ്റിനെ പിന്താങ്ങണം. എല്ലാ വക്കുകളും (ചില്ലും കൂട്ടക്ഷരവും വ്യക്തമായി കാണണം)
ഉദാഹരണമായി..
ഞ്ച, ണ്ട, ല്പ, എന്‍റെ (ഇതില്‍ രണ്ടാമത്തെ അക്ഷരം ചിലതില്‍ കാണില്ല),ന്മ , ഴ്ച, എന്നീ വഹ (കട്ടപ്പൊഹയാണോ കാര്യം..?)കളെല്ലാം ഒന്ന് വ്യക്തമായി കാണിക്കാന്‍ കഴിയണം...

Karthika, AnjaliOldLipi, Arial Unicode MS, Rachana തുടങ്ങിയവയെല്ലാം പരീക്ഷിച്ചു. എല്ലാത്തിനും ചില കുറവുകള്‍.....

എന്‍റെ സ്വപ്നം പൂവണിയുമോ കൂട്ടുകാരേ.........

ശുഭാപ്തി വിശ്വാസത്തോടെ...
സ്വന്തം..
റഊഫ്.

Submitted by raoof_t on Sat, 2007-04-28 17:39.

ഇതിപ്പോള്‍ പിടിച്ചതിലും വലുത് മാളത്തില്‍ എന്ന പോലെ ആയോ?
ഞാന്‍ കിട്ടുമെന്ന് വിചാരിച്ച ചില്ലുകള്‍ ഇല്ല. പകരം ആശങ്കപ്പെട്ടവയില്‍ ഒട്ടുമിക്കതും കാണുന്നുണ്ടുതാനും...

Submitted by സുനില്‍ (not verified) on Sun, 2007-04-29 11:09.

എന്താ പറയാ ന്റെ റാവുഫേ.. നമ്മുടെ മലയാളത്തിന്റെ ഗതികേടുകള്‍ ആണിത്‌.
“ണ്ട” എന്നക്ഷരത്തിന്റെ കാര്യം എടുക്കാം. വേറ്ഡിലുണ്ട്‌, പേജ്മേക്കറിലുണ്ട്‌ പക്ഷെ പി.ഡി.എഫില്‍ ഇല്ല. ഇന്‍‌ഡിസൈനില്ല! കാര്യം അഡോബില്‍ അതൊരു (കോഡ് പോയന്റ്) സൊഫ്റ്റ് ഹൈഫണ്‍ ആണ്. എന്നാല്‍ മറ്റുള്ള കോഡ് പോയന്റുകളോ? ഉത്തരമില്ല. കാര്യം തെറ്റായ എന്‍‌കോഡിങാണെന്ന്‌ തോന്നുന്നു.
എല്ലാം കൂടെ പഠിച്ച്‌ സ്വന്തമായൊരു ഫോണ്ടുണ്ടാക്കുക തന്നെയാവും വഴി. അതിനാണെങ്കില്‍ യൂണിക്കോഡ് എന്‍-കോഡിങ് മുഴുവനുമാണോ മലയാളത്തിന്റെ കാര്യത്തില്‍?
എളുപ്പവഴി പ്രശ്നപരിഹാരത്തിനായി പ്രാര്‍ത്ഥിക്കാം വഴിപാട്‌ നേരാം.. എല്ലാവര്‍ക്കും ഒരുപോലെ എന്ന കമ്യൂണിസ്റ്റ് ചിന്താഗതി ഉപെക്ഷിക്കാം. കഴിവതും ഒരുപോലെ എന്നാക്കി മാറ്റാം. (ഒരു തaരം ... രീതിയില്‍ എഴുതിയത് ക്ഷമീ. ചെണ്ട കണ്ടപ്പോള്‍ മദ്ദളത്തിന് പരാതി പറയാന്‍ തോന്നിയതാ.) -സു-

Submitted by raoof_t on Mon, 2007-04-30 16:53.

ഞാന്‍ ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം ഒരു വിധം എന്‍റെ കമ്പ്യൂട്ടറില്‍ കണ്ടു തൃപ്തിപ്പെട്ടതിനു ശേഷം എന്‍റെ തൊട്ടറ്റുത്തതിലും ഞാന്‍ നോക്കി. വലിയ കുഴപ്പമില്ലായിരുന്നു. ആ ധൈര്യത്തില്‍ അടുത്ത റൂമിലിരിക്കുന്ന എന്‍റെ ചങ്ങാതിയെ കാണിക്കാന്‍ ഞാന്‍ ചെന്നത് സ്വല്പം അഹങ്കാരത്തോടെയായിരുന്നു എന്നു പറയുന്നതിലും തെറ്റില്ല.

അപ്പഴല്ലേ രസം.. ഒരുമാതിരി കൊഞ്ഞനം കുത്തുന്നതു പോലെയുള്ള വാക്കുകളാണ് അവിടെ കണ്ടത്.
ഉദാ:-
എം ടി വാസുദേവ[=red]ന് []നായ[=red]ര്[]... (ഹാ... കഷ്ടം, അദ്ദേഹം പോലും പൊറുക്കില്ല ! തീര്‍ച്ഛ)

എന്‍റെ യൂനികോഡ് പരമ്പര ദൈവങ്ങളേ...... എന്തിനെന്നോടീ ക്രൂരത ?
മലയാളി മലയാളം തിരസ്കരിക്കുന്നതിലാര്‍ക്കാ ഇത്ര പരാതി? നാടോടുമ്പോള്‍ കുറുകെ ഓടുന്ന ഈ മലയാളത്തെ ഇത്രയൊക്കെ സ്നേഹിച്ച മലയാളികളല്ലേ മഹത്തുക്കള്‍ ?

ഒരു സംശയം :- kaarthika.ttf വെറുതെ Windiws\Fonts ഇല്‍ ഇട്ടാല്‍ മതിയോ..? അതോ
Control Panel-> Regional and Language Options-> Languages --------> Install Files for complex script .....
എന്ന വഴിക്ക് തന്നെ പോവണോ..?

Submitted by കെവി (not verified) on Mon, 2007-04-30 17:30.

വെറുതെ കിടന്നു ചളവളാന്നു അടിയ്ക്കാണ്ടു് ഇക്കണ്ട ലോകരെല്ലാം യുണീക്കോഡുപയോഗിച്ചു ബ്ലോഗുന്നതെങ്ങിനെയെന്നു ഒന്നു പോയി നോക്കു്. എല്ലാത്തിനും കുറവുകളും കുറ്റങ്ങളും ഏറെയുണ്ടു്. എങ്കിലും വായിയ്ക്കാനും ഉള്‍ക്കൊള്ളാനും ഇപ്പോള്‍ ആര്‍ക്കും വലിയ പ്രശ്നങ്ങളില്ല.

ഈ ചിന്തയെങ്ങിനെ ഇത്ര വൃത്തിയായി കാണുന്നു? ഈ പറഞ്ഞ മാതിരി വാസുദേവന്‍നായരെ ചിന്തയില്‍ കാണാന്‍ കിട്ടില്ലല്ലോ. അപ്പോ എവിടെയാ പ്രശ്നം?

ചുരുങ്ങിയതു് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെങ്കിലും പോയി ഒന്നു മനസ്സിരുത്തി വായിച്ചു നോക്കു്
http://varamozhi.wikia.com/wiki/Help:Contents/Unicode#Setting_up_your_Windows_PC_for_reading_Unicode

Submitted by സുനില്‍ (not verified) on Mon, 2007-04-30 17:46.

റാവൂഫ്, ഇതൊന്ന്‌~ പരീക്ഷിച്ച് നോക്കൂ
http://ralminov-mal.blogspot.com/2007/03/blog-post_22.html
സംശയം അദ്ദേeഹഹ്തോട്‌ തന്നെ ചോദിക്കൂ.
പ്രശ്നപരിഹാരമായിയാല്‍ ഇവിടെ ഒന്ന് പോസ്റ്റൂ, എങനെ ചെയ്തൂ എന്ന്.
സ്ന്‍Nഹപൂര്‍വ്വം, -സു-

Submitted by കെവിന്‍ (not verified) on Mon, 2007-04-30 17:48.

എന്താ പറയാ ന്റെ റാവുഫേ.. നമ്മുടെ മലയാളത്തിന്റെ ഗതികേടുകള്‍ ആണിത്‌.
“ണ്ട” എന്നക്ഷരത്തിന്റെ കാര്യം എടുക്കാം. വേറ്ഡിലുണ്ട്‌, പേജ്മേക്കറിലുണ്ട്‌ പക്ഷെ പി.ഡി.എഫില്‍ ഇല്ല. ഇന്‍‌ഡിസൈനില്ല! കാര്യം അഡോബില്‍ അതൊരു (കോഡ് പോയന്റ്) സൊഫ്റ്റ് ഹൈഫണ്‍ ആണ്. എന്നാല്‍ മറ്റുള്ള കോഡ് പോയന്റുകളോ? ഉത്തരമില്ല. കാര്യം തെറ്റായ എന്‍‌കോഡിങാണെന്ന്‌ തോന്നുന്നു.

അഡോബ്-പിഡിഎഫ് യുണീക്കോഡു കൈകാര്യം ചെയ്യുന്ന പ്രോഗ്രാമല്ല. ഇന്‍ഡിസൈനും പരിപൂര്‍ണ്ണമായി ആല്ല. അത്തരം പ്രോഗ്രാമുകളുടെ കുഴപ്പം മലയാളത്തിന്റെ ഗതികേടുകള്‍ അല്ല, ആ പ്രോഗ്രാമുകള്‍ പിന്തുണയ്ക്കാത്ത എല്ലാ ലോകഭാഷകളുടെയും പ്രശ്നമാണു്. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ എപ്പോഴും മറുമരുന്നുകള്‍ ലഭ്യമാണു്. pdfcreator ഉപയോഗിക്കൂ.

Submitted by vinod kumar on Mon, 2007-04-30 22:57.

റഊഫേ സുഹൃത്തേ,
http://www.cdacmumbai.in/projects/indix
downloads എന്നിടത്ത് രഘുമലയാളം ഫോണ്ടു കിട്ടും. RRRaghumalayalam.ttf (Shipped) fonts വരുത്തി എങ്ങനെയുണ്ടെന്ന് നോക്കു.

പൃഥിവീ സസ്യശാലിനീ

Submitted by സുനില്‍ (not verified) on Tue, 2007-05-01 14:10.

ഞാന്‍ ഞെട്ടി, ശരിക്കും ഞെട്ടി.
മലയാളത്തിന്റെ ഗതികേട് എന്നുപറഞപ്പോള്‍ ഭാഷയുടെ ഗതികേടല്ല, കെവിന്‍. അങ്ങനെയല്ല ഉദ്ദേശിച്ചത്.
ഭാഷാസംബന്ധിയായ ലാങ്ക്വേജ് ടെക്നോളജി സംബന്ധമായ ഗതികേടുകള്‍ എന്നാണ് ഉദ്ദേശിച്ചത്.
അഡോബ് പ്രൊഡക്റ്റുകള്‍ യൂണിക്കോഡ് കൈകാര്യം ചെയ്യുന്നുണ്ട്‌, പക്ഷെ ഇന്‍ഡിക് സപ്പോറ്ട്ടില്ല. എന്ന് പറയുകയാവും കെവിന്‍ ശരി.
അതെന്തുകൊണ്ട്‌ ഇന്‍ഡിക്ക് സപ്പോറ്ട്ടില്ല എന്നാലോചിക്കുമ്പോളാണ് മലയാളത്തിന്റെ ഗതികേട് എന്നുപറയാന്‍ തോന്നുന്നത്.
മലയാളത്തിനെ പറഞപ്പോള്‍ തിളച്ചു അല്ലേ? - :)
-സു-

Submitted by raoof_t on Thu, 2007-05-03 14:29.

എല്ലാം എന്റെ തെറ്റ്. പണ്ടെന്നോ ഡൗണ്‍ലോഡ് ചെയ്ത ഒരു tavultesoft keyman ഉം ഒരു Indian Language Converter (by Vijay Lakshminarayanan) ഉം ഉണ്ടെങ്കില്‍ എന്റെ കാര്യം എല്ലാം ആയെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു പോയി.

എന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച എല്ലാവര്‍ക്കും നന്ദി.

http://varamozhi.wikia.com/wiki/Help:Contents/Unicode#Setting_up_your_Windows_PC_for_reading_Unicode
എന്ന ലിങ്ക് എന്റെ വെബ്സൈറ്റിലും എനിക്ക് കാണിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ശരിക്കും പ്രയോജനപ്പെട്ടു.

kau എന്ന അക്ഷരം മൊഴി കീയ്മാപ്പിലും 'ഇളമൊഴി' യിലും കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?
എനിക്കത് 'കൌ' എന്നാണ് കിട്ടുന്നത്. പിന്നെ ക യുടെ കൂടെ കഷ്ടപ്പെട്ട് 'ൗ' എന്ന ചിഹ്നം ഇട്ടപ്പോള്‍ ' കൗ ' കിട്ടി. വേറെ വല്ല പരിഹാരവും ഉണ്ടോ.. ഇതിന്?

സസ്നേഹം..
റഊഫ്

Submitted by raoof_t on Thu, 2007-05-17 18:06.

kau എന്ന അക്ഷരം മൊഴി കീയ്മാപ്പിലും 'ഇളമൊഴി' യിലും കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?
-------------------------------------------------------------------------------------------
'ഇളമൊഴി' യില്‍ ഒരു ചെറിയ മാറ്റം വരുത്തിയപ്പോള്‍ ഇത് കിട്ടുന്നുണ്ട്
ഇതിനായി ഇതോടു കൂടെയുള്ള " malayalam.js " എന്ന ഫയല്‍ തുറന്ന് അതിലെ 79 - ആ‍മത്തെ വരിയിലുള്ള

"au": "& # 3404;",

എന്നത് മാറ്റി

"au": "& # 3415;",
(NB: no spaces are there in the value of 'au')
എന്നാക്കിയപ്പോള്‍ ശരിയായി.
ഇപ്പോള്‍ 'kau' എന്നത് 'കൗ' എന്ന് തന്നെ കിട്ടുന്നുണ്ട്.

ഈ മാറ്റം 'മൊഴി-കീയ്മാപ്' ഇല്‍ എങ്ങനെയാ വരുത്തുക?

Submitted by ചള്ളിയാന്‍ (not verified) on Sat, 2007-06-16 23:20.

അഞ്ജലി ബീറ്റ എങ്ങനെയുണ്ട് എന്ന് പരീക്ഷിച്ചോ?

Submitted by thokal (not verified) on Sat, 2008-06-21 20:28.

manglish aanu kanunnathu. kshamikkuka.

athe , malayaalathinu chila prasnangal undu. unicode il athu vyakthamayi kanam. ennal mure prashnangal "internet explorer" based aayittulla browser il vayichal marikkittum. Udhaharanathinu, Mozilla Firefox aanu upayogikkunnathenkil (ettavum nalla browser) athil "IE Tab" enna "add on" undu . athu upayogichu website browse cheythal karyangal kure sariyakum..
onnu nokku...:)

Submitted by pallikkulam (not verified) on Fri, 2009-08-21 01:09.

നമുക്കു എന്തിനാണ് ഇത്രയും അക്ഷരങ്ങള്‍?

http://pallikkulam.blogspot.com/2009/03/blog-post_27.html