തര്‍ജ്ജനി

പ്രത്യേക സാമ്പത്തിക മേഖല ജനങ്ങളുടെ പുരോഗതിക്കല്ല, സര്‍വ്വനാശത്തിന്‌!

സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം 2005 ആക്ടിനെ വിശദീകരിക്കുന്ന നൂറുകണക്കിന്‌ പേജുകള്‍ വായിച്ചെടുക്കാനോ, SEZ നെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനോ വിശകലനം ചെയ്യാനോ ബുദ്ധിമൂട്ടായിരിക്കുന്ന പശ്ചാത്തലത്തിലാണ്‌, ഞങ്ങള്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന്‌ പല വസ്തുതകളും കണക്കുകളും ശേഖരിച്ചത്‌. എന്തായാലും 1947ന്‌ ശേഷമുള്ള പദ്ധതികളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട 95 ശതമാനത്തോളം വരുന്ന ആദിവാസികള്‍, ദളിതര്‍, മറ്റ്‌ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുടെ പുനരധിവാസം ഒരു കാലത്തും നടക്കുകയുണ്ടായില്ല എന്ന്‌ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ച്‌ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുതല്‍ വര്‍ദ്ധിക്കുകയും വികസനത്തിന്റെ നേട്ടങ്ങള്‍ ധനികരില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തുവെന്ന്‌ 1964ല്‍ ജവഹര്‍ലാല്‍ നെഹ്രു തന്റെ അവസാനകാല പ്രഭാഷണങ്ങളിലൊന്നില്‍ തുറന്നു സമ്മതിക്കുകയുണ്ടായി. എന്നാല്‍ 60 കൊല്ലം കഴിഞ്ഞ വര്‍ത്തമാനവേളയില്‍ വികസനത്തിന്റെ പേരില്‍ ദരിദ്രര്‍ ഭൂമിയില്‍ നിന്നാട്ടിയോടിക്കപ്പെടുകയും ധനികവര്‍ഗ്ഗം കൂടുതല്‍ ധനികരും ധാര്‍ഷ്ട്യക്കാരുമായിത്തീരുകയും ചെയ്തു കൊണ്ട്‌ സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കയാണ്‌. ആഗോളീകരണകാലഘട്ടത്തിലെ ഉന്നതവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യപ്രകാരം വളരെ ചെറിയൊരു വിഭാഗത്തിന്‌ ഗുണം ലഭിക്കുകയും ഒട്ടേറെ പേരുടെ ജീവിതം വഴിയാധാരമാക്കുകയും ചെയ്യുന്ന വിധത്തില്‍ ഏറ്റവും പുതിയതും ക്രൂരവുമായ അവതാരമാണ്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആരു ഭരിച്ചാലും വികസനത്തിന്റെയും പ്രത്യേക സാമ്പത്തികമേഖലകളുടെയും പേരില്‍ നടപ്പാക്കപ്പെടുന്ന ബൃഹത്തും പൈശാചികവുമായ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ പലപ്പോഴും സത്വരമായ രീതിയില്‍ കര്‍ഷകരും അധഃസ്ഥിതവിഭാഗങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നടത്തിയത്‌ അവരുടെ കയ്പേറിയ അനുഭവങ്ങളുടെ പ്രതികരണമായിട്ടാണ്‌. കോര്‍പ്പറേറ്റ്‌ ഭവനങ്ങളുടെയും ബഹുരാഷ്ട്രക്കുത്തകകളുടെയും താല്‍പര്യാര്‍ത്ഥം സംസ്ഥാനഭരണകൂടം നിര്‍ദ്ദാക്ഷിണ്യം അടിച്ചേല്‍പ്പിച്ച സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരെയും പ്രത്യേകസാമ്പത്തിക മേഖലകള്‍ക്കെതിരെയും ജനങ്ങള്‍ നടത്തിയ കലാപങ്ങളുടെ ഉത്തമദൃഷ്ടാന്തങ്ങളാണ്‌ കലിംഗനഗറിലും നന്ദിഗ്രാമിലും ഉണ്ടായിരിക്കുന്നത്‌. ഈ കലാപങ്ങള്‍ മറ്റ്‌ സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പടര്‍ന്നു കൊണ്ടിരിക്കയാണ്‌. ഭരണവര്‍ഗ്ഗങ്ങളും അതിന്റെ രാഷ്ട്രീയ പ്രതിനിധികളും പ്രത്യേകസാമ്പത്തികമേഖലാ പ്രക്രിയകള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സ്ഥിതിക്ക്‌ കലാപങ്ങള്‍ കൂടുതല്‍ വ്യാപകമായ തലത്തില്‍ ശക്തിപ്പെടാനിടയുണ്ട്‌.
തങ്ങളെ പാപ്പരീകരിക്കുകയും തങ്ങളുടെ ഉപജീവനവും വാസസ്ഥലങ്ങളും തകര്‍ക്കുകയും ചെയ്യുന്ന വികസനത്തിന്റെ ആഗോളീകരണമാതൃകയായ പ്രത്യേക സാമ്പത്തിക മേഖലകള്‍ അടക്കമുള്ള പരിഷ്കാരങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒരു വശത്ത്‌ കലാപം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ്സ്‌-ബിജെപി തുടങ്ങിയ സംഘടനകള്‍ മുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ വരെയും സാമൂഹിക നീതിസംഘടനകള്‍ വരെയും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു പാര്‍ട്ടികള്‍ വരെയും ഉള്ളവര്‍ക്കിടയില്‍ ഒരു രാഷ്ട്രീയ ധ്രുവീകരണം നടന്നു കൊണ്ടിരിക്കയാണ്‌. സമഗ്രവികസനത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന സംവാദങ്ങള്‍ അസംബന്ധങ്ങളാണ്‌. ആഗോളീകരണ ഉന്നതന്മാരുടെ ഉയര്‍ച്ചയെ മാത്രമാണിവ ലക്ഷ്യം വെക്കുന്നത്‌. മതമൗലികതയും ജാതീയതയും വര്‍ഗ്ഗീയവൈരങ്ങളും അമിതദേശസ്നേഹവും ജനങ്ങളെ വിഭാഗീയവല്‍ക്കരിക്കാന്‍ ഉപയോഗപ്പെടുത്തിയെങ്കിലും വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കെതിരെ തിരിയാന്‍ ജനങ്ങളെ അവരുടെ അനുഭവങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്നു. പ്രത്യേകസാമ്പത്തികമേഖലകള്‍ ഈ പ്രക്രിയയെ കൂടുതല്‍ ത്വരിതവല്‍ക്കരിച്ചിട്ടുണ്ട്‌.
രാജ്യമെമ്പാടും ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങളുടെ മുന്‍നിരയിലേക്ക്‌ വരുവാനും കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ക്ക്‌ തമ്മില്‍ തമ്മില്‍ കൈകോര്‍ക്കാനും ജനാധിപത്യശക്തികള്‍ക്ക്‌ ഐക്യപ്പെടാനും സാധ്യമാകുന്ന വസ്തുനിഷ്ഠ സാഹചര്യമാണ്‌ ഇതുമൂലം ഉണ്ടായിരിക്കുന്നത്‌. ജനാധിപത്യദൗത്യം പൂര്‍ത്തീകരിക്കുന്നതിനും ജനങ്ങളെ സോഷ്യലിസ്റ്റ്‌ നയങ്ങളിലേക്ക്‌ നയിക്കുന്നതിനും വേണ്ടുന്ന രീതിയില്‍ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ദര്‍ശനം ഉണ്ടാവുന്നത്‌, തങ്ങളുടെ ദൗര്‍ബ്ബല്യങ്ങളെ മാറ്റിക്കൊണ്ട്‌ ഭരണകൂടം രാജ്യത്തെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച്‌ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക്്‌ വരുവാന്‍ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ക്ക്‌ ഉത്തേജനം നല്‍കുന്നതാണ്‌. ഇത്തരമൊരു ഘട്ടത്തിലാണ്‌ സാമ്രാജ്യത്വ ആഗോളീകരണത്തിനും പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും എതിരെ ജനകീയപ്രക്ഷോഭം അഴിച്ചു വിടാന്‍ സഹായകമാകുമെന്ന പ്രത്യാശയില്‍ ഈ വിഷയത്തെ കുറിച്ചൊരു പഠനം നടത്തിയിരിക്കുന്നത്‌.
ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സമഗ്രവളര്‍ച്ച
ഫെബ്രുവരി 23ന്‌ പാര്‍ലമെന്റിന്റെ രണ്ടു സഭകളുടെയും സംയുക്ത സെഷനെ അഭിസംബോധന ചെയ്തു കൊണ്ട്‌ പ്രസിഡന്റ്‌ അബ്ദുള്‍ കലാം പറഞ്ഞു: ‘സമഗ്രവളര്‍ച്ചയുടെ ഒരു പുതിയ വാസ്തുകാലരൂപം കെട്ടിപ്പെടുക്കുകയാണ്‌ എന്റെ ഗവണ്മെന്റ്‌.‘മന്‍മോഹന്‍സിങ്ങ്ഗവണ്മെന്റ്‌ കൈമാറിയ ലിഖിതം അനുസരണയോടെ വായിക്കുമ്പോള്‍ ഈ സമഗ്രവികസനത്തിന്റെ പേരില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ വളര്‍ച്ചയുടെ പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നുവെന്ന കാര്യം അദ്ദേഹം ഓര്‍ത്തു കാണില്ല. 2007-2008 ലെ ബജറ്റോടു കൂടി കൂടുതല്‍ പേര്‍ വീണ്ടും ഒഴിവാക്കപ്പെടുന്നുവെന്ന കാര്യം വളരെ സ്വസ്ഥമായ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്‌ അസ്വാരസ്യം സൃഷ്ടിക്കാനിടയില്ല.
ദരിദ്രവിഭാഗങ്ങള്‍ക്ക്‌ വിലക്കയറ്റമടക്കം ഉള്ള വിഷയങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്‌ രാഷ്ട്രപതി പ്രസംഗിച്ചു. സോണിയാഗാന്ധി ഗരീബീ ഹഠാവോയെ കുറിച്ച്‌ (ലാലുവിന്റെ ഗരീബിരഥ്‌ ഒഴികെ!) വാചാലമായി സംസാരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ബഹൂഭൂരിപക്ഷം വരുന്ന ദരിദ്രവിഭാഗങ്ങള്‍ക്ക്‌ അത്‌ ഒരു ഗുണവും ചെയ്തിട്ടില്ല എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. ഗവണ്മെന്റിന്റെ കണക്കുകള്‍ കള്ളം പറയുന്നുണ്ടെങ്കിലും നാണയപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യരേഖക്ക്‌ കീഴെയാക്കിയിരിക്കുന്നു. യുപിയിലെ തെരഞ്ഞെടുപ്പ്‌ ആസന്നമായതിനാല്‍ ചിദംബരത്തിന്റെ ബജറ്റ്‌ തങ്ങളുടെ ചതിക്കുഴികള്‍ മൂടി വെച്ചുകൊണ്ടാണ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. നാണയപ്പെരുപ്പവും വിലവര്‍ദ്ധനവും വിളിച്ചുവരുത്തുന്ന അടിസ്ഥാനനയങ്ങള്‍ തല്‍ക്കാലത്തേക്ക്‌ ഗോപ്യമാക്കി വെച്ചിരിക്കുന്നു.
അന്താരാഷ്ട്രരംഗത്ത്‌ ഡീസലിന്റെയും പെട്രോളിന്റെയും മറ്റ്‌ എണ്ണകളുടെയും വില കുത്തനെ ഇടിഞ്ഞിട്ടും അവയുടെ വില രാജ്യത്ത്‌ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്‌. കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും സഹായകമായ രീതിയില്‍ പൊതുവിതരണസമ്പ്രദായം പാടെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റ്‌ ഭവനങ്ങളും ബഹുരാഷ്ട്രക്കുത്തകകളും ചെറുകിട വാണിജ്യമേഖലയിലേക്ക്‌ കടന്നിരിക്കുന്നു. അതോടൊപ്പം വാറ്റ്‌ അടക്കമുള്ള നികുതികളുടെ ഭാരം സാധാരണക്കാരായ ഉപഭോക്താക്കളുടെ ചുമലിലേക്ക്‌ മാറ്റപ്പെട്ടിരിക്കുന്നു. അവശ്യസാധനങ്ങളുടെ വിലകുറക്കുമെന്നുള്ള വാചകമടികളോടൊപ്പം തന്നെ സാമ്രാജ്യത്വ നയങ്ങള്‍ അടിക്കടി നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കയാണ്‌.
കമ്പോളത്തിന്‌ അതിന്റേതായ നിയമങ്ങളുണ്ട്‌. കമ്പോളത്തിന്മേലുള്ള ആശ്രിതത്വം മാറ്റാന്‍ നടപടികളെടുക്കാത്ത കാലത്തോളം ഭരണത്തിലിരിക്കുന്നത്‌ ഏതു മുന്നണിയായാലും ഒരു മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല. കങ്ങഎണആണഠഛ ത്രയങ്ങള്‍ മൂലധനത്തിന്റെയും കമ്പോളത്തിന്റെയും മേധാവിത്തം നിലനിര്‍ത്തുകയും സാമ്രാജ്യത്വനിയന്ത്രണം തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയില്‍ ഭൂരിപക്ഷംജനവിഭാഗങ്ങളുടെയും സ്ഥിതിഗതി കൂടുതല്‍ വഷളാവുകയേ ഉള്ളൂ. പഞ്ചവല്‍സരപദ്ധതികള്‍ക്കും ആസൂത്രണങ്ങള്‍ക്കും ബജറ്റുകള്‍ക്കും ഒരു കാലത്തുണ്ടായിരുന്ന പ്രധാന്യം പോലും ഉദാരവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്‌ അതു കൊണ്ടാണ്‌.
ജനകീയ ശക്തികള്‍ക്ക്‌ ഒരു വഴിയേ മുന്നിലുള്ളൂ. സാമ്പത്തികരംഗത്തുള്ള ആക്രമണങ്ങളില്‍ നിന്ന്‌ ഭാഗികമായി രക്ഷപ്പെടണമെങ്കില്‍ പോലും സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരെ പോരാടേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം കൂടുതല്‍ കൂടുതല്‍ ആളുകള്‍ വരും നാളുകളില്‍ വളര്‍ച്ചാ പട്ടികകളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു കൊണ്ടിരിക്കയും അതേ സമയം തന്നെ ഭരണകൂടവും അതിന്റെ വക്താക്കളും സമഗ്രവളര്‍ച്ചയെ കുറിച്ച്‌ വാചകമടിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
പ്രത്യേക സാമ്പത്തികമേഖലകള്‍ ആര്‍ക്കു വേണ്ടി ? കണക്കുകളും വസ്തുതകളും
1965ല്‍ ഗുജറാത്തിലെ കാന്‍ഡ്ലയിലായിരുന്നു ആദ്യത്തെ എക്സ്പോര്‍ട്ട്‌ പ്രോസസിങ്ങ്‌ സോണ്‍ ആരംഭിച്ചത്‌. ഇന്ത്യയില്‍ ഇതിനോടകം 14 എക്സ്പോര്‍ട്ട്‌ പ്രോസസിങ്ങ്‌ സോണുകള്‍ മാത്രമാണുള്ളത്‌. അവിടത്തെ തൊഴിലാളികളുടെ കൂലിയടിമത്തവും ഒരു ന്യൂനപക്ഷത്തിന്റെ ധനികവല്‍ക്കരണവും അല്ലാതെ ഇത്തരം എക്സ്പോര്‍ട്ട്‌ പ്രോസസിങ്ങ്‌ സോണുകള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ കാര്യമായ സംഭാവന നല്‍കുന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എല്ലാ മേഖലകളിലേക്കും ഉദാരവല്‍ക്കരണവും വാണിജ്യവും വ്യാപിപ്പിക്കുകയെന്ന WTO യുടെ നിര്‍ദ്ദേശപ്രകാരം ഉദാരവല്‍ക്കരണത്തിന്റെ ഇന്ത്യന്‍വക്താവായ കമല്‍നാഥ്‌ സോണിയ-മന്‍മോഹന്‍സിങ്ങ്‌ കൂട്ടുകെട്ടിന്റെ സഹായത്തോടെ 2007 ആകുമ്പോഴേക്കും 650 പ്രത്യേകസാമ്പത്തികമേഖലകള്‍ സ്ഥാപിക്കാനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത്‌ 1000മായി ഉയര്‍ത്താനും തീരുമാനിച്ചിരിക്കയാണ്‌. 2005ന്റെ തുടക്കത്തില്‍ പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക്‌ വേണ്ടി ഒരു ബില്‍ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും ഐക്യകണ്ഠേന അത്‌ പാസ്സാക്കപ്പെട്ടു. രാഷ്ട്രപതി ദിവസങ്ങള്‍ക്കുള്ളില്‍ അത്‌ ഒപ്പിട്ടു. ഈ 2005 SEZ ആക്ടിന്റെ കീഴിലാണ്‌ പദ്ധതി മുഴുവനായി നടപ്പിലാകാന്‍ പോകുന്നത്‌.
1947 മുതലുള്ള കാലഘട്ടത്തിലെ ഏറ്റവും വലിയ ഭൂമി പിടിച്ചെടുക്കലാണ്‌ ഈ പദ്ധതിക്ക്‌ കീഴില്‍ നടപ്പിലാകാന്‍ പോകുന്നത്‌. ലാന്റ്‌ അക്വിസിഷന്‍ ആക്ട്‌,1894 എന്ന ഭീകരനിയമമുപയോഗിച്ചാണ്‌ ഈ ഭൂമി പിടിച്ചെടുക്കല്‍ നടക്കുന്നത്‌. ഇപ്പോള്‍ തന്നെ അനുമതി ലഭിച്ചിട്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക്‌ വേണ്ടി 1.25 ലക്ഷം ഹെക്ടര്‍ മുഖ്യ കൃഷിഭൂമിയാണ്‌ ഏറ്റെടുക്കാന്‍ പോകുന്നത്‌. അടുത്ത ഘട്ടത്തിലും ഏതാണ്ട്‌ ഇത്രത്തോളം ഭൂമി വേണ്ടി വരും.
രണ്ടു വിളകളും അതില്‍ കൂടുതലും കൃഷി ചെയ്തിരുന്ന, ജലസേചനം നല്ല രീതിയില്‍ നടത്തിയിരുന്ന പഞ്ചാബിലെ നിലങ്ങള്‍ SEZആക്ടിനെ പോലും മറികടന്നു കൊണ്ട്‌ ഏറ്റെടുക്കുകയുണ്ടായി. ബര്‍ണാലയിലും അമൃതസറിലും കര്‍ഷകര്‍ ഇതിനെതിരെ മുമ്പേതന്നെ പ്രക്ഷോഭത്തിലാണ്‌. ഹിമാചല്‍ പ്രദേശില്‍ കന്‍ഗ്രസമതലത്തില്‍ ഏതാണ്ട്‌ 35000 ഹെക്ടര്‍ ഭൂമി ഒരു SEZ ന്‌ വേണ്ടി ആസൂത്രണം ചെയ്തിരിക്കയാണ്‌. ഹരിയാനയിലെ ഝജ്ജറില്‍ 10000 ഹെക്ടര്‍ ഇരുവിള കൃഷിഭൂമി ഇതിന്‌ വേണ്ടി ഏറ്റെടുക്കപ്പെടുന്നു. മംഗലാപുരത്ത്‌ 2200 ഹെക്ടര്‍ ഇരുവിള, മൂന്ന്‌ വിള കൃഷി ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നു. ഒറീസ്സയിലെ ഗോപാല്‍പൂരില്‍ ഭൂമി തുച്ഛവിലക്ക്‌ ഗവണ്മെന്റ്‌ ഏറ്റെടുക്കുകയും ടാറ്റാക്ക്‌ ഒരു സ്റ്റീല്‍ പ്ലാന്റ്‌ തുടങ്ങുന്നതിന്‌ വേണ്ടി കൈമാറുകയും ചെയ്തു. പക്ഷേ പ്ലാന്റ്‌ തുടങ്ങിയില്ല. അതിന്റെ ഫലമായി കര്‍ഷകര്‍ തങ്ങളുടെ നിലം തിരികെ ആവശ്യപ്പെട്ടു. അവിടെ ടാറ്റാ പ്രത്യേകസാമ്പത്തികമേഖല സ്ഥാപിക്കാന്‍ പോകുകയാണ്‌. സ്റ്റീല്‍ പ്ലാന്റ്‌ നിര്‍മ്മിക്കാന്‍ POSCO നല്‍കിയ 1600 ഏക്കര്‍ ഭൂമിയും പ്രത്യേക സാമ്പത്തിക മേഖലക്കായി വിനിയോഗിക്കപ്പെട്ടു. പ്രത്യേകസാമ്പത്തികമേഖലക്ക്‌ വേണ്ടി ഭൂമി ഏറ്റെടുക്കുന്ന രീതി രാജ്യത്ത്‌ എല്ലായിടത്തും ഒരു പോലെയാണ്‌.
ചൈനയിലെ പ്രത്യേകസാമ്പത്തിക മേഖലകളെ കുറിച്ച്‌ പറയുന്ന കമല്‍നാഥ്‌ ഗീബല്‍സിയന്‍ തന്ത്രമാണ്‌ പ്രയോഗിക്കുന്നത്‌. ചൈനയില്‍ ഇതിനോടകം ആറ്‌ പ്രത്യേകസാമ്പത്തികമേഖലകള്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌-ഷെന്‍ഷെന്‍, ഷാന്‍ടൗ, സിയാമെന്‍, ഷുഹായ്‌, ഹൈനാന്‍, പുഡോങ്ങ്‌. ഇവയെല്ലാം പൊതുമേഖലയിലും തരിശുഭൂമിയിലുമാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌. എന്നിട്ടും ഈ പ്രത്യേക സാമ്പത്തിക മേഖലകളിലെ തൊഴിലന്തരീക്ഷത്തെ കുറിച്ച്‌ വന്‍തോതിലുള്ള എതിര്‍പ്പുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. (www. chinalabour.org). ലോകമെമ്പാടും ഇതിനോടകം 400ഓളം പ്രത്യേകസാമ്പത്തികമേഖലകളാണുള്ളത്‌. എന്നിട്ടും നമ്മുടെ രാജ്യത്തിനുള്ളില്‍ ഇത്രയധികം വിദേശക്കോളനികള്‍ ഈ വിധം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും ധൃതി കാട്ടുന്നത്‌ എന്തുകൊണ്ടാണ്‌?
ഇന്ത്യയിലെ പ്രത്യേകസാമ്പത്തിക മേഖലകളുടെ ചില സവിശേഷതകള്‍
- ജൂവല്ലറികള്‍ക്കും രത്നങ്ങള്‍ക്കും, IT-ITES-BPOകള്‍ക്കും ഒക്കെ വേണ്ടിയുള്ള പ്രത്യേകസാമ്പത്തികമേഖലകള്‍ കെട്ടിപ്പെടുക്കാന്‍ കുറഞ്ഞത്‌ 10 ഹെക്ടറെങ്കിലും സ്ഥലം ആവശ്യമുണ്ട്‌. ( ചില പ്രത്യേക കേസുകളില്‍ ഇത്‌ 4 ഹെക്ടറായി ചുരുക്കാമെന്നുള്ള വിജ്ഞാപനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌.) ബഹുഉല്‍പ്പന്ന പ്രത്യേകസാമ്പത്തിക മേഖലകള്‍ക്ക്‌ 1000 ഹെക്ടര്‍ നിലം ആവശ്യമുണ്ട്‌. ബഹുസേവന, വിശിഷ്ടവിഭാഗ പ്രത്യേകസാമ്പത്തിക മേഖലകള്‍ക്ക്‌ കുറഞ്ഞത്‌ 100ഹെക്ടര്‍ സ്ഥലമെങ്കിലും ആവശ്യമുണ്ട്‌.
- ഇന്ത്യയില്‍ മാത്രം പ്രത്യേകസാമ്പത്തികമേഖലകള്‍ വികസിപ്പിക്കാനുള്ള ദൗത്യം സ്വകാര്യമേഖലയെയാണ്‌ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്‌. മറ്റു രാജ്യങ്ങളില്‍ ഒട്ടുമുക്കാലും ഇക്കാര്യം ഗവണ്മെന്റ്‌ തന്നെയാണ്‌ ചെയ്യുന്നത്‌.
- ഏറ്റെടുക്കപ്പെടുന്ന സ്ഥലത്തിന്റെ 35 ശതമാനം മാത്രമാണ്‌ പ്രത്യേകസാമ്പത്തികമേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുക! ബാക്കി 65 ശതമാനം മേഖലകളില്‍ ഭവനപദ്ധതികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ ആശുപത്രികള്‍, അമ്യൂസ്മെന്റ്‌ കേന്ദ്രങ്ങള്‍, മാളുകള്‍, കളിക്കളങ്ങള്‍, ഗോള്‍ഫ്‌ കോഴ്സുകള്‍ തുടങ്ങിയവയായിരിക്കും നിര്‍മ്മിക്കുക!
- നികുതികള്‍ക്ക്‌ വിധേയമല്ലാത്ത, സംസ്ഥാനത്തിനകത്തെ വിദേശപ്രവിശ്യയായി പ്രത്യേകസാമ്പത്തികമേഖലയെ കണക്കാക്കാവുന്നതാണ്‌. നിങ്ങള്‍ പ്രത്യേകസാമ്പത്തികമേഖലയില്‍ നിന്ന്‌ ചരക്കുകള്‍ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ ഇറക്കുമതിച്ചുങ്കം കൊടുക്കേണ്ടി വരും. ഉദാഹരണത്തിന്‌ ഗുജറാത്തിലെ ജംനഗറില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പുതിയ റിഫൈനറിയുടെ കാര്യമെടുക്കാം. 2006 ജനുവരി 22 ലെ ബിസിനസ്സ്‌ ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‌, ഈ സ്ഥാപനത്തിന്‌ ഇന്ത്യക്കകത്ത്‌ തന്നെ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ 'കയറ്റുമതി' ചെയ്യാന്‍ കഴിഞ്ഞുവെന്നാണ്‌.
- പൊതുവേ ഗവണ്മെന്റ്‌ തന്നെയാണ്‌ സ്വകാര്യക്കമ്പനികള്‍ക്ക്‌ പ്രത്യേകസാമ്പത്തികമേഖലകള്‍ സ്ഥാപിക്കാനുള്ള സ്ഥലം നല്‍കുന്നത്‌. ഇപ്രകാരം ഗവണ്മെന്റിന്റെ പിന്‍ബലത്തോടെ വളരെ വിലപിടിപ്പുള്ള നിലങ്ങള്‍ എല്ലാ നിയമപരമായ തടസ്സങ്ങളും മറികടന്നുകൊണ്ട്‌ ചുളുവിലക്ക്‌ പ്രത്യേകസാമ്പത്തികമേഖലയുടെ വക്താക്കള്‍ കൈക്കലാക്കിക്കൊണ്ടിരിക്കയാണ്‌.
- ഇവിടെ പ്രാദേശിക ഗവണ്മെന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ പൗരപ്രതിനിധികളോ ഉണ്ടാവില്ല. ഒരു ഡവലപ്മെന്റ്‌ കമ്മീഷണര്‍ ആയിരിക്കും ഇതിനെ നിയന്ത്രിക്കുക.
- ഒട്ടേറെ നികുതിയിളവുകളും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കിയിരിക്കുന്നതു കൊണ്ട്‌ ഈ നേട്ടം മുതലാക്കാന്‍ പ്രത്യേകസാമ്പത്തികമേഖലകളിലേക്ക്‌ പഴയ പല യൂണിറ്റുകളും കടന്നു വന്നു കൊണ്ടിരിക്കയാണ്‌. ഇന്ത്യയിലുള്ള 47 സോഫ്റ്റ്‌ വെയര്‍ ടെക്നോളജി പാര്‍ക്കു(STP)കളില്‍ സ്ഥാപിച്ചിരിക്കുന്ന 6500 കമ്പനികള്‍ നികുതിയിളവുകള്‍ വേണ്ടുവോളം അനുഭവിക്കുകയും കയറ്റുമതിയിലൂടെ വന്‍ലാഭം കൊയ്യുകയും ചെയ്യുന്നു. ഇപ്പോള്‍ National Association of the software companies ആവശ്യപ്പെടുന്നത്‌ SEZകള്‍ക്കും പ്രത്യേകസാമ്പത്തികമേഖലയുടെ പദവി ലഭ്യമാക്കണമെന്നാണ്‌! ഇനിപ്പറയുന്ന വാക്കുകളില്‍ നിന്നത്‌ വ്യക്തമാകും : 237 അപേക്ഷകള്‍ക്ക്‌ ക്ലിയറന്‍സ്‌ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. അതില്‍ 148 എണ്ണം ഐടി പ്രത്യേകസാമ്പത്തികമേഖലയിലാണ്‌ സ്ഥാപിക്കപ്പെടുക. കൂടാതെ 160 അസാധാരണ നിര്‍ദ്ദേശങ്ങള്‍ക്കും തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. അതില്‍ പകുതിയും ഈ മേഖലയില്‍ തന്നെയാണ്‌ സ്ഥാപിക്കപ്പെടുക.
- ഈ പ്രത്യേകസാമ്പത്തികമേഖലകളിലെ എല്ലാ സ്ഥാപനങ്ങളെയും 'പൊതുസേവനസ്ഥാപനങ്ങളാ'(Public Utilities‍)യി പ്രഖ്യാപിക്കും. അവിടെ നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ ബാധകമായിരിക്കില്ല.
പ്രത്യേകസാമ്പത്തിക മേഖലകള്‍:
പരമാധികാരമുള്ള ഭരണകൂടങ്ങളോ?
കേന്ദ്ര-സംസ്ഥാനഗവണ്മെന്റുകളുടെ അധികാരപരിധിയില്‍ വരുന്നവയും കണ്‍കറന്റ്‌ ലിസ്റ്റി (concurrent list‍)ല്‍ പെടുന്നവയും ആയ ഒട്ടേറെ നിര്‍ണ്ണായകമായ കാര്യങ്ങളില്‍ (പരിസ്ഥിതി, തൊഴില്‍, വൈദ്യുതി തുടങ്ങിയവ) പ്രത്യേകസാമ്പത്തിക മേഖലക്കാര്‍ക്ക്‌ സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചിരിക്കയാണ്‌. മഹാരാഷ്ട്ര, ആന്ധ്ര, ഉത്തര്‍പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രത്യേകസാമ്പത്തികമേഖലകളുമായി ബന്ധപ്പെട്ട്‌ ഭരണകൂടങ്ങള്‍ക്ക്‌ അവരുടേതായ നയങ്ങളുണ്ട്‌. വ്യത്യസ്തമായ നിയമങ്ങളാണ്‌ അവിടെ നിലനില്‍ക്കുന്നത്‌. ഉദാഹരണത്തിന്‌ ഇടതുസഖ്യത്തിനെ സമാധാനിപ്പിക്കാന്‍ വേണ്ടി തൊഴില്‍ നിയമങ്ങളില്‍ ഇളവ്‌ ചെയ്യുന്നത്‌ കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്ന്‌ വെച്ചപ്പോള്‍ ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ അധികാരമുപയോഗിച്ചു കൊണ്ട്‌ കോണ്‍ട്രാക്റ്റ്‌ ആക്ട്‌, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌ ആക്ട്‌ തുടങ്ങിയവ പൊളിച്ചെഴുതുകയുണ്ടായി.
കോണ്‍ഗ്രസ്സ്‌ ഭരിക്കുന്ന മഹാരാഷ്ട്രയാണ്‌ ഈ കൃത്യത്തിന്‌ മുന്നില്‍ നിന്നത്‌. താല്‍ക്കാലിക ജോലിക്കാരെ കോണ്‍ട്രാക്റ്റിലെടുത്തു കൊണ്ട്‌ സ്ഥിരമായി നിയമിക്കുന്നതിനെ തടയുന്ന കോണ്‍ട്രാക്റ്റ്‌ ലേബര്‍ ആക്ടിലെ 10(2) വകുപ്പില്‍ നിന്ന്‌ ഈ മേഖലകളെ ഒഴിവാക്കി. ഈ മേഖലകളിലുള്ള വ്യവസായങ്ങളും സ്ഥാപനങ്ങളും പൊതുസേവനസ്ഥാപനങ്ങളാക്കി പ്രഖ്യാപിച്ചു കൊണ്ട്‌ ഇവിടെ പണിമുടക്ക്‌ നിയമവിരുദ്ധമാക്കി. ബംഗാളിലെ ഇടതുസര്‍ക്കാര്‍ പോലും പ്രത്യേകസാമ്പത്തികമേഖലക്ക്‌ പുറത്തുനില്‍ക്കുന്ന IT-ITES-BPOകളെ പൊതുസേവനസ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയുണ്ടായി.
ഇതു പോലെയുള്ള ഉദാഹരണങ്ങള്‍ ഇനിയും ഒരുപാടുണ്ട്‌. പരിസ്ഥിതിപരമായ ക്ലിയറന്‍സ്‌ അതിലൊന്നാണ്‌. പരിസ്ഥിതി ആഘാത നിര്‍ണ്ണയനത്തില്‍ നിന്ന്‌ മേഖലയിലെ വ്യവസായങ്ങളെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണ്‌. പരിസ്ഥിതിആഘാതനിര്‍ണ്ണയനം ക്ലേശകരമായ ഒരു പരിപാടിയാണെങ്കിലും പരിസ്ഥിതിയില്‍ അത്‌ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന്‌ അത്‌ കൂടിയേ തീരൂ. മലിനീകരണനിയന്ത്രണബോര്‍ഡിലെ ഒരു ഓഫീസറുമായി പ്രത്യേക സാമ്പത്തിക മേഖലകളിലെ ഡവലപ്പമെന്റ്‌ കമ്മീഷണര്‍ ചര്‍ച്ച നടത്തിക്കൊണ്ട്‌ പരിസ്ഥിതിപരമായ ക്ലിയറന്‍സ്‌ നല്‍കാമെന്ന വ്യവസ്ഥയും ചില സംസ്ഥാനഗവണ്മെന്റുകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്‌.
നഗരാസൂത്രണങ്ങള്‍ക്കോ മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിനോ പ്രത്യേകസാമ്പത്തികമേഖലകള്‍ വിധേയമായിരിക്കില്ല. പ്രാദേശിക ഗവണ്മെന്റിലുള്ള ജനകീയപങ്കാളിത്തം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 75ാ‍ം ഭേദഗതിയുടെ നിഷേധമാണത്‌.
ഒരു വിജ്ഞാപനം മാത്രം പുറപ്പെടുവിച്ചു കൊണ്ട്‌ ഏതൊരു കേന്ദ്രനിയമത്തില്‍ നിന്നും ഏതൊരു സാമ്പത്തികപ്രത്യേകമേഖലയെയും ഒഴിവാക്കാനുള്ള SEZ ആക്ടിലെ സെക്ഷന്‍ 49 ആണ്‌ ഏറ്റവും അപലപനീയമായ ഒന്ന്‌. ഇത്‌ പ്രകാരം ഈ മേഖലകള്‍ ഏതാണ്ട്‌ ഭരണഘടനക്ക്‌ പുറത്തു നില്‍ക്കുന്നതു പോലെയായിത്തീരുകയാണ്‌.
എല്ലാത്തിനുമുപരി പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക്‌ രാജ്യത്തിലെ നിയമങ്ങളില്‍ നിന്ന്‌ ഇളവുകളും ഉദ്യോഗസ്ഥമേധാവികളുടെ ഇടപെടലുകളില്‍ നിന്നുള്ള മോചനവും ലോകമെമ്പാടും അനുവദിക്കുന്നുണ്ട്‌. ഇവിടെയാകട്ടെ സ്വകാര്യമേഖലയിലാണ്‌ ഇവ സ്ഥാപിക്കപ്പെടാന്‍ പോകുന്നത്‌. ചുരുങ്ങിയ പക്ഷം ഇത്രയധികം പ്രത്യേകസാമ്പത്തികമേഖലകള്‍ സ്വകാര്യമേഖലയില്‍ അനുവദിച്ചിട്ടുള്ളത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും. ഇവയോരോന്നിനും കേന്ദ്രഗവണ്മെന്റ്‌ അനുവാദം നല്‍കുന്നതിനോടൊപ്പം തന്നെ അവക്കെതിരെയുള്ള ജനരോഷവും വര്‍ദ്ധിക്കുന്നുണ്ട്‌. ഓരോ രണ്ട്‌ ആഴ്ചയിലും ശരാശരി 20-40 മേഖലകള്‍ക്ക്‌ അനുവാദം ലഭിച്ചു കൊണ്ടിരിക്കയാണ്‌. ഇതിനോടകം 263 എണ്ണത്തിന്‌ അനുവാദം ലഭിച്ചു കഴിഞ്ഞു. 169 എണ്ണത്തിന്‌ തത്വത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നു.
ചില മേഖലകളുടെ വലിപ്പം ഒരു വിഷയമായിട്ടുണ്ട്‌. ആഗോളനിലവാരമനുസരിച്ച്‌ ഇവയൊന്നും അത്ര വലുതല്ലെങ്കിലും മെഗാസംരംഭങ്ങളാണ്‌ ഇവയിലുണ്ടാകുന്നത്‌. 140 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മുംബൈയില്‍ സ്ഥാപിച്ചിരിക്കുന്ന റിലയന്‍സിന്റെ സ്ഥാപനം അതിനുദാഹരണമാണ്‌. ചൈനയുടെ ഷെന്‍ഷെന്‍ സാമ്പത്തികമേഖലയുടെ മൂന്നിലൊന്നേ ഇതു വരുകയുള്ളൂവെങ്കിലും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇത്‌ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക്‌ വഴിവെക്കുന്നുണ്ട്‌. ടാറ്റായുടെ ജംഷഡ്പൂരിലെ സ്റ്റീല്‍ സിറ്റി 64 ചതുരശ്ര കി.മീറ്ററാണ്‌. അവരുടെ ചണ്ഡിഗഢിലെ റിയല്‍ എസ്റ്റേറ്റ്‌ മൊത്തത്തില്‍ 112 ചതുരശ്ര കി.മീറ്ററേ വരുകയുള്ളൂ. കൂടാതെ റിലയന്‍സിന്‌ അവരുടെ സാമ്പത്തികമേഖലകള്‍ പ്രവര്‍ത്തിപ്പിക്കാനായി ഒരു ദശലക്ഷം ആളുകളെ താമസിപ്പിക്കാനും രണ്ടു ദശലക്ഷം ആളുകളെ സ്വീകരിക്കാനുമുള്ള സൗകര്യം കണ്ടെത്തേണ്ടി വരും.
വന്‍കിട പ്രത്യേകസാമ്പത്തികമേഖലകള്‍ ടൗണ്‍ഷിപ്പുകളും അവിടത്തെ ജനസംഖ്യ ദശലക്ഷക്കണക്കിന്‌ വരുകയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കുമെന്നതാണ്‌ പ്രശ്നം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ, സ്വകാര്യക്കുത്തകകളുടേതായഒരു പ്രാദേശിക ഗവണ്മെന്റ്‌ ദശലക്ഷങ്ങള്‍ വസിക്കുന്ന മേഖലയില്‍ ഉണ്ടാവുന്നതിന്റെ ഭരണഘടനാപരമായ സാധുത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. ആരോടും ഉത്തരവാദിത്തമില്ലാത്ത പരമാധികാരമുള്ള ഭരണകൂടങ്ങളായി മേഖലകള്‍ മാറുമോ? അതോ അതിന്‌ എന്തെങ്കിലും വ്യവസ്ഥകള്‍ ഉണ്ടാകുമോ?
പ്രത്യേകസാമ്പത്തികമേഖലവികസനഅതോറിറ്റിക്ക്‌ സംഘാടകരുടെ ഒരു പ്രതിനിധിയും സംസ്ഥാനഗവണ്മെന്റ്‌ നിയമിക്കുന്ന ഡവലപ്പ്മെന്റ്‌ കമ്മീഷണറും ചേര്‍ന്ന്‌ നേതൃത്വം നല്‍കും. ഡവലപ്പ്മെന്റ്‌ കമ്മീഷണറുടെ പ്രവര്‍ത്തനത്തില്‍ മുനിസിപ്പാലിറ്റിക്കോ മറ്റൊരാള്‍ക്കോ ഇടപെടാന്‍ അനുവാദമില്ലാത്തതു കൊണ്ട്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ വിഭാവനം ചെയ്യുന്ന വ്യാവസായിക ടൗണ്‍ഷിപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഇദ്ദേഹം സ്വതന്ത്രമായി ആയിരിക്കും തീരുമാനങ്ങളെടുക്കുക.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സാമൂഹികസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ജലവിതരണം, നികുതിസമാഹരണം, നിയമപരിപാലനം തുടങ്ങിയ സംസ്ഥാനസര്‍ക്കാരിന്റെ ചുമതലകളും പ്രത്യേകസാമ്പത്തികമേഖലവികസനഅതോറിറ്റിക്ക്‌ കൈമാറ്റം ചെയ്യപ്പെടും. പല സംസ്ഥാനങ്ങളും പ്രത്യേകസാമ്പത്തികമേഖലവികസനഅതോറിറ്റിക്ക്‌ വേണ്ടി വിശദമായ നിയമാവലി തയ്യാറാക്കിയിട്ടുണ്ട്‌. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുക, ശവസംസ്കാരസൗകര്യങ്ങള്‍ നിലനിര്‍ത്തുക (ഇവയെല്ലാം ഭരണഘടനയുടെ 12ാ‍മത്‌ ഷെഡ്യൂളില്‍ പെടുന്ന വിഷയങ്ങളാണ്‌) എന്നിവ മുതല്‍ പൊതുനിരത്തുകള്‍, പാലങ്ങള്‍, കലുങ്കുകള്‍ എന്നിവ നിര്‍മ്മിക്കുക , പകര്‍ച്ചവ്യാധി തടയുക എന്നിവ വരെയുള്ള കാര്യങ്ങള്‍ പ്രത്യേകസാമ്പത്തികമേഖലവികസനഅതോറിറ്റി നിര്‍വ്വഹിച്ചു കൊള്ളും. കടമകള്‍ നിര്‍വ്വഹിക്കാത്തവര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന്‌ പക്ഷേ വ്യക്തമാക്കപ്പെട്ടിട്ടില്ല.
മുനിസിപ്പാലിറ്റിയെ പോലെ മേഖലാസംരംഭകന്‍ എല്ലാ പൗരന്മാര്‍ക്കും സേവനം ലഭ്യമാക്കാന്‍ കടപ്പെട്ടവനല്ല. അപ്പോള്‍, ഒരു നിവാസിക്ക്‌ തനിക്ക്‌ സേവനം ലഭിക്കുന്നില്ലെന്ന്‌ പറഞ്ഞും കൊണ്ട്‌ പരാതിപ്പെടാന്‍ എങ്ങിനെ കഴിയും? ലാഭത്തില്‍ കുറവുവരുന്ന വിധത്തില്‍ സേവനം നടത്താന്‍ എത്ര പ്രത്യേകസാമ്പത്തിക മേഖലകള്‍ തയ്യാറാകും എന്ന കാര്യത്തില്‍ സംശയമുണ്ട്‌.
ഇതുമായി ബന്ധപ്പെട്ടു കൊണ്ട്‌ ക്രമസമാധാനത്തിന്റെയും നീതിന്യായത്തിന്റെയും വിഷയങ്ങളുണ്ട്‌. ഭരണകൂടം പോലീസ്‌ സേനയെ നല്‍കുമെങ്കിലും ആഭ്യന്തരസുരക്ഷ സംരംഭകന്റെ ഉത്തരവാദിത്തമായിരിക്കും. ഇത്തരം സുരക്ഷാസേനകള്‍ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയാല്‍ അത്‌ കൂടുതല്‍ കുഴപ്പങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുക. അതുപോലെ പ്രത്യേകസാമ്പത്തികമേഖലകളിലെ വിദേശനിക്ഷേപകരെ സുഖിപ്പിക്കാന്‍ പ്രത്യേകം അതിവേഗനീതിന്യായക്കോടതികള്‍ വേണ്ടി വരും. മേഖലക്കകത്തോ പുറത്തോ അത്തരം കോടതികള്‍ വേണമോ എന്ന കാര്യം കേന്ദ്രസര്‍ക്കാരായിരിക്കും തീരുമാനിക്കേണ്ടി വരുക. [Source: by Latha Jinshnu & Feroz Ahmed, Business World website, November 2006]
പ്രത്യേകസാമ്പത്തികമേഖലാസംരംഭങ്ങള്‍ക്ക്‌ ലഭിക്കുന്ന ഇളവുകളും
ആനുകൂല്യങ്ങളും ധനേതര ആനുകൂല്യങ്ങളും ഇളവുകളും
- ചെറുകിട വ്യവസായങ്ങള്‍ക്ക്‌ വേണ്ടി റിസര്‍വ്വ്‌ ചെയ്തിരുന്ന ഐറ്റങ്ങളുടെ നിര്‍മ്മാണത്തിനുള്ള വ്യാവസായിക ലൈസന്‍സിങ്ങില്‍ നിന്ന്‌ ഉള്ള ഒഴിവ്‌
- പ്രത്യേകസാമ്പത്തികമേഖലാ നിര്‍മ്മാണ യൂണിറ്റുകളിലേക്കുള്ള 100 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപ സൗകര്യം
- ചെറുകിട വ്യവസായങ്ങള്‍ക്ക്‌ റിസര്‍വ്വ്‌ ചെയ്ത ഇനങ്ങള്‍ക്കുള്ള വിദേശനിക്ഷേപത്തിന്റെ പരിധിയില്ലായ്മ
- കയറ്റുമതിബില്ലുകളില്‍ 5 ശതമാനം വരെ പിരിഞ്ഞു കിട്ടാത്തവയുടെ എഴുതിത്തള്ളല്‍
- സെക്കന്റ്‌ ഹാന്‍ഡ്‌ മഷീനറികളടക്കമുള്ള ഇറക്കുമതിക്ക്‌ ലൈസന്‍സ്‌ വേണ്ട
- ഒരു ഡിവിഡന്റ്‌ ക്രമീകരണവും നടത്താതെ ലാഭം കടത്തിക്കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യം
- വിദേശങ്ങളിലടക്കമുള്ള പ്രദേശങ്ങളില്‍ സബ്കോണ്‍ട്രാക്ടിങ്ങ്‌ നടത്താനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം
- നിര്‍ദ്ദിഷ്ട സാമ്പത്തികമേഖലക്ക്‌ അനുവദിച്ചിരിക്കുന്ന പ്രദേശങ്ങള്‍ പാരിസ്ഥിതികമായ നിബന്ധനകളില്‍ നിന്ന്‌ സ്വതന്ത്രമാണ്‌.
- ജലം, വൈദ്യുതി, മറ്റ്‌ സേവനങ്ങള്‍ എന്നിവ ആവശ്യത്തിനനുസരിച്ച്‌ നല്‍കപ്പെടും
- യൂണിറ്റുകളെ ഇലക്ട്രിസിറ്റി ഡ്യൂട്ടിയില്‍ നിന്ന്‌ പൂര്‍ണ്ണമായും ഒഴിവാക്കും. യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും പുറത്തുനിന്ന്‌ മേടിക്കുന്ന വൈദ്യുതിക്കും നികുതി ഈടാക്കുന്നതല്ല.
- സാമ്പത്തികമേഖലക്കുള്ളില്‍ തന്നെ വൈദ്യുതിയുടെ ഉല്‍പ്പാദനവും പ്രസരണവും വിതരണവും അനുവദിക്കും.
- ഏകജാലകസംവിധാനം നടപ്പാക്കും. സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്‌ ഉള്ള പരിശോധനകള്‍ പരിമിതപ്പെടുത്തും.
- സാമ്പത്തികമേഖലക്ക്‌ അകത്തുള്ള യൂണിറ്റുകളുമായി ബന്ധപ്പെട്ട്‌ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌ ആക്ടും മറ്റ്‌ ലേബര്‍ ആക്ടുകളും നല്‍കുന്ന അധികാരങ്ങള്‍ ഡവലപ്മെന്റ്‌ കമ്മീഷണറില്‍ നിക്ഷിപ്തമായിരിക്കും. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌ ആക്ടിന്‍ കീഴില്‍ യൂണിറ്റുകളെ ഒരു പൊതു സേവനമായി പ്രഖ്യാപിക്കും.
ധനപരമായ ആനുകൂല്യങ്ങള്‍
- ആദ്യത്തെ 5 കൊല്ലം സമ്പൂര്‍ണ്ണ വരുമാനനികുതിയിളവ്‌, പിന്നത്തെ രണ്ടു കൊല്ലം 50 ശതമാനം ഇളവ്‌, പിന്നത്തെ 3 കൊല്ലത്തേക്ക്‌ ലാഭത്തിന്റെ 50 ശതമാനം വരെ നികുതിയിളവ്‌
- നഷ്ടങ്ങളെ വരുംകാലത്തേക്ക്‌ നീക്കിവെക്കാം
- അന്യരാജ്യ ബാങ്കിങ്ങ്‌ യൂണിറ്റുകള്‍ക്ക്‌ ആദ്യത്തെ മൂന്നുവര്‍ഷം സമ്പൂര്‍ണ്ണ നികുതിയിളവും പിന്നത്തെ രണ്ടു കൊല്ലം 50ശതമാനം നികുതിയിളവും
- ആഭ്യന്തരക്കമ്പോളത്തില്‍ നിന്നുള്ള ചരക്കുകള്‍, അസംസ്കൃതവസ്തുക്കള്‍, സ്പെയര്‍ പാര്‍ട്സ്‌ തുടങ്ങിയവക്ക്‌ കേന്ദ്ര കസ്റ്റംസ്‌ ഡ്യൂട്ടിയില്‍ നിന്നും ഇളവ്‌.
- ആഭ്യന്തരമായി വാങ്ങിയവക്ക്‌ കൊടുക്കേണ്ടി വന്ന കേന്ദ്രവില്‍പ്പന നികുതി തിരിച്ചു തരും.
- ഒരു ലൈസന്‍സോ പ്രത്യേകം അനുവാദമോ കൂടാതെ നികുതിയടക്കാതെ സാമ്പത്തികമേഖലയിലെ പദ്ധതികള്‍ക്കുള്ള ചരക്കുകള്‍, അസംസ്കൃതവസ്തുക്കള്‍, ഉപഭോഗവസ്തുക്കള്‍, സ്പെയറുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ കഴിയും.
- സാമ്പത്തിക മേഖലകളെ സേവനനികുതിയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.
- സംസ്ഥാന വില്‍പ്പന നികുതി, ഒക്ട്രോയി, മന്‍ഡി നികുതി, ടേണോവര്‍ നികുതി സാമ്പത്തിക മേഖലയിലേക്ക്‌ പ്രാദേശിക താരിഫ്‌ ഏരിയായില്‍ നിന്ന്‌ വാങ്ങുന്ന ചരക്കുകള്‍ക്കുള്ള ലെവി, സെസ്സ്‌, മറ്റ്‌ ഡ്യൂട്ടികള്‍ എന്നിവയെല്ലാം ഒഴിവാക്കിയിരിക്കുന്നു.
- മാനേജര്‍മാരുടെ ശമ്പളത്തിനായി പ്രതിവര്‍ഷം 2.4കോടിയായി പരിധി ഉയര്‍ത്തി.
പ്രത്യേകസാമ്പത്തികമേഖലാസംരംഭകര്‍ക്കുള്ള ഇളവുകളും ആനുകൂല്യങ്ങളും
- സാമ്പത്തികമേഖലയുടെ വികസനത്തിനും പ്രവര്‍ത്തനത്തിനും മെയിന്റനന്‍സിനും വേണ്ടി സംരംഭകന്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക്‌ ഡ്യൂട്ടി അടക്കേണ്ടതില്ല.
- സംരംഭകന്റെ താല്‍പ്പര്യമനുസരിച്ച്‌ 15 കൊല്ലത്തിനിടയില്‍ ഏതെങ്കിലും 10 കൊല്ലത്തേക്ക്‌ വരുമാന നികുതിയില്‍ നിന്ന്‌ ഒഴിവ്‌ ലഭിക്കും.
- സേവനനികുതി അടക്കേണ്ടതില്ല
- സാമ്പത്തികമേഖലയിലെ കമ്പനികളുടെ വികസനത്തിനായി ആളുകള്‍ നടത്തുന്ന നിക്ഷേപത്തെ വരുമാനനികുതിയുടെ സെക്ഷന്‍ 88 പ്രകാരമുള്ള കിഴിവുകള്‍ക്ക്‌ വിധേയമാക്കാവുന്നതാണ്‌.
- 1. വാസസൗകര്യങ്ങളും വിദ്യാഭ്യാസസൗകര്യങ്ങളും വിനോദസൗകര്യങ്ങളും ഒരുക്കുന്നതിന്‌ പ്രത്യേകംപ്രത്യേകവും, 2. സാമ്പത്തികമേഖലയിലെ അടിസ്ഥാന ടെലിഫോണ്‍ സര്‍വ്വീസ്‌ ഒരുക്കുന്നതിനും 100 ശതമാനം പ്രത്യക്ഷവിദേശനിക്ഷേപം അനുവദിച്ചു.
- ഓപ്പറേഷനും മെയിന്റനന്‍സിനും വേണ്ടി അടിസ്ഥാനസൗകര്യങ്ങള്‍ കൈമാറാന്‍ ഡവലപ്പര്‍മാര്‍ക്ക്‌ അനുവാദം നല്‍കിയിരിക്കുന്നു.
- അംഗീകരിക്കപ്പെട്ട പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സ്ഥലം വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന്‌ സ്വാതന്ത്ര്യം നല്‍കി.
- സാമ്പത്തികമേഖലക്ക്‌ സ്വന്തമായി വൈദ്യുതിയുടെ ഉല്‍പ്പാദനവും പ്രസരണവും വിതരണവും നടത്താന്‍ അനുവദിച്ചിരിക്കുന്നു.
- വാണിജ്യാടിസ്ഥാനത്തില്‍ ജലം, വൈദ്യുതി, സെക്യൂരിറ്റി, റസ്റ്റോറന്റുകള്‍, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍ എന്നിവ നല്‍കാനും നിലനിര്‍ത്താനും അധികാരം നല്‍കിയിരിക്കുന്നു.
- നിര്‍ദ്ദിഷ്ട സാമ്പത്തികമേഖലക്ക്‌ നല്‍കിയിരിക്കുന്ന സ്ഥലങ്ങളെ പാരിസ്ഥിതിക വ്യവസ്ഥകളില്‍ നിന്നൊഴിവാക്കിയിരിക്കുന്നു.
- ജലം, വൈദ്യുതി, മറ്റ്‌ സേവനങ്ങള്‍ എന്നിവ ആവശ്യാനുസരണം നല്‍കപ്പെടും.
മേല്‍പ്പറഞ്ഞതില്‍ നിന്ന്‌ കാര്യങ്ങള്‍ വ്യക്തമാണ്‌. പ്രത്യേകസാമ്പത്തികമേഖലകളുടെ സത്വരവളര്‍ച്ച കയറ്റുമതിയില്‍ വിചാരിക്കുന്നതു പോലെയുള്ള പുരോഗതിക്ക്‌ വഴിതെളിക്കുകയില്ല. ഇതിന്റെ വക്താക്കള്‍ വന്‍കിടകുത്തകകളുടെ പ്രതിനിധികളാണ്‌.
Table 1 : Snapshots on SEZs (State-wise)*
State Formal Area In-principle Area
Approvals (hectare) Approvals (hectare)
Andhra Pradesh 45 9472.80 9 3768.39
Chandigarh 2 87.49 - -
Chhattisgarh - - 2 2029
Delhi 1 6 1 11
Dadra, Nagar - - 1 80
Goa 4 290.98 - -
Gujarat 18 10308.25 12 8193
Haryana 19 818.41 27 43002.48
Himachal Pradesh - - 3 5030
Jharkhand 1 36 - -
Karnataka 29 1672.12 17 4720.97
Kerala 10 569.92 2 414
Madhya Pradesh 4 71.25 6 9309.25
Maharashtra 48 8277.28 27 22378.09
Orissa 5 745.61 7 4060.03
Pondicherry 1 346 - -
Punjab 4 252 7 1571
Rajasthan 3 89.23 8 12251.32+
Tamilnadu 25 1300.57 12 5078.25
Uttranchal 3 468.2 1 14
Uttar Pradesh 8 123.71 10 5954.25
West Bengal 7 170..26 14 1192.14+
Total 237 35106.08 166 13979.94
Total Approvals = Formal + In-principle = 403
Total Area (Hectare) = 1,74898.02+
*October 2006; some of the bigger SEZs still not get
any form of approval.
Application pending at the commerce ministry = 247
Table 2: Land to be acquired by the West Bengal Government
Project Place Land
(In acres)
1. Salim (MNC) 59,250 app.
a) Chemical Hub (SEZ) Nandigram
(E. Medinapur) 10,000
b) SEZ (multi-product) Haldia 12,500
c) Barasat-Raichak
Expressway ———— 3,500
d) Knowledge City Rajarhat
(N. 24 Pargana) 850
e) Health City Burdwan NA
f) Food Park Sankrail (Howrah) 400
g) Motorbike Factory Uluberia (Howrah) 2,000
h) Township Kukrahati
(S. 24 Pargana) 5,000
i) Fish Farming Project Amta (Howrah) 25,000
2. Videocon SEZ N. 24 Pargana 2,700
3. Videocon SEZ (IT) N. 2 Pargana 310
4. Videocon SEZ Siliguri (Darjeeling) NA
5. Salarpuria SEZ N. 2 Pargana 520
6. Bengal Srei SEZ Khargpur
(W. Medinapur) 500
7. Kulpi Port (SEZ) Kulpi
(S. 24 Pargana) 3,002
8. Industrial Development Zone Uluberia (Howrah) 2,000
9. S. 24 Pargana District Hqs. Baruipur 3,000
10. Industrial Development Area Kharagpur 1,200
11. Cement Unit Murshidabad 150
12. Several Projects Siliguri (Darjeeling) 1,000
13. IT Complex Jagadishpur 330
14. Industrial Projects (Telcom/ Kharagpur
Telecom/Tata, Tata Metaliks etc.) (W. Medinapur) 9,000

15. Jindal Steel Salboni
(W. Medinapur) 5,500
16. Tata Motors Singur (Hoogly) 997
17. Township Baruipur
(S. 24 Pargana) 750
18. Township Bhangur
(S. 24 Pargana) 1,500
19. Township N. 24 Pargana 1,000
20. Commercial Blocks Eastern Link Highway 1,000
21. Industrial Area Adjacent to District Hqs. 1,000
22. Small Industry Development Backward districts 2,032
Industrial Estate
23. Track Terminal + Health City Rajarhat (N. 2 Pargana) 130
+ Sports Complex
24. Nuclear Power Plant Haripur (E. Medinapur) 700
25. Thermal Project Katwa (Bardwan) 1625
26. Reliance Ind. Retail Network 19 Districts 1680
27. Foundry Park Howrah 500
28. Sagardighi Project 150
Total 1,04,826 Acres (Approximately)
[Source: prepared from data collected from newspapers]

Submitted by dumas on Mon, 2007-04-16 19:28.