തര്‍ജ്ജനി

കവിത

"ഹാപ്പി"

കടലിനു് ശാന്തത
തീരത്തു് കൈവിട്ടുപോയ്.

കാറ്റിന്റെ സൌരഭ്യം
വഴിയിലെങ്ങോ വിട പറഞ്ഞു.

വേദിയില്‍
വാക്കിനോടര്‍ത്ഥം
പിണങ്ങിപ്പിരിഞ്ഞു പോയി.

സ്വത്വം തേടി
കലഹിച്ച നിഴലിനെ
കൂരിരുട്ടില്‍ കെട്ടിത്തൂക്കി.

ഇനി
കലിയുഗദേവിക്കു് വീര്യം പകര്‍ന്നു്
ശവമടക്കിന്‍ വാദ്യഘോഷങ്ങളില്‍
ദിഗന്തം കിടുങ്ങുമാറുച്ചത്തിലലറാം.
"ഹാപ്പി ...................................."

അബ്ദുള്ള
Subscribe Tharjani |