തര്‍ജ്ജനി

മുഹമ്മദ് ശിഹാബ്

പി.ബി.നമ്പര്‍.180
ജിദ്ദ, 21411,
സൗദി അറേബ്യ.

ഇ-മെയില്‍: shiyan.shihab@gmail.com

Visit Home Page ...

കവിത

തുരുമ്പു്

ആദ്യം കണ്ടതു്
വല്ല്യുമ്മയുടെ
ചെമ്പില്‍ തീര്‍ത്ത
വെറ്റിലച്ചെല്ലത്തിലാണു്.
ചെമ്പുലോഹവും തുരുമ്പെടുക്കുമോ.....?

മരിച്ചുപോയ ഉപ്പാപ്പയുടെ
വെള്ളികെട്ടിയ ഊന്നുവടിയില്‍
ഉപ്പിലിട്ടുവെക്കുന്ന ചീനഭരണിയില്‍
എന്തിനേറെ സ്റ്റൈന്‍ലെസ് സ്റ്റീല്‍
ചായക്കോപ്പയിലും
പതുക്കെപ്പതുക്കെ
വീടാകെ പടരുന്നുണ്ടു്
ഈ നശിച്ച തുരുമ്പു്.....

എത്ര കൊട്ടിയടച്ചാലും
കടലിലേക്കു് തുറക്കുന്ന
ജനല്‍പ്പഴുതിലൂടെ
പടിഞ്ഞാറന്‍
ഉപ്പുകാറ്റു്
എങ്ങനെയെങ്കിലും
നുഴഞ്ഞുകയറും

Subscribe Tharjani |