തര്‍ജ്ജനി

കെ. ജി. സൂരജ്‌

കാരംവളപ്പില്‍
ബി-5, ചിത്ര നഗര്‍,
വട്ടിയൂര്‍ക്കാവ്‌ തപാല്‍
തിരുവനന്തപുരം - 695013

ഇ-മെയില്‍: aksharamonline@gmail.com
ബ്ലോഗ്: www.aksharamonline.blogspot.com

Visit Home Page ...

കവിത

ഉത്തരക്കടലാസ്‌

പരീക്ഷാ മുറി വഴിയില്‍
ചിതറിക്കിടന്നത് ചെറുകുറിപ്പുകള്‍.
മാര്‍ജിനില്ലാത്ത തുണ്ടുകടലാസുകളില്‍
വിയര്‍പ്പിനൊപ്പം
കുഞ്ഞക്ഷരങ്ങള്‍ ശ്വാസമടക്കി.
തടവറകള്‍ക്കും പരീക്ഷാ മുറികള്‍ക്കും
ചില സമാനതകളുണ്ട്‌.
പേരുകള്‍ വെറും ഒച്ചകളത്രേ.
മുട്ടിപ്പായ്‌ പ്രാര്‍ത്ഥിച്ച്‌
അനുവദിക്കപ്പെട്ട അക്കങ്ങളിലേക്ക്‌
മൂടുറപ്പിച്ചൂ, ചിലര്‍.
അരക്കെട്ടില്‍ ചേര്‍ത്തു വെച്ചത്‌,
കാലുറകളില്‍ പൂഴ്ത്തി വെച്ചത്‌,
കൈലേസുകളില്‍ ഒളിപ്പിച്ചുവെച്ചത്‌,
ചിലക്കുന്ന ചില ഇനങ്ങള്‍,
അങ്ങിനെയെല്ലാം പുറത്തേക്ക്‌.
ആദ്യം മെല്ലെ
പിന്നെ വേഗത്തില്‍
ചോദ്യങ്ങള്‍ സശ്രദ്ധം വായിക്കണം.
കാരണം,
ചിലത്‌ നല്ല മൂര്‍ച്ചയുള്ളവയാണ്‌,
അതിവേഗം മുറിവേല്‍പ്പിക്കുന്നവ.

നക്ഷത്ര ചിഹ്നമണിഞ്ഞവക്ക്‌ കൂടുതല്‍ മാര്‍ക്കുണ്ട്‌.
ഉത്തരങ്ങളിലേക്ക്‌ മനസ്സുറപ്പിക്കുവാന്‍,
ഓര്‍മ്മകളിലേക്ക്‌ ഒരു കുതിരസവാരി.
ചരിത്രത്തിനൊപ്പം വേഗം നടക്കാം.
നിബന്ധനകള്‍ക്കനുസരിച്ച്‌ ഉത്തരങ്ങളെഴുതാം.
തര്‍ക്കുത്തരങ്ങള്‍ക്കും മറുചോദ്യങ്ങള്‍ക്കും
പൂജ്യംമാര്‍ക്ക്‌.
ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങളുണ്ടാകണമെന്നില്ല.
ചിലവയില്‍ ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്നു.
ഉത്തരങ്ങള്‍ നീണ്ട മൗനങ്ങളാകുമ്പോള്‍
ചോദ്യങ്ങള്‍ ഉപേക്ഷിക്കുകയോ
ഉത്തരങ്ങളിലേക്ക്‌
സ്വയം നടക്കുകയോ ചെയ്യാം.
ചോദ്യങ്ങള്‍ അനാഥമാകുമ്പോള്‍
ഉത്തരക്കടലാസുകള്‍ അപ്രസക്തമാകുന്നു.
ചോദ്യങ്ങള്‍ ചോദ്യങ്ങളായിരിക്കട്ടെ.
ഉത്തരങ്ങള്‍ ഉത്തരങ്ങളും.

Subscribe Tharjani |
Submitted by BEjoy (not verified) on Mon, 2007-04-09 17:16.

Its Good!!

Submitted by SREEKUMAR.PN. (not verified) on Wed, 2007-04-11 10:51.

we examined conitnously
and at the end we find teh everybody fails