തര്‍ജ്ജനി

കവിത

നിര്‍വാണം

ശിശിരത്തിലെ ഇലച്ചാര്‍ത്തുകളെ പോലെ
നിന്റെ ഇലകളില്‍ വീണു കിടന്ന സ്വപ്നങ്ങള്‍
ഞാന്‍ ചുണ്ടുകള്‍ കൊണ്ടു കോതിയൊതുക്കി

നിന്റെ കണ്ണുകലിലെ ജലപാളിയിലേയ്ക്കു ഞാന്‍ ഒരു
ശിശുവായി നോക്കി.
പ്രതിബിംബങ്ങള്‍ ചിതറി
ചുണ്ടുകള്‍ മേഘങ്ങളെ പോലെ തുടുത്തു
സൂര്യന്‍ കടലില്‍ അലിഞ്ഞിറങ്ങുമ്പോള്‍
-സ്നേഹത്തിന്റെ കടലില്‍.

പണ്ടുള്ളവര്‍ ദൈവമെന്നു വിളിച്ച
ആ നിശ്ശബ്ദത നമ്മളറിഞ്ഞു.
നാമതിന് ജീവിതം എന്നു പേരു കൊടുത്തു.

ബുദ്ധന്റെ പ്രതിമയ്ക്കു താഴെ നാം നിശ്ശബ്ദരായി ചിരിച്ചു
ചിരിച്ച് കൊണ്ട് നിര്‍വാണത്തിലേയ്ക്ക്.

അജിത്ത് ആന്റണി
Subscribe Tharjani |