തര്‍ജ്ജനി

നിഴല്‍

പ്രകാശത്തെ
ശരീരം കൊണ്ട് മറച്ചത് .
കുതറിയോടാതെ
കൂടെ നടന്ന് നടന്ന്
തേഞ്ഞില്ലാതാകുന്നത് .

എന്റെ ജീവിതം കൊണ്ട്
ഞാന് മറച്ച
നിന്റെ ജീവിതം.

Submitted by sunilgkrishnan (not verified) on Wed, 2007-03-21 21:45.

തിളക്കങ്ങളുടെ പിന്നാമ്പുറങ്ങളില്‍ നിന്ന്‌ കൊണ്ടുവന്നല്ലോ, നിഴലിനെ ഒന്നു മിന്നിച്ച്
നന്നായിട്ടുണ്ട്.

Submitted by paul on Wed, 2007-03-21 23:21.

:-)
മിനുക്കിയെടുത്തതിന് നന്ദി പറയേണ്ടത് പി. പി. ആറിനോട് കൂടിയാണ്...

Submitted by കെവി (not verified) on Thu, 2007-03-22 00:10.

അങ്ങിനെ കുതറിയോടാതെ തേഞ്ഞില്ലാതാകുന്നതെത്രയെത്ര നിഴലുകള്‍. പ്രകാശത്തേക്കാളും പ്രഭയേറിയ നിഴലുകളെത്ര മറഞ്ഞിരിക്കുന്നു മന്തന്‍ശരീരങ്ങള്‍ക്കു പുറകിലായി.

Submitted by paul on Thu, 2007-03-22 07:34.

കെവി, അതെ, പരസ്യമായ കെട്ടിയിടലുകള്‍ക്കും അദൃശ്യമായ ചരടുകളിലും കുടുങ്ങി, കൈകാലിട്ടടിക്കുന്നവ. കെവി പറഞ്ഞത് വളരെ വളരെ ശരി.