തര്‍ജ്ജനി

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

ശിഹാബുദ്ദീന്റെ പ്രണയകവിതകള്‍ - നിഴല്‍

കിണറിന്റെ കലങ്ങിയ ആഴത്തില്‍ വീണുപോയി
വിലപിടിച്ചതെന്തോ
അവസാന വണ്ടിയും പോയിക്കഴിഞ്ഞ നിരാലംബനായ യാത്രക്കാരനാരോ
ഗാഢാലിംഗനം തടസ്സപ്പെടുത്തി വാതിലില്‍ വിളിച്ച ഖേദമെന്തോ
നിന്നെ കാത്തിരിക്കുന്ന ഞാനല്ലാതെ മറ്റെന്താണത്?

വരുമെന്നറിയാം നീ
പക്ഷേ
ഏതു തുറമുഖത്ത്?
വിമാനത്താവളം, ബസ് സ്റ്റേഷന്‍, കടവ് ?
ഉള്ളിലിരുന്നു വിങ്ങിപ്പൊട്ടും
കുഞ്ഞിനെ തലോടാന്‍ ഞാന്‍ പറയുന്ന വാക്കുകള്‍
ചിരിപ്പിക്കാനുള്ള ഗോഷ്ടികള്‍ ഒക്കെ
മുണ്ഡനം ചെയ്യപ്പെട്ടവന്‍ നോക്കി നില്‍ക്കുന്ന
ശൂന്യവും അനന്തഖേദിയുമായ
തണുത്തുറഞ്ഞ പ്രതിമകളാവുന്നു
അതിന്റെ നിറങ്ങളുരിച്ചു കളഞ്ഞ
കൈകാല്‍ കഷ്ണങ്ങളാവുന്നു.

Subscribe Tharjani |
Submitted by ٍSAIFU (not verified) on Tue, 2007-08-21 20:45.

Dear SHIHABKKA,,,,,,

Manassine Thottunarthunna Kavithakal Ezhuthan Iniyum Thankalude Karangalkku Shakthi Undavatte Ennu Aashamsikkunnu.............