തര്‍ജ്ജനി

കവിത

നുണകള്‍

സഖേ
കണ്ണിന്റെ പരിധികളാണ്
അനന്തമായ ചക്രവാളങ്ങളെ സൃഷ്ടിച്ചത്

നൂറ്റാണ്ടുകളോളം
വാക്കുകള്‍
അവ തീര്‍ത്ത സ്വപ്നങ്ങള്‍
നമ്മെ ചതിക്കുകയായിരുന്നു
മോക്ഷവും സ്വാതന്ത്ര്യവും
സ്നേഹവും സമത്വവുമെല്ലാം
കല്ലു വച്ച നുണകള്‍
നുണകളില്‍ നിന്നു ജനിച്ച്
അവയുടെ തടവുകാരായി
നുണകളുടെ സ്ഥിരതയ്ക്കായി കൊന്നും കൊല്ലപ്പെട്ടും ചതിച്ചും ചതിക്കപ്പെട്ടും
നാം നുണയില്‍ തന്നെ ഒടുങ്ങുന്നു
മരണമെന്ന മഹാ നുണയില്‍.

അജിത് ആന്റണി
Subscribe Tharjani |