സന്തോഷ് പാല284 പാര്‍ക്കര്‍ അവെന്യൂ
വെസ്റ്റ് ഹെംസ്റ്റഡ്
ന്യൂയോര്‍ക്ക് 11552
യു. എസ്സ്. എ
ഇ-മെയില്‍: mcsanthosh@yahoo.com
Visit Home Page ... | |
സ്ടോബിലാന്തസ്സ് കുന്തിയാന

|
ഇന്നലെ വരെ
ഒരു
കുഴിമടിയനായിരുന്നു,
ഞാന്‍
ആനക്കാര്യമൊഴിച്ച്.
കുഴിയാന,
പിടിയാന,
കൊമ്പനാന-
കണ്ടിട്ടുള്ള
ആനകള്‍
പലത്.
കാണാത്തതായി
കുന്തിയാന
മാത്രം!
ഇടയ്ക്കിട-
യ്ക്കെത്തുന്ന
കുന്തിയാനകളെ-
ക്കാണാന്‍
എന്ത്
രസമായിരിയ്ക്കും?
|
കാടും മേടും
ഉത്സാഹത്തോടെ
കേറാന്‍
പോയത്,
അതിന്റെ
ശേലുകാണാന്‍.
അതിശൈത്യം
നിരന്ന
മലയില്‍
അതിശയത്തോടെ
നിന്നപ്പോള്‍
കൂട്ടുകാരന്‍
ചോദിച്ചു,
കണ്ടല്ലോ
അല്ലേ
കൂട്ടം തെറ്റിയും
തെറ്റാതെയും
നില്‍ക്കുന്ന
കുന്തിയാനകളെ!
Strobianthus kunthiyana - കുറിഞ്ഞിയുടെ ശാസ്ത്ര നാമം
|
സന്തോഷ് പാല