തര്‍ജ്ജനി

ശിഹാബുദീന്‍ പൊയ്ത്തുംകടവ്

വളപട്ടണം പി.ഒ. കണ്ണൂര്‍ -10
ഇമെയില്‍: shihabkadavu@yahoo.com

Visit Home Page ...

കവിത

ശിഹാബുദീന്റെ പ്രണയ കവിതകള്‍: എത്താത്തിടം

നിന്നിലെത്താന്‍ ഞാന്‍ ചെയ്ത യാത്രകള്‍
എണ്ണിയാലൊടുങ്ങാത്തതായിരുന്നു.
നിന്നിലെത്താന്‍ ഞാന്‍ വിരിയിച്ച
കണ്ണീര്‍മുദ്രകള്‍ അളവറ്റതായിരുന്നു.
നിന്നെ കണ്ടു എന്നു കരുതുമ്പോഴേയ്ക്കും
ഭൂമി ഇലാസ്തികമായി കുടഞ്ഞെറിയുന്നു
വലിച്ചു നിവര്‍ത്തും പട്ടു വിരിപ്പാകെ
ഉറുമ്പാണെന്നറിയുന്നു

ചെങ്കടലിന്റെ ചരിത്രത്തില്‍
മയന്റെ കൊട്ടാരത്തില്‍
കൃഷ്ണമായയാല്‍
അപ്രസക്തമായ ദൃക്‌സാക്ഷിത്വം പോലെ
ഞാന്‍ വികാരപ്പെട്ടു
ഇരപിടിക്കും ജീവികള്‍
മലരായി വിടര്‍ന്നു് പൂമ്പാറ്റയായ എന്നെ തിന്നുന്നു.

Subscribe Tharjani |
Submitted by Sulfikar (not verified) on Sat, 2007-03-03 10:09.

Shihabka, valarey nannayirukkunnu...
Sulfi Poomkavanam

Submitted by azeez (not verified) on Mon, 2011-05-09 15:52.

shihabkaaa,

classil kuttikal ningalude kavitha vaayichu bhodham kettu...belladichappol avar unarnnu ...bhaagyam....