|
|
![]() |
|||||
|
|

വിത്തുവിതറി വിത്തുമുളച്ചു
പാടത്താകെ കതിരുകള്‍ നിറഞ്ഞു
മുന്‍ ജന്മപാപം പേറിയോരുവന്‍
നൊണ്ടിനൊണ്ടിപാടവരമ്പിലെത്തി
പാടിച്ചിലെച്ചെത്തിയ തത്തകള്‍
കതിരുകള്‍ മെല്ലെകൊത്തിയെടുത്താകാശ-
വിതാനത്തില്‍ പറന്നകന്നു
കാത്തുസൂക്ഷിച്ചസ്വപ്നങ്ങള്‍ നൊണ്ടിപ്പയ്യനില്‍-
നിന്നാകന്നു.
നിശ്ചലം ചില നെല്‍മണിവിത്തുകള്‍
നിലത്തുവീണുകിടന്നു
ഇതുകണ്ടു നെഞ്ചുതകര്‍ന്നോരാനൊണ്ടി പയ്യന്‍
തത്തകളെശപിച്ചു വിതച്ച സ്വപ്നങ്ങളെ ഓര്‍ത്തു-
വിതുമ്പി ദൂരത്തെങ്ങൊ മന്ദം,മന്ദം നൊണ്ടിയകന്നു
ബിനു. എം. ദേവസ്യ
പുല്‍പ്പള്ളി
സ്വാഭാവികമായ ചെറുചലനങ്ങള്‍ പോലും തന്റെ അസ്ഥികളില്‍ പൊട്ടലുണ്ടാക്കാം എന്ന തിരിച്ചറിവില്‍ ഭയപ്പെട്ട് വീടിനുള്ളില്‍ ഇഴഞ്ഞുനീങ്ങുന്ന പതിനാറുകാരന്‍. പേന പിടിക്കുമ്പോഴും, കളിപ്പാട്ടങ്ങള്‍ എടുക്കുമ്പോഴും പൊട്ടിപ്പോകുന്ന വിരലുകള്‍. കാണാന്‍ പറ്റാതെപോയ പഠിപ്പും പള്ളിക്കൂടവും. ഈ പരിമിതികളില്‍ നിന്നാണ് ബിനുവിന്റെ കവിതകള്‍ പിറവിയെടുക്കുന്നത്.
Dearest Binu,
I like your poem very much.
Congrates.
keep on writing.
Best wishes.
Thanks & Regards
K.G.Suraj
aksharamonline@gmail.com
പ്രിയപ്പെട്ട ബിനൂ,
കവിത എന്നെ വളരെയധികം സ്പര്‍ശിച്ചു.
അടുത്ത കവിത എപ്പോ വരും?
ഒരുപാട് ആളുകള്‍ കാത്തിരിക്കുന്നു..
മോനു ചേച്ചിയുടെ എല്ലാ ഭാവുകങ്ങളും...
ആര്യ അല്‍ഫോണ്‍സ്
നന്നായിരിക്കുന്നു ,നല്ല ചിന്താ ശകലങ്ങള്‍
ബിനു,
നന്നായിട്ടുണ്ട് ഇനിയും എഴുതുക.......
ബിജോയ്
priyapettu binu, iniyumezhutha....
kathakalile jeevan nilanirthukka,
sneha poorvam
Nikhil Narendran