തര്‍ജ്ജനി

ആര്യ അല്‍‌ഫോണ്‍സ്

ഫ്ലാറ്റ് E3, പി. ആര്‍. എസ്. കോര്‍ട്ട്, അംബുജവിലാസം റോഡ്, സ്റ്റാച്ച്യൂ, തിരുവനന്തപുരം

ഇ-മെയില്‍: aryaalphonse@gmail.com

വെബ്: www.geocities.com/aryadayalam

Visit Home Page ...

കവിത

ആര്‍ട്ട് ഓഫ് ലിവിംഗ്

ഋത്വിക് ആണ് തലതൊട്ടത്
അറിയില്ലേ ? ഋത്വിക് ഘട്ടക്...?
ജോണ്‍ വളര്‍ത്തി.
മോശമായില്ല.
ചുള്ളിക്കാടുകളിലും കവിത മുളച്ചു.
പുനത്തില്‍ കുഞ്ഞന്മാര്‍ വേഗം വളര്‍ന്നു.
തീയില്‍ കുനിയാത്ത വേറൊരുത്തന്‍ വന്നു.
അയ്യ!(പ്പന്‍!) എന്തു രസമായിരുന്നു !
അന്നത്തെ അപ്പവും
അന്നത്തെ പെണ്ണും
വഴിയില്‍ തടഞ്ഞു.
(ആകാശത്തിലെ പറവകള്‍
വിതയ്ക്കുന്നില്ല കൊയ്യുന്നില്ല...)
എത്രയെത്ര രാജ്യങ്ങളിലെ എത്രയെത്ര വേശ്യകള്‍...
(അവരാണല്ലോ എന്റെ വീടും വ്യഥയും..)
എല്ലാം എഴുതി
എന്നാലും അച്ഛന്‍ അമ്മയെ കൂട്ടിക്കൊടുത്തതെഴുതിയ ഇനത്തിലാണ്
ഏറ്റവും കാശുവാരിയത്.
പ്രസ്താവനകളൊ ഇടയ്ക്കിടെ ഇറക്കാറുണ്ട്.
പുരുഷനു നാലു ഭാര്യവേണമെന്ന
ശാസ്ത്രീയപ്രസ്താവമാണ് ഏറ്റവും പുതിയത്.
ലോകത്തിന്റെ പ്രശ്നങ്ങളോ?
അതേതു പ്രശ്നങ്ങള്‍?
സാമൂഹ്യ പ്രതിബദ്ധതയോ?
ഭ !
ഒരു ഇടവേള
ചായയും അണ്ടിപ്പരിപ്പും
ഇപ്പോ അക്കാദമിയിലാണ്.
നല്ല സെറ്റപ്പിലാണ്
ഭാര്യയോ? ഓ അകത്തുണ്ട്.
പരമസാധ്വിയാണ്.
പരപുരുഷന്മാരെ ഭയമുള്ളവളാണ്.
വാതില്‍ മറവില്‍ മുഖം നീട്ടിയേക്കും.
വിളിക്കണോ?

Subscribe Tharjani |
Submitted by vayanakkaran (not verified) on Sun, 2007-02-04 12:16.

തീപ്പൊരി കവിത...വളരെ നാളൂകള്‍ ക്ക് ശേഷം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ... അഭിനന്ദനങ്ങളും

Submitted by davan (not verified) on Mon, 2007-02-05 10:33.

തീയില്‍ കുനിയാത്ത കവിത.

അക്കാദമിയിലേക്കുള്ള വഴി വായിച്ചു കേള്‍ക്കവേ
......... നിന്ന് കവിതയിലേക്കുള്ള ദൂരം കണ്ടമ്പരക്കുന്നു ഞാന്‍

Submitted by anish (not verified) on Tue, 2007-02-13 21:45.

When we try to go back the oldies stuff like ONV's romantic Moham stuffs... here aarya brings us to think on contemparory wideline thoughts in those current issues. St. Agustine told what is poem, I donot know and if you dont ask then thats poem!
The owner of this poem proved herself in the lane of thinkers that she is th one by selecting the auspicios title.

But all are criticising....

So you?

I din find nothing new even in yr criticsm. Except the idea of saadhwi in the end! Thats wonderful portrait of a huge thought?

and the poem is too lengthy like all contempapriry poets (check the poems in harithakam.com)... and the story goes on and on....

Submitted by Anonymous (not verified) on Tue, 2007-02-20 22:25.

കത്തിനു വളരെയധികം നന്ദി..മറുപടി വൈകിപ്പോയി.sorry..

Submitted by arya (not verified) on Tue, 2007-02-20 22:35.

താങ്കളുടെ മറുപടി അതിലും മികച്ച കവിത anallo?

Submitted by arya (not verified) on Tue, 2007-02-20 22:40.

thanks for your good words about the poem..
happy to know that you follow the happenings in literature esply e-mags very well..
thanks & regards,
Arya

Submitted by aslam (not verified) on Thu, 2007-03-01 21:04.

കണ്ടൂട്ടോ ആരൃ......

പച്ചക്കുതിരയിലും
ഡി.സീ ടെ വാലന്‍ൈറന്‍സ് പതിപ്പിലും
കണ്ടിരുന്നു.

സന്തോഷിക്കുന്നൂട്ടോ..........

aslam.