തര്‍ജ്ജനി

ജെന്നി റൊവെന

ഇ-മെയില്‍: jenny.chithra@gmail.com

Visit Home Page ...

സിനിമ

മലയാള സിനിമ എന്ന നുണ

'ഇത്‌ കേരളമാണ്‌ ഇവിടുത്തെ പ്രേക്ഷകര്‍ക്ക്‌ ബുദ്ധിയല്‍പ്പം കൂടും. ഇത്‌ തമിഴ്‌ നാടല്ല.' (1)

കേരളത്തിലെ സിനിമാ പ്രേക്ഷകരുടെ പ്രബുദ്ധതയെ കുറിച്ച്‌ നല്ല ഉറപ്പുള്ള ചിദംബരേശന്‍ എന്ന ഒരു ചിത്രഭൂമി വായനക്കാരന്റെ അഭിപ്രായമാണ്‌ മേലെ കൊടുത്തത്‌.

ബുദ്ധിയുള്ള മലയാളി പ്രേക്ഷകര്‍... നന്മ നിറഞ്ഞ മലയാള സിനിമ... തീര്‍ച്ചയായും ഇത്‌ ചിദംബരേശന്റെ മാത്രം അഭിപ്രായമല്ല. ബാംഗ്ലൂരിലെ ഒരു താരനിശ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ അന്നത്തെ ഗവര്‍ണ്ണര്‍ പറഞ്ഞത്‌ കേള്‍ക്കുക: മനുഷ്യ ജീവിതത്തെ സത്യസന്ധമായി ചിത്രീകരിക്കുന്നതില്‍ മലയാളം മറ്റെല്ലാ സിനിമകളെക്കാളും മുന്നിലാണ്‌. (2)

സിനിമയെക്കുറിച്ച്‌ എഴുതുന്ന ജി.പി. രാമചന്ദ്രനും പറയുന്നത്‌, തമിഴ്‌, തെലുങ്ക്‌, കന്നട സിനിമകളെ പോലെ, കൃത്രിമ രീതികള്‍ ഉപയോഗിച്ച്‌, യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രവണതകള്‍ക്കപ്പുറമാണ്‌ മലയാള സിനിമ എന്നാണ്‌. (3)

ഇങ്ങനെ, ഇന്ത്യന്‍ സിനിമകളെ അപേക്ഷിച്ച്‌ മലയാള സിനിമയുടെ നിലവാരം വളരെ കൂടുതലാണെന്ന്‌ വിശ്വസിക്കുന്നവര്‍ എത്ര വേണമെങ്കിലുമുണ്ടാകും.

ഇത്‌ ശരിയാണോ? അത്ര വലിയ ഒരു സംഭവമാണോ മലയാളസിനിമ?

ഉയര്‍ന്ന നിലവാരം, മെറിറ്റ്‌, നന്മ, സൗന്ദര്യം എന്നതെല്ലാം നമ്മള്‍ തന്നെ നിര്‍മ്മിക്കുന്ന വെറും സങ്കല്‍പ്പങ്ങളാണ്‌ (നുണകളാണ്‌) എന്നു വിശ്വസിക്കുന്ന കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍ മലയാള സിനിമയുടെ നന്മയും വെറുമൊരു സങ്കല്‍പ്പമാണ്‌, അല്ലെങ്കില്‍ നുണയാണ്‌ എന്നു പറയാം. നിലവിലുള്ള അധികാരഘടനകളെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ മാത്രമാണിതെന്നും.

ഇങ്ങനെയൊരു സങ്കല്‍പ്പം എങ്ങനെയാണ്‌ ഉണ്ടായതെന്നും ഇത്‌ പിടിച്ചു നിര്‍ത്തുന്ന അധികാരഘടനകള്‍ എന്താണെന്നും മനസ്സിലാക്കാനുള്ള ശ്രമമാണ്‌ ഈ ലേഖനം. ഇതിന്‌ വേണ്ടി സിനിമകളുടെ നന്മ/തിന്മകളെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍ നിര്‍മ്മിച്ചെടുത്ത പാശ്ചാത്യ സിനിമകളുടെ ചരിത്രത്തിലേക്ക്‌ കുറച്ച്‌ ദൂരം പിന്നോട്ട്‌ പോകാം...

സിനിമയുടെ കഥ

പാശ്ചാത്യ-ആധുനികതയുടെ കണ്ടുപിടുത്തമാണ്‌ സിനിമ. ഫാക്ടറികള്‍, നഗരങ്ങള്‍, ഗവണ്‍‍മെന്റുകള്‍, പോലീസ്‌, അണുകുടുംബങ്ങള്‍, സ്കൂളുകള്‍...എന്നിങ്ങനെ ആധുനികതയുടെ പുതിയ രീതികള്‍ മെല്ലെ പിടിമുറുക്കുന്ന ഒരു ലോകത്തേക്കാണ്‌ സിനിമയുടെ സാങ്കേതിക വിദ്യയും വന്നെത്തിയത്‌. ആദ്യമൊക്കെ nickelodeon എന്ന കൗതുകം മാത്രമായിരുന്നു ഇത്‌ -- ഒരു നിക്കല്‍ കൊടുത്താല്‍ കാണാവുന്ന ചലിക്കുന്ന ഇമേജുകളുടെ ചെറിയ രംഗങ്ങള്‍. നീണ്ട ആഖ്യാനങ്ങളുപയോഗിച്ച്‌ ഡി. ഡബ്ല്യൂ. ഗ്രിഫിത്താണ്‌ ഇതിനെ ഇന്നത്തെ ഫീച്ചര്‍ ഫിലിമിലേക്ക്‌ നയിച്ചത്‌.

ഇത്തരത്തിലുള്ള ഫീച്ചറുകളിലൂടെ, തുറന്ന സ്ഥലങ്ങളില്‍ ഉല്‍സവം ആഘോഷിച്ച അനേകമായിരം ജനങ്ങള്‍, സിനിമയുടെ ഇരുട്ട് മുറിയിലേക്ക്‌ കടന്നു. അവിടെ ഫ്യൂഡല്‍ കൂട്ടായ്മകളില്‍ നിന്നു മാറി, ഒറ്റയ്ക്കൊറ്റയ്ക്കവര്‍ ഇരുട്ടത്തിരുന്നു. മുന്നില്‍ വെളിച്ചത്തിന്റെ സ്ക്രീന്‍ നിറയെ ആധുകതയുടെ പുതിയ പ്രത്യയശാസ്ത്രങ്ങള്‍ സ്വപ്നം പോലെ തെളിഞ്ഞു. അതില്‍ പ്രധാനപ്പെട്ട ചിലത്‌ താഴെ കൊടുക്കുന്നു

  • ക്ലോസപ്പുകള്‍ ശക്തമായി പകര്‍ത്തുന്ന മനുഷ്യബന്ധങ്ങളുടെ ബൂര്‍ഷ്വ ആഖ്യാനങ്ങള്‍.
  • പുതിയ യാഥാര്‍ത്ഥ്യങ്ങളോട്‌ അടുത്ത്‌ നില്‍ക്കുന്ന അഭിനയം.
  • സ്വകാര്യ മനസ്സ്‌, വിചാരം, സ്വത്വം എന്ന ബൂര്‍ഷ്വ തലങ്ങളിലേക്ക്‌ ക്യാമറയുടെ ചൂഴ്‌ന്നുനോട്ടം.
  • ഞാനെന്ന ഭാവത്തോടെ വികാരങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആധുനിക മനസ്സുകള്‍
  • അണുകുടുംബത്തിലേക്ക്‌ നയിക്കുന്ന പ്രണയങ്ങള്‍. (എല്ലാം വെളുത്ത വംശക്കാരുടെ മാത്രം)

പാശ്ചാത്യ ലോകത്തെ പ്രത്യേകതകളിലൂടെ ഇത്തരത്തില്‍ വളര്‍ന്ന സിനിമ, ലോക സിനിമയുടെ തന്നെ standard രൂപമായി അംഗീകരിക്കപ്പെട്ടുവെന്നതാണ്‌ ഇവിടെ ശ്രദ്ധേയമായ വസ്തുത. അതുകൊണ്ട്‌ തന്നെ (വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങള്‍ കാരണം) വേറെ രീതികളില്‍ വികസിച്ച സിനിമകള്‍, ഇനിയും സിനിമയായിത്തീരാത്തതായി (not-yet-cinemas‍) താഴ്ത്തപ്പെട്ടു. ഇങ്ങനെയുള്ളവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്‌ ഭാരതത്തിലെ സിനിമകള്‍. (4)

സ്ക്രീനിലെ ഇന്ത്യന്‍ ഇമേജുകള്‍ (5)

സിനിമയുടെ സാങ്കേതികവിദ്യ ഭാരതത്തിലും പാശ്ചാത്യ ലോകത്തും ഏകദേശം ഒരേസമയത്താണ്‌ വന്നത്‌.

(1890കളിലാണ്‌ ലൂമിയര്‍ ബ്രദേര്‍സ് പാശ്ചാത്യ ലോകത്തിന്‌ മുന്നില്‍ തങ്ങളുടെ പുതിയ കണ്ടുപിടിത്തം പ്രദര്‍ശിപ്പിച്ചത്‌. ഏകദേശമിതേ സമയത്ത്‌ തന്നെ ബോംബയിലെ വാട്സണ്‍ ഹോട്ടലിലും ഇവരുടെ ചെറിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി) എന്നിരുന്നാലും പാശ്ചാത്യ ലോകത്ത്‌ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു രീതിയിലാണ്‌ പോപ്പുലര്‍ സിനിമ ഇവിടെ വളര്‍ന്നത്‌.

നെഹ്റുവിന്റെ ആധുനികതയിലേക്ക്‌ നീങ്ങുമ്പോഴും, ഗ്രാമങ്ങളുടെയും, സമീന്ദാര്‍ വ്യവസ്ഥയുടെയും, ഫ്യൂഡല്‍-ജാതി സമ്പ്രദായങ്ങളുടെയും നാടായിരുന്നു ഇന്ത്യ. ചൂഴ്‌ന്ന്‌ നോക്കുന്ന ക്ലോസപ്പുകള്‍, ബെഡ്‌റൂം രംഗങ്ങള്‍, അണുകുടുബത്തിലേക്കു നയിക്കുന്ന പ്രണയം, ഇതെല്ലാം ചേര്‍ന്ന ഒരു ബൂര്‍ഷ്വാ ആധുനികതയുടെ സ്വകാര്യ വികാരങ്ങള്‍ (മാത്രം) കാഴ്ച്ച വെയ്ക്കുന്ന സിനിമകള്‍ തീര്‍ച്ചയായും ഇവിടെ ശരിയാകുമായിരുന്നില്ല. അതുകൊണ്ട്‌ തന്നെ നിലവിലുള്ള ഫ്യൂഡല്‍ ജനകീയ കലാരൂപങ്ങളുടെ രസവും താളവും കടമെടുത്തുകൊണ്ട്‌ പാട്ടും, ഡാന്‍സും, കോമഡിയുമൊക്കെ കലര്‍ന്ന കൗതുക ദൃശ്യമായിരുന്നു (spectacle) ഭാരതത്തില്‍ സിനിമ.

ഇതിലൂടെ നാടന്‍ മേഖലകളിലെ പോലെ നമ്മുടെ കാഴ്ചയുടെ മുന്നില്‍ വന്ന്‌ നിന്നു നമ്മളെ നേരിട്ടു അഭിമുഖീകരിക്കുന്ന പ്രതിനിധാനങ്ങള്‍ (frontality എന്ന പേരില്‍ അറിയപ്പെടുന്ന പ്രക്രിയയെ ഇങ്ങനെ ലളിതവത്കരിച്ചു പറയാമെങ്കില്‍) സിനിമയെ ഒരുല്‍സവം പോലെയാക്കി മാറ്റി. എന്നാല്‍ പാശ്ചാത്യ സിനിമയുടെ നിലവാരത്തിനു മുന്നില്‍ ഇന്ത്യന്‍ സിനിമകള്‍ ഇനിയും വളരാത്ത, ബാലിശമായ, ഇനിയും സിനിമയായിത്തീരാത്ത കലാരൂപമായി ഒതുങ്ങി നിന്നു.

ഇതേ അളവുകോല്‍ വെച്ചു നോക്കുമ്പോള്‍ മലയാളത്തിലെ പോപ്പുലര്‍ സിനിമകളും പാട്ട്‌-ഡാന്‍സ്‌-കോമഡി ഫോര്‍മുലകള്‍ക്കുള്ളില്‍ കുടുങ്ങിയ നിലവാരം കുറഞ്ഞവ തന്നെ. എന്നിട്ടും (ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞത്‌ പോലെ) ഇന്ത്യന്‍ സിനിമകള്‍ക്കിടയില്‍ മലയാളം മികച്ചതായി കരുതപ്പെടുന്നു.

മലയാള സിനിമയുടെ നന്മ
പല കാരണങ്ങള്‍ കൊണ്ടും ആധുനികതയുമായി കൂടുതല്‍ നീളത്തിലും, ആഴത്തിലും ബന്ധമുള്ള ഒരു നാടാണ്‌ കേരളം. അത്‌ കൊണ്ട്‌ തന്നെ ആധുനികതയുടെ 'പരിഷ്കരിച്ച', 'പുരോഗമന' വാദത്തിലൂന്നിയ ഒരു സ്വത്വമാണ്‌ കേരളം എന്ന പ്രദേശത്തിനു പ്രധാനമായത്‌. മാത്രമല്ല ദ്രാവിഡ ഭാഷയുടെയും, സംസ്കാരത്തിന്റെയും മഹത്വങ്ങള്‍ മുന്നോട്ടു വെച്ച തമിഴ്‌നാടു പോലെയുള്ള പ്രദേശങ്ങള്‍, കേരളത്തിന്റെ 'അപരിഷ്കൃത' (ബുദ്ധിയില്ലാത്ത) 'അപര' സ്ഥാനങ്ങളായി തീരുകയും ചെയ്തു.

ഇതിലൂടെ (ആധുനികതയുടെ പേരില്‍) മുന്നോട്ടു വന്നത്‌ ഒരു സവര്‍ണ്ണ മദ്ധ്യവര്‍ഗ്ഗ സ്ഥാനം തന്നെയാണ്‌. പ്രബുദ്ധരായ മലയാളികളുടെ രൂപത്തില്‍ കേരളം എന്നും മുന്നോട്ടു വെച്ചതും ഇത്തരത്തിലുള്ള ഒരു വരേണ്യത തന്നെ. മലയാളസിനിമ ഇങ്ങനെ ഒരു പ്രക്രിയക്ക്‌ കൂട്ടുനിന്നു.

തുടക്കം മുതലേ തമിഴ്‌ പോലെയുള്ള സിനിമകളില്‍ നിന്നു വ്യത്യസ്തമായി പുരാണങ്ങളെക്കാള്‍ കുടുംബകഥകളാണ്‌ മലയാളം നമുക്ക്‌ തന്നത്‌. നീലക്കുയിലിന്‌ ശേഷം ' സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ' ' റിയലിസ്റ്റ്‌' കഥകളും ഇവിടെ ഒരുപാടുണ്ടായി. മലയാളം സിനിമയ്ക്ക്‌ പുരോഗമന സാഹിത്യവുമായുണ്ടായ അടുത്ത ബന്ധവും, നീലക്കുയില്‍, ചെമ്മീന്‍, എന്നിങ്ങനെയുള്ള സിനിമകള്‍ക്കു കിട്ടിയ അവാര്‍ഡുകളും ഇങ്ങനെയൊരു സ്വത്വത്തിന്‌ ആഴം കൂട്ടി.. ഇതെല്ലാം കാരണം തന്നെ മലയാള സിനിമയ്ക്ക്‌ ചില പ്രത്യേകതകള്‍ വന്ന്‌ ചേര്‍ന്നു.

  • കൗതുക ദൃശ്യങ്ങളെക്കാള്‍ (spectacle) കഥയ്ക്ക്‌ നല്‍കിയ പ്രാധാന്യം.
  • അതിഭാവുകത്വത്തിന്റെ അളവ്‌ കുറച്ച അഭിനയം.
  • താരങ്ങളുടെ പതിഞ്ഞ, ഗ്ലാമര്‍ കുറഞ്ഞ സാന്നിധ്യം.
  • എം.ജി.ആറിനെ പോലൊരു കീഴാള താരത്തിന്റെ അഭാവം.

ഈ വ്യത്യാസങ്ങള്‍ മലയാളത്തെ, മറ്റ്‌ ഇന്ത്യന്‍ സിനിമകളെ അപേക്ഷിച്ചു, പാശ്ചാത്യ സിനിമയുടെ കൂടുതല്‍ അടുത്തു നിര്‍ത്തി. ഇതിലൂടെ വന്നു ചേര്‍ന്ന നല്ല സിനിമയുടെയും നന്മയുടെയും ഇമേജ്‌, കേരളത്തിന്റെ ആധുനികതയുടെ സവര്‍ണ്ണ-മദ്ധ്യവര്‍ഗ്ഗ സ്വത്വത്തെ സര്‍വ്വ സാധാരണമാക്കി. ഇതിനു മുന്നില്‍ കറുത്ത തമിഴരും അവരുടെ സിനിമകളും നിലവാരം കുറഞ്ഞ അപര സ്ഥാനങ്ങളായി..

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ 'കൃത്രിമതയില്ലാതെ', ' ബുദ്ധിയോടെ' , ' സത്യസന്ധമായി' ചിത്രീകരിക്കുന്ന സിനിമകള്‍ പോലും ഇങ്ങനെയുള്ള അധീശ സ്ഥാനങ്ങള്‍ തന്നെയാണ്‌ മുന്നോട്ടു വെച്ചത്‌. മലയാള സിനിമകളുടെ പ്രബുദ്ധതയ്ക്ക്‌ തുടക്കം കുറിച്ച നീലക്കുയില്‍ എന്ന സിനിമ തന്നെ എടുക്കുക

നീലിയില്ലാത്ത നീലക്കുയില്‍
നീലി എന്ന്‌ പേരുള്ള ദലിത സ്ത്രീയെ ഗര്‍ഭിണിയാക്കി വഴിയരികില്‍ മരിക്കാന്‍ അനുവദിക്കുന്ന ശ്രീധരന്‍ മാസ്റ്റര്‍ എന്ന നായര്‍ യുവാവാണ്‌ നീലക്കുയിലിലെ നായകന്‍. ശ്രീധരന്‍ നീലിയോട്‌ ചെയ്യുന്ന ചതിവാണ്‌ സിനിമയുടെ ഒരു ഭാഗം. മറ്റേ ഭാഗം നിറയെ തന്റെ കുഞ്ഞ്‌ അപ്പുറത്തെ പോസ്റ്റുമാന്റെ വീട്ടില്‍ വളരുന്നത്‌ കാണുന്ന ശ്രീധരന്റെ സങ്കടവും. പോസ്റ്റുമാന്റെ കൈയില്‍ നിന്നും ശ്രീധരന്‍ തന്റെ കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറാവുമ്പോഴാണ്‌ സിനിമ അവസാനിക്കുന്നത്‌.

ജാതിയുടെ സാമൂഹിക പ്രശ്നം ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യുന്നു എന്നതാണ്‌ ഈ സിനിമയ്ക്ക്‌ ഇത്ര വലിയ സ്ഥാനം വാങ്ങിക്കൊടുത്തത്‌. പക്ഷേ ശ്രദ്ധിച്ചു നോക്കിയാല്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാം. ജാതിയുടെ പ്രശ്നം ഏറ്റവും അധികം അനുഭവിക്കുന്ന നീലിയുടെ കണ്ണിലുടെയല്ല സിനിമ മുന്നോട്ട്‌ നീങ്ങുന്നത്‌. പകരം, ശ്രീധരന്‍ മാസ്റ്റര്‍ എന്ന നായര്‍ യുവാവാണ്‌ സിനിമയുടെ കേന്ദ്രസ്ഥാനത്ത്‌ നില്‍ക്കുന്നത്‌. ഇങ്ങനെ ഒരു സവര്‍ണ്ണ സ്വത്വമാണിവിടെ പോസ്റ്റുമാന്റെ കഥാപാത്രത്തിലൂടെ പുരോഗമന ചിന്തയിലേക്കു നയിക്കപ്പെടുന്നത്‌.

നീലിയുടെ മരണ ശേഷമാണ്‌ ഇതും സംഭവിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ നീലിയെ സ്വീകരിക്കുന്ന ഒരു ശ്രീധരന്റെ കഥ നീലക്കുയിലിന്‌ പറയാന്‍ സാധിക്കുന്നില്ല. പകരം സ്വന്തം ജാതിയിലെ 'ദേവതയെ' പോലെ നല്ലവളായ നളിനിയെയാണ്‌ ശ്രീധരന്‍ കല്ല്യാണം കഴിക്കുന്നത്‌.

വാസ്തവത്തില്‍, ജാതിയുടെ അനീതികളെ കുറിച്ച്‌ സംസാരിക്കുന്ന സിനിമ, നീലിയെ ഉള്‍പ്പെടുത്തി കൊണ്ടുള്ള റാഡിക്കലായ ഒരു പ്രതിനിധാനത്തിന്‌ തയ്യാറാവുന്നില്ല. പകരം നായര്‍ യുവാവിന്റെ പുരോഗമന സ്വത്വം തീര്‍ത്തെടുക്കാന്‍ അവളുടെ രൂപം ഉപയോഗിക്കപ്പെടുകയാണിവിടെ. അതുകൊണ്ടുതന്നെ നീലക്കുയില്‍ കീഴാള പക്ഷത്തിന്‌ സമ്മതവും സ്വരവും നല്‍കുന്ന കഥയാകുന്നില്ല. താഴെക്കിടയിലുള്ളവരോടുള്ള സാമൂഹിക പ്രതിബദ്ധതയും ഈ സിനിമയ്ക്കില്ല.

ഇങ്ങനെ തന്നെയാണ്‌ മലയാളം സിനിമ പിന്നീടും മുന്നോട്ട്‌ പോയത്‌. മുടിയനായ പുത്രന്‍ (രാമു കാര്യാട്ട്‌, 1961) ചെമ്മീന്‍ (രാമു കാര്യാട്ട്‌, 1966) കലക്ടര്‍ മാലതി (എം കെ നായര്‍, 1967) എന്നിങ്ങനെ ജാതിയെ കുറിച്ചും സാമൂഹിക പ്രശ്നങ്ങളെ കുറിച്ചും പറയുന്ന പല സിനിമകള്‍ പോലും ഈ രീതിയിലാണ്‌ പെരുമാറിയത്‌. ഇവരെല്ലാം തന്നെ സവര്‍ണ്ണ പുരുഷ സ്വത്വങ്ങളുടെ ഒരു ലോകമാണ്‌ നമുക്കു കാണിച്ചു തന്നത്‌. സിനിമയായി തീര്‍ന്ന അന്നത്തെ സാഹിത്യ ലോകത്തിന്റെ തന്നെ പ്രശ്നമായിരുന്നുവിത്‌. ഇവിടെയും തിളങ്ങി നിന്നത്‌ സവര്‍ണ്ണ പുരുഷ വേഷങ്ങള്‍ തന്നെയാണല്ലൊ. ഇത്‌ കൊണ്ടു തന്നെ സാമൂഹിക പ്രതിബദ്ധതയുടെ ഒരു സിനിമ ഉണ്ടാക്കിയെടുക്കാന്‍ മലയാളത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. നന്മ തിന്മകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും സദാചാരത്തെ കുറിച്ചുമെല്ലാം മലയാളികള്‍ ഇന്നും വെച്ചു പുലര്‍ത്തുന്ന ജാതീയമായ സങ്കല്‍പ്പങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഏറ്റവുമധികം സഹായിച്ചിട്ടുള്ള ഒരു കലാരൂപമാണ്‌ മലയാള സിനിമ.

മേലെ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ മലയാള സിനിമയുടെ നന്മ എത്‌ വെറുമൊരു സങ്കല്‍പ്പം മാത്രമാണ്‌, അല്ലെങ്കില്‍ നുണയാണ്‌. ഇതിനെ പുനര്‍ചിന്തിക്കേണ്ടത്‌ അത്യാവശ്യവുമാണ്‌. മലയാള സിനിമയെ അടിച്ചുതാഴ്ത്താനോ തള്ളിപ്പറയാനോ അല്ല, പകരം ഈ നന്മകളുടെ നുണകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ കണ്ടെത്താനും, പുതിയൊരു സിനിമയെയും കേരളത്തെയും സങ്കല്‍പ്പിക്കാനും.

1. (P.V. Chidambaresan, "Vaayanakaarude Kathukal." (Readers' Letters) Chithrabhoomi 5.35 (Dec 7-13) 1986.)

2. From the speech made by the Karnataka Governor Justice S. Mohan while inaugurating the "Star Night" organized by Kalavedi, Bangalore, 1990.

3. G.P. Ramachandran, Cinemayum Malayaliyude Jeevithavum, Kottayam: Sahitya Pravarthaka Cooperative Society, 1998: 22.

4. Madhav Prasad The Ideology of Hindi Cinema : A Historical Construction Delhi: Oxford University Press, 1998.

5. Dadabhai Phalke's words in Navyug 1917

Subscribe Tharjani |
Submitted by മഹേഷ് മംഗലാട്ട് (not verified) on Sun, 2007-02-04 21:42.

ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തില്‍ മലയാളസിനിമയ്ക്ക് താരതമ്യേന മെച്ചപ്പെട്ട സ്ഥാനം കല്പിച്ചു നല്കുന്നത് അവയ്യുണ്ടെന്നു കരുതപ്പെടുന്ന ആപേക്ഷികമായ കലാപരത കാരണമാണ്. ഇത് വാസ്തവമാണോ എന്ന അന്വേഷണം പ്രസകതം തന്നെ.
ഇന്ത്യയിലെ മറ്റു ഭാഷാചലച്ചിത്രവ്യവസായവുമായുള്ള താരതമ്യത്തില്‍ കേരളത്തില്‍ കച്ചവടസിനിമയ്ക്കൊപ്പം കലാപരമായ മികവു ലക്ഷ്യമാക്കുന്ന ഒരു നിര ചലച്ചിത്രപ്രവര്‍ത്തകരുണ്ട് എന്നു കാണാന്‍ സാധിക്കും. അവര്‍ ലക്ഷ്യം കൈവരിച്ചുവോ എന്നത് തീര്‍ത്തും മറ്റൊരു പ്രശ്നമാണ്. ഈ സംവിധായകര്‍ ഇതരഭാഷാ ചലച്ചിത്രവ്യവസായങ്ങളില്‍ പരിഗണിക്കപ്പെടാന്‍ പോലും സാധ്യതയില്ലാത്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ അവ മികച്ച ചലച്ചിത്രരചനകളായിത്തീരുന്നുവോ എന്നത് പരിശോധിക്കാവുന്നതാണ്. ആവുന്നില്ലെങ്കില്‍ എന്തുകൊണ്ട് എന്നും അന്വേഷിക്കണം.
മലയാളസിനിമയെ കേരളത്തിന്റെ മറ്റു സാംസ്കാരികാവിഷ്കാരങ്ങളുമായി താരതമ്യപ്പെടുത്തി പരിശോധിക്കാം. മലയാള സാഹിത്യത്തിലെ നവീനപ്രവണതകള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഇരുപത് വര്‍ഷമെങ്കിലും സിനിമ പിറകിലാണെന്നു കണ്ടെത്താന്‍ പ്രയാസമില്ല. നോവലുകളും കഥകളും ചലച്ചിത്രമാക്കപ്പെടുന്നത് എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്നു മാത്രം നോക്കിയാല്‍ ഈ പിന്നോക്കാവസ്ഥ തിരിച്ചറിയാന്‍ സാധിക്കും.
ലോകസിനിമയിലെ സൌന്ദര്യശാസ്ത്രപരമായ പരീക്ഷണങ്ങളും പ്രവണതകതളും മലയാള സിനിമയിലെത്തുന്നതും ഇതു പോലെ കുറേക്കാലം കഴിഞ്ഞാണ്. മാത്രമല്ല കേരളീയ സമൂഹത്തിലെ മാറ്റങ്ങളോട് പ്രതികരിക്കുന്ന കാര്യത്തില്‍ പോലും ഈ പിന്നോക്കാവസ്ഥയുണ്ടെന്നും കാണാം.
സിനിമ കല മത്രമല്ല മുതലാളിയുടെ വ്യവസായപ്രവര്‍ത്തനം കൂടിയാണല്ലോ.കേരളത്തിലെ മുതലാളിമാര്‍ മറ്റുള്ള സ്ഥളങ്ങളിലേതിനെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ വ്യത്യസ്ഥരാണ്.വ്യാപാരിവ്യവസായി സംഘടനയുണ്ടാക്കി സമരം പോലും നയിക്കുന്നവരാണല്ലോ അവര്‍. ഈ മുതലാളികളെക്കുടി ഉള്‍പ്പെടുത്തി വേണം നവോത്ഥാനമൂല്യങ്ങളുടെ വര്‍മാനകാലാവസ്ഥ പഠിക്കാന്‍ എന്നാണ് എന്റെ പക്ഷം.

Submitted by baburaj on Mon, 2007-02-12 17:32.

ഇന്ത്യന്‍ സിനിമയുടെ ചരിത്ര വിശകലനം മറ്റൊരു രീതിയിലും സാദ്ധ്യമാണ്. അത് ആഖ്യാനരീതിയിലൂന്നിക്കൊണ്ടാണ്. എന്തുകൊണ്ട് നമ്മുടെ സിനിമ ഇപ്പോഴും നൃത്തത്തിലും പാട്ടിലും രമിക്കുന്നു എന്നുള്ളതിന്റെ ഉത്തരം സമിചീനമായി കിട്ടണമെങ്കില്‍ അങ്ങനെയും ഒരു നോട്ടം ആവശ്യമാണ്. അയ്യപ്പപ്പണിക്കരെപ്പോലുള്ളവര്‍ അങ്ങനെ ഒരു വഴി ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ നമുക്ക് ബൂര്‍ഷാ-പെറ്റിബൂര്‍ഷാ തുടങ്ങിയ കനമുള്ള വാക്കുകളില്ലാതെ കാര്യങ്ങള്‍ നടക്കില്ല എന്നുള്ളതു കൊണ്ട് നമ്മളിപ്പൊഴും കുറ്റിയില്‍ കെട്ടിയിട്ട പശുക്കളെപ്പോലെ കറങ്ങുകയാണ്. നമ്മുടെ സിനിമ അളക്കാനും സായ്പ്പിന്റെ ടൂള്‍ തന്നെ വേണമെന്നത് ഒരു വാശിയാണ്. അതു മാറണം.
എങ്കില്‍ പോലും നല്ല ലേഖനം. ഇതു പതിവില്ലാത്തതാണ് പ്രത്യേകിച്ച് വെബ് മാഗുകളില്‍..

Submitted by സുനില്‍ (not verified) on Mon, 2007-02-12 18:28.

“സിനിമ കല മത്രമല്ല മുതലാളിയുടെ വ്യവസായപ്രവര്‍ത്തനം കൂടിയാണല്ലോ“- എനിക്ക് സിനിമാ കലയാണോ എന്ന സംശയം പണ്ടുമുതലേ ഉണ്ട്‌. കലയല്ല എന്നാണ് ഞാനിപ്പോളും പറയുക. അaപ്പോ കല എeന്താണ് എന്നു ചോദിക്കരുതേ.
മൂലധനത്തിന്റെ അമിതമായ സ്വാധീനം മാത്രമല്ല, അത്‌ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ മൂര്‍ത്തമാണ്. സിനിമ കലയാണെന്നു പറയുംപ്പോള്‍ തന്നെ അവിടെ ഒരു നുണയില്ലേ എന്നാണ് എനിക്കു തോന്ന്നുന്നത്‌. പാശ്ചാത്യര്‍ അംഗീകരിച്ചുവല്ലോ, അപ്പോ പിന്നെ നമ്മളും....
ഇതൊക്കെ പറയുംപ്പോളും നമ്മളില്‍ അത്‌ ചെലുത്തുന്ന സ്വാധീനം ചെറുതല്ല എന്ന് സമ്മതിക്കുന്നു. അത് കല ആയതുകൊണ്ടല്ല ഒരു വ്യവസായമായതുകൊണ്ടാണ്.
അപ്പെന്താ കല?

Submitted by baburaj on Mon, 2007-02-12 21:54.

നല്ല കലകളൊക്കെ വ്യവസായങ്ങളായിരുന്നു. മോഹിനിയാട്ടം, കഥകളി ..... വ്യത്യസ്തതരത്തിലുള്ള മൂലധന നിക്ഷേപങ്ങള്‍ അവയ്ക്കു പിന്നിലുണ്ടായി എന്നുമാത്രം. ദൈവത്തിന്റെ പേരില്‍ അവര്‍ണ്ണനെ വേഷം കെട്ടിച്ച് തീയില്‍ ചാടിച്ചതിനു പിന്നിലുമുണ്ട് ലാഭ താത്പര്യങ്ങള്‍. അന്നത് അളക്കാനുള്ള ടൂളുകള്‍ നമുക്കില്ലാതെ പോയി എന്നു മാത്രം.
മറ്റൊന്നു കൂടി.. എം ജി ആറിനെ പോലെ ഒരു അവര്‍ണ്ണന്‍ എന്ന് ലേഖനത്തില്‍ കാണുന്നു.. കക്ഷി ശരിക്കും അവര്‍ണ്ണനാണോ?

Submitted by jenny (not verified) on Wed, 2007-02-14 23:13.

in the article m g r is said to be a "kiizhaala thaaram" not avarnan..
ennu vechaal that he acted as a kiizhala kathaapaathram in many films - (e.g thozhilaali, rickshawkaaran, etc)
he is officially a nair - jenny

Submitted by jm (not verified) on Thu, 2007-02-15 02:01.

Hello All,

Nice article. But even then I would like to make a quick response to the article. Indian cinema and other third world cinemas are seen as not-yet-cinemas.Malayalam films in the popular imagination seems to replicate that argument in relation to other cinemas in the republic of India. But, simulataneously we cannot make a quick conclusion here in terms of the technical finnese of malayalam films.
In the west the so-called-quality of the films is also because of the well organised production facilities and tightly bound and well integrated dpeartments with in the institutional structures of the film world. In india the film industry is yet to emerge into that kind of a full capitalist expansion format, although in the hindi film industry signs of that kind of consolidation is starting to emerge through companies like yash raj films and factory.
My point which is a derivation of all these things is that the Malayalam film industry is yet to match the capitalist investments of the neighbouring states like Tamil Nadu and Bollywood. Malayalm cinema is a not-yet-cinema in itself in that sense. This sense of the disadvanataged nature of the malayalm film industry is also, therefore, there in the popular imagination, although I cannot give you immediate refernces. So the idea that malayalm film industry is deemed great in the popular imagination is ambiguos. A more appropriate argument would be ---It is seen as great as well as not so great.
In addition to this let us use a similarly Marxist methodolgy to understand this ambiguity. It would be worthwhile to remember that Kerala is a service economy...a parasite economy which survives on remittances from abroad and also other service based industries. This can partly explain the non-technical nature of malayalam films. The capitalist expansion is not as mature as in the neighbouring states of Kerala. This is not to suggest that neighbouring states have progressed to some capitalist utopia but just that the werewithal to negotiate large canvasses largly eluded Kerala. One reason for this would be that the new accumulated wealth of kerala which were poured into films didnt have that kind of risk taking ability on account of the fact that many of the first generation gulf malayalies were minorities or other sub-altern communities with no cultural or symbolic capital. Hence, the investements in Nair characters who envisioned the nature of the kerala state of that period.

Submitted by jenny rowena (not verified) on Thu, 2007-02-15 10:34.

hey jm,

1. first of all marxism is a dead religion. athu potte...

2. about ur new argument "that malayalam is great as well as not so great" – I think I am also saying something similar read for example these lines:
ഇതേ അളവുകോല് വെച്ചു നോക്കുമ്പോള് മലയാളത്തിലെ പോപ്പുലര് സിനിമകളും പാട്ട്-ഡാന്സ്-കോമഡി ഫോര്മുലകള്ക്കുള്ളില് കുടുങ്ങിയ നിലവാരം കുറഞ്ഞവ തന്നെ. എന്നിട്ടും (ലേഖനത്തിന്റെ തുടക്കത്തില് പറഞ്ഞത് പോലെ) ഇന്ത്യന് സിനിമകള്ക്കിടയില് മലയാളം മികച്ചതായി കരുതപ്പെടുന്നു

3. gulf money cannot be used in understandin a film like neelakuyil, which is pre-gulf

4. contrary to what you say, gulf money brought "masala" elements to malayalam cinema and exactly because the gulf was mainly a refuge for subalterns, the progressive Nair figure build up by Malayalam cinema in the 60s was highly destabilized with this gulf money. Though the caste ideologies always remained intact

6. malayalam font'il ezhuthaan pattunilla, aathaanu english'l ezhuthunnathu...

Submitted by baburaj on Thu, 2007-02-15 22:44.

ജാതിപ്പറഞ്ഞ് കളിക്കുന്നതു ശരിയല്ല. എങ്കിലും ‘കീഴാള താരത്തിന്റെ അഭാവം‘ എന്നത്.. കീഴാള നായക കഥാപാത്രം എന്നാവുക ബുദ്ധിമുട്ടുണ്ട്.. എം ജി ആറിന്റെ ശരീരഘടനയും വാതുറക്കാതെയുള്ള സംഭാഷണവും മറ്റും മറ്റും അയാളെ സവര്‍ണ്ണനാക്കി നിലനിര്‍ത്തുകയാണു ണ്ടായത്. ഡി ആര്‍ നാഗരാജിന്റെ ഒരു പഠനത്തില്‍ പ്രഭുദേവയും അരവിന്ദ് സ്വാമിയും കീഴാള -മേലാള ശരീരങ്ങളായി സ്ക്രീനില്‍ നിറയുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നുണ്ട്. പ്രത്യേകിച്ചും മണ്ഡലിനു ശേഷമുള്ള കാലഘട്ടത്തില്‍ . ആ തരത്തില്‍ സിനിമയില്‍, പ്രത്യേകിച്ചും തമിഴ് സിനിമകളില്‍ അന്വേഷണം നടന്നിട്ടുള്ള സ്ഥിതിയ്ക്ക് ‘എം ജി ആറിന് ‘ എത്രത്തോളം യോജിക്കും ജെനിയുടെ വിശേഷണം എന്നാലോചിക്കാനുണ്ട്.

Submitted by jenny (not verified) on Thu, 2007-02-15 23:08.

mgr'nu ingane complexities undu, ariyaam...
ivide jaathi shareeram etc ennalla parayaan udeshichathu...
mgr as a star who mainly played lower class/caste roles, addressing a lower class/caste audience -
ithu poole oru thaaram nammukku 60s il undaayirunilla.
the middle class touch was always there,
even when sathyan became a thozhilaali, he would appear as a hard core intellectual -
ithaanu parayaan shramikunnathu...mgr ine vivarikaan ivide shramikunnilla..

Submitted by ഒ.കെ.സുദേഷ് (not verified) on Fri, 2007-02-16 14:59.

പ്രമുഖമായും നീലി-കഥാപാത്രത്തിന്റേതല്ലാത്ത ഒരു ചലച്ചിത്രാവിഷ്ക്കാരത്തിന്‌ 'നീലക്കുയില്‍' എന്നു പേരു വന്നുവീഴുവാനെന്ത്‌ എന്നത്‌ എന്നേയും ഒരുകാലത്ത്‌ അസാരം പരിഭ്രമിപ്പിച്ചിരുന്നു. കീഴാളനോടുള്ള അനുഭാവം, കൂലം തകര്‍ത്തൊഴുകിയ കാലത്ത്‌ പുറപ്പെട്ട ഒരു ചലച്ചിത്രമായതുകൊണ്ട്‌ അത്‌ 'നീലക്കുയില്‍' ആയിപ്പോയതാവാം (ആണ്‌!). ആ പടത്തെ ചരിപ്പിച്ച സര്‍ഗ്ഗാത്മക മൂലധനം കീഴാളത്തത്തില്‍ നിന്നു നേരിട്ട്‌ നിക്ഷിപ്തമായതല്ല --നമ്മുടെ രഷ്ട്രീയ-മാര്‍ക്സിസം ആവാത്തതുപോലെതന്നെ. ആകയാല്‍, പി. ഭാസ്കരന്റെ ജതിയെന്തെന്നാവില്ല തുടര്‍ന്നുള്ള അന്വേഷണവും. പക്ഷെ, അദ്ദേഹം 'നീലക്കുയില്‍'-ല്‍, അകത്തും പുറത്തുമായി, കഠിനമായൊരു സാന്നിദ്ധ്യത്തെ അറിയിച്ചു കഴിയുന്നുവല്ലോ. അകത്ത്‌, അദ്ദേഹം കരുണയുടേയും നീതിയുടേയും ദൈവതുല്യമായൊരു റോള്‍ കടന്നെടുത്തത്‌ നാം കാണാത്തത്‌? ആ റോള്‍ അദ്ദേഹം, തനിയ്ക്കായി, നീലി-കഥയ്ക്കു മുമ്പേ രൂപീകരിച്ചു കഴിഞ്ഞിരുന്നു. ആ കഥാപാത്രത്തിന്റെ ജാതിയെന്തായിരുന്നിരിയ്ക്കണം എന്നത്‌ -- എന്തൊക്കെയായി ചിത്രീകരിച്ചിരുന്നാലും -- നമുക്കറിയാം, യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുമെന്ന്. അത്‌, ശ്രീധരന്‍ മാസ്റ്റര്‍ (സത്യന്‍) എന്ന നായര്‍ കഥാപാത്രത്തെ 'കൂടുതല്‍' സിവിലൈസ്‌ ചെയ്യാന്‍ നിയുക്തനാവുന്ന മറ്റൊരു നായര്‍/മേല്‍ജാതി കഥാപാത്രമായേ തീരൂവെന്നുണ്ട്‌.

എങ്കില്‍, 'നീലക്കുയില്‍' എന്ന പേര്‌? ഹ! ആ കളിയില്‍ നാം നമ്മുടെ രാഷ്ട്രീയത്തില്‍ തന്നെ എന്നേ നിഷ്ണാതരല്ലേ!

'നീലക്കുയില്‍'-നെ സംബന്ധിച്ചിടത്തോളം (നമ്മുടെ മിക്ക 'ആധുനിക' കൃത്യാന്തരങ്ങളെ സംബന്ധിച്ചിടത്തോളവും) ഒരുഗ്രന്‍ തമാശയുണ്ട്‌. പറഞ്ഞാല്‍ ചൂടാവുന്ന ഒരു തമാശ. print-media-യില്‍ തീരെ അനുഭാവത്തെ ജനിപ്പിക്കാത്തത്‌. അഥവാ അച്ചടിച്ചുവെങ്കില്‍, ഫാഷിസ്റ്റ്‌ എന്ന് ചീത്തവിളി കേള്‍പ്പിക്കുന്നത്‌.

അതിങ്ങനെയാവും:

ഇത്തരത്തിലുള്ള സര്‍ഗ്ഗാത്മക 'നീലി'കള്‍, എക്കാലത്തും, മലയാളത്തിലെ സാഹിത്യ-സിനിമാദികളിലത്രയും, ഗര്‍ഭം ധരിയ്ക്കുവാനിഷ്ടപ്പെടുക, ഇജ്ജാതി മേല്‍ജാതി-പുരുഷശിങ്കങ്ങളില്‍ നിന്നാവും! ഈ വിധം വിദ്യാധര ധര്‍മ്മം അനുഷ്ഠിക്കുന്നവരത്രയും ഫ്യൂഡലിസ്റ്റ്‌ സക്ഷാത്‌കാരകരുമാവും! അപ്പോള്‍, ഡയലോഗ്‌, വാസ്തവത്തില്‍, ആര്‍ ആരുമായാണെന്നാണ്‌? കാരണം, എതൊരു കീഴാള സക്ഷാത്‌കാരകനും , തന്റെ മാര്‍ക്സിസ്റ്റ്‌ 'വര്‍ഗ്ഗ'ത്തില്‍ പെട്ട ഒരുവളെ ഈവിധത്തില്‍ ഗര്‍ഭം ചുമപ്പിക്കുകയില്ല; ശ്രീധരന്‍ മാസ്റ്റര്‍മാരെ കിട്ടിയിടത്തിട്ട്‌ തല്ലിക്കൊല്ലുകയേ ഉള്ളൂ. കീഴാളമേഖലയിലെ 'ആമ്പിള്ളാരെ' കൊച്ചാക്കുന്ന ഈ കളി, എന്തായാലും അവര്‍ പൊറുപ്പിയ്ക്കാന്‍ വഴി കാണുന്നില്ല.

എന്തു പറയാന്‍? നല്ലൊരു ശതമാനം സര്‍ഗ്ഗാത്മക-സംഭവര്‍ നമ്മുടെ നേരമത്രയും ഒലിപ്പിച്ചു വിട്ടു എന്നു മാത്രമല്ല, സാമാന്യം നന്നായി കഞ്ഞികുടിച്ചു പുലരുകയും ചെയ്തു. അതുമാത്രമോ? പത്മാ പുരസ്കാരങ്ങളെല്ലാം തുടച്ചുവടിച്ച്‌ പൊക്കുകയും ചെയ്തു. (അരിയും തിന്നു, ആശാരിച്ച്യേം കടിച്ചു, പിന്നേം നായ മുമ്പോട്ടുതന്നെ!)

ജെന്നിയുടെ നിരീക്ഷണങ്ങള്‍ എനിയ്ക്ക്‌ നന്നായി ബോധിച്ചു. ഇതപൂര്‍വമാണ്‌ വെബ്‌-മാഗുകളില്‍. പ്രതികരണങ്ങളും ഗംഭീരം.

പക്ഷെ, സൂക്ഷിയ്ക്കണേ... print-media-യിലെ സംസ്കാരിക മേലാളര്‍ക്ക്‌ പുളിയ്ക്ക്യേ...!

Submitted by ..... (not verified) on Mon, 2007-05-14 14:08.

Rikshawkaaranum,Thozhilaaliyum okke aayi abhinayikkunnathu kond oraalkk "keezhaalan" aayi declassify cheyyaan kazhiyumo?
Ente arivil(aaymayil) MGR etho Maruthur Gopala Menon ntem Satyabhamedem makanaanu.Record kalil anganeyaa kaanunnath.
Pala kaalangalil 3 pennu kettiyittum onnu polum "Ezhai jaathi" aayirunnilla.Dravidian movement nte nadathippukaaran aakaan cinema nalkiya kuppayam maathram mathiyaayirunnu,karutha tholi polum vendi vannilla capital aayi.Cinema screen nu athra valuppam undallo.
Malayala cinemayude varenyathaye kurichu parayum munp aadya dalit sahityakaarane kurich oru comment paranjotte....
Ellaa reethiyilum "subaltern" aayirunna Valkmiki ezhuthiya Ramayanathil "Dheerodaathan athiprathaapa gunavaan aaya Sree Raman" bhaaryaye kaatil kondupoyi kalayukayaa.
Thadaka enna Dravida Rajakumariyude mookkum mulayum aruthu,Sambhookan enna vedam padicha Soodrane konnu angane pokunnu athile kathakal.
Aadi slokam aayi keezhalan aaya Valkmiki ezhuthiyath thanne ettavum pinthirippan alle?
Oru kaattalan-(Kaad aalunnavan,the ruler of forests,pakshe ivideyum kaataalatham swabhaavathil aaropikkapedunnu,vakkinte arthathinu varunna maattame!)
Athu potte..nammude kattalan vishapp(BHukk..Hunger) adakkaan oru pakshiye eythu veezhthiyappo subaltern valkmiki vilichu..
"Maanishaada,prathistaan thwa magama saaswatheesamaa,yat krauncha midhunaam avadheem kaamamohitham".Nhangade naatile pilleru vallom aarunnel paranjene...
"Odu Thayolee" enn.

Pinne nhan ee adutha samayath onnu randu tamizhu padam kandirunnu.Ellam joraarunnu.Pokiri ennoru padam kandappo randu peg vitta sukham undaarunnu.Dialogue um ushaar.
"Naan oru vatti mudivu pannitana, enn pecha naanae kekamattaen"

Pinne kure naalu kazhinj etho chechi ezhuthi kandu tamil cinemayil adikkunnathum vettunnathum okke keezh jaathi perukal ullavar aanenn.
Alla athil enthaa ithra prasnam enna ente chodyam.
Adikkaanum vettaanum kazhiv ullavan alle athu cheyyoo...

"Nee adicha piece naan adicha mass"
Gorge Melies kandaalum salaam vachu pokum.
.....

Submitted by Shyam Shankar (not verified) on Thu, 2009-05-14 18:23.

The relation between Malayalam cinema and Malayalee audience is mostly like a bad marriage, blaming each other unnecessarily to get way with own incompetence. Audience criticizes the makers for not making "GOOD films, and makers in turn criticises audience for not accepting "GOOD" cinema. As we all know "GOOD" is a non-measurable term. Unless and untill we define "GOOD" the makers and audience both can't satisfy each other. So what is the so called "GOOD" cinema? My mom frequently says "Pandathe Cinema! ho enthu nalla kathakal ayirunnu, eppo ellam orutharam kaati kootala." What I could analyse from what she feels is, she is not able to identify with the movies that she watch these days. For sure by "Nalla/Nallathu" she didn’t mean technically brilliant, grammatically correct,’ CLASSIC' film. Because I have never see her watching the so called "CLASSIC" films such as Bicycle thieves, Mirror, La Strada, Elipathayam, Kummatty, Adaminte Variyellu, Pather Panchali, Charulatha, or Akira Kurosawa's films in the past. And when she says today's movies are pretentious then probably she has not seen the movies like 4 months 3 weeks 2 days, Margam, Bhoothakannadi, In the mood for love, Chunking Express, Abbas Kiarstami's, Majidi Majid's, Makhmalbaf's or Tony Gatlif's movies. Please note that, all the movies mentioned as “GOOD" are “GOOD” strictly in my own perception and may not be true according to your perception, because Cinema is a relative medium. So I can’t enforce my liking or interest on my mom or nor she can influence me. It’s okay still we both are not in to film making. But if I am a film maker and I want my mom to watch my film, then what should I do?
 Should I follow my instincts or should go with my mom’s liking?
 How can I know what she likes?
 How can we bridge the gap?
 If she is comfortable with Malayalam and I am not, then should I make the film in Malayalam or the language in which I am comfortable with?
 Then what made audience accept certain films globally, irrespective of their language and origin?
 Why not just Malayalees but ardent film lovers all over India admired certain Malayalam movies and Movie Makers and considered them better than the movies which were made in their own languages?
 How could Malayalam cinema influence and inspire Europeans, Americans, or South Asians?
The answer which I feel the most appropriate for all the above questions is:
Look in to yourself; follow you, your identity and ethnicity.

The films which were accepted or getting acclaim all over the world were the most authentic and ethnic expressions. An ardent classic movie buff will never like a commercial movie, because commercial films generally ‘templatised’ and follows a pattern. They don't find any depth or substance or whatsoever in commercial films. Knowingly or unknowingly M T Vasudevan Nair, P N Menon, Adoor Gopala Krishnan or Aranvindan made films about their roots in the most honest way that they know and did justice to their skills (when I say skills, it's not great skills not mediocre too, according to the international standards) and made films with respect to their understanding and passion for Cinema. So according to them "GOOD" cinema was the Cinema which reflected and expressed what they were. Their movies were the extension of what they were as individuals. When an expression is real and ethnic it gains the attention of the viewers and leaves an impression. An art form is owned by the audience and not the artist. The creators can always influence the audience with their ethnicity and originality. Being the entertainment appetite of the audience truly unknown, the creators always have an opportunity to experiment. Thus a novel and original idea has the potential to win the hearts of the audience. The risk associated with presenting a pre-conceived, formulated expression is far more than the risk associated with a novel theme or expression. It’s commercially viable too, because it requires fewer funds to produce. All the Film Makers we discussed used this strategy to create their space in the international arena. They compete with the global film makers in from their own comfort and convenience and won the hearts of the global audience.

Malayalam movies which got recognised in film festivals worldwide in the pre 90s were made mostly by P N Menon, Aravindan, Adoor, MT Vasudevan Nair, John Abraham, T V Chandran and Shaji N Karun. In the recent past we have witnessed films such as Lohithadas's Bhoothakannadi, Rajeev Vijayaraghavan's Margam and Priyanandanan's films making in to these International festivals. The common thread which connects all these films is that they represent the time and space, honestly. Kamal Hassan, a proficient actor and a Film Maker of high calibre, considers M.T's ‘Nirmalyam’ the best movie he has ever come across. He says with pride that he watched, admired and shed tears for films like Nirmalyam, which others may walk out or dump. Kamal Hassan is one among millions who was emotionally moved by authentic Malayalam movies. Critics those who accuse films those who get accolades in international films as products meant for international use should understand that every film is meant for a market or a film identifies it's audience naturally. Audience too choose films according to their own will and wish.
John Abraham as he calls himself "was a Hitler of his films". He made films for himself and was widely accepted for his unique skills and styles. We normally associate him with his vagabond ways of living, but those qualities made him fearless and enabled him to make the films that he wanted to make. Bharathan was an ethnic freak, he had amazing and distinctive personality traits and that ethnicity was so evident in the movies he made. Padmarajan was deeply rooted in his values and with his inborn and genuine writing skills he secured his place in the movie world. He cemented it by making some of the most brilliant and intelligent films of our times. He wrote with least prejudice and tackled interferences from money lenders alias producers tactfully. Thus he compromised on his ego but not in the quality of the script. John Paul too maintained ethnicity in his craft and surrendered his skills in front of the genius of a truly ethnic movie maker Bharathan, helping Bharathan to make very original and ethnic Malayalam films. The films that were created in that era were human and real. The late 80s and pre 90s saw the emergence of two prolific writers, Lohitha Das and Ranjith. But later the talent power houses lost their ethnicity and were helpless like magicians who lost their tricks. They started looking around than looking inside and lost their souls in the process.

Box-office success never determines the quality and talent of a Film Maker. If you are make a living out of making films and you can’t do anything else but keep compromising on your talent, you end up becoming an unskilled labour, who will do anything to support his family and living. If the Film Maker is more committed towards his family and not Film Making then he will always end up making films which insures his survival and not originality or ethnicity. Thus the guys who got stuck to their roots and identity could only create their mark in the domain. 'Good' Malayalam Cinema Empire was painstakingly built by these masters of the craft and got acclaim and accolades from not just domestic and Indian audience and from film aspirants but from serious film buffs from all over the world. The brand that Malayalam Cinema created it for itself, proclaimed its contributions all over the world and domestically, it is not a myth. The domestic main stream movies that we had in the past, pre 90s represented the aspirations, imaginations and feelings of that generation. The films more or less did justice to what we were, our personality traits, mindset and ambitions. That's why Film Makers such as Sathyan Anthikad, Sibi Malayil, K G George, Bharathan, Padmarajan, Hariharan and I V Sasi could make their mark. They experimented with ideas, could bring technology, import excellence from various other languages in domains such as cinematography, art direction and editing and attracted excellent acting talents from various sources with true-to-life scripts. Audience like my Mom could identify with the incidents and characters because they all were part of her life. Anything that can make a difference to your life directly or indirectly in an emotional way creates a "FEEL GOOD" factor in you. This "FEEL GOOD" factor determines the quality of the film for the audience like my Mom. That's what a good marriage, or a good friend of you or your lover or anyone who is close to you does to you. Audience support anyone who is honest, a person who doesn’t lie. Same goes for creative expressions, if you are looking for a formula then its very simple, be true to yourself and your creation. If you think that the established producers or production houses don’t support such endeavours, then you have got it wrong. But they may not fund you in a large scale. You dont require a whooping 5 crores always to make a movie. You create a brand for yourself, create an identity, and create a good will among the audience, then encash your brand. It may take years, but will last forever. If you think audience may not understand certain things, educate them. That's what Adoor did in early 70s with film societies, that is what Anurag Kashyap is doing with his blogs. I personally feel, if you dont have an identity of our own then you are not eligible to be an artist. Honest creative expressions were always accepted by the audience and have met their expectations, so will end up in a strong bond like a strong marriage.
The future of Malayalam Cinema? I have not lost my hopes. Lal Jose and Blessy are promising and we can expect a revival through them. Thalapavu by Madhupal, Thakara Chenda by Avira Rebecca and Thaniye by Babu Thiruvilla definitely is worth mentioning and they have created a mark for themselves with their debut film. Anoop Menon too is a potential contender for a truly deserving Director's cap. Ranjith very strongly proclaimed his presence with a movie par excellence, Thirakatha. Now the old hawks also should pull up their socks and start thinking more positively than cynical.
Producers: If movies are what you want to make then be PROFESSIONAL. The main objective of making a film should n't be a mean or mode to sleep around with whores or dry wash your black money or both.
Actors(is applicable to females too): Be serious about what you are doing, respect the opportunity and try to learn more about the domain and work hard to equip yourself with more skills.
Directors: Be original, the margin of error is very limited in today's world. Don't bluntly copy movies, thinking we won't get to know. Even if you copy a Guyaneese movie, with GOOGLE and our international exposure to movies we will get to know. It's high time you need get out of Torrentino's or Guy Rithchie hang overs!
Technicians: I dont think they need any inputs from us. They are sincere towards their profession than their counterparts.
Any film aspirant out there thinks people don't come to watch good films then correct yourself. Believe in what you believe in, put in your heart in to learning about the Film Making Technology, Process and Business. Be original, original, original...dont make David Dhawan or Priyadarshan your role model. Audience will admire and value your original ideas which is so vital for your survival. Even if the movie doesn't do well at the box office, you will still get oppurtunities for your craft and skills. Instead of trying hard to make a box office hit by compromising on your own values and skills and letting it suffer at the box office, make an original film which you can sit back and enjoy and be proud of.
I know it's easier said than done. But atleast we need to put some effort to save Malayalam Cinema for maintaining its ethnicity. Honestly Malayalam Cinema is moving gradually away from Malayalees. We can’t tolerate STREET GOONS like Vinayan in a divine and creative space, which still is a part of our psyche.

It’s not anybody’s fault or it’s everybody’s fault that we are not getting to view the movies that we want to. But the blame game won’t help anyone. We think that we are global citizens; we think it’s less respectful to think and do what we have done in the past. In the process we are losing ourselves. A marriage or relation always works when they are true to each other. Let the Film Makers be true to the audience and the audience too to the Films and its Makers.

Submitted by നളന്‍ (not verified) on Sun, 2010-06-06 10:41.

പഴയ നീലക്കുയില്‍ കണ്ടില്ല, പുതിയ വേര്‍ഷന്‍ ഈ ലേഖനത്തില്‍ പറഞ്ഞ പോരായ്മകള്‍ കുറച്ചൊക്കെ പരിഹരിക്കുന്നുണ്ട്..
കീഴാളപക്ഷത്തുനിന്നുകൊണ്ടാണു കഥയുടെ ആഖ്യാനം. (കീഴാളം എന്നതു പിന്നെയും എത്രത്തോളം കീഴാളമെന്നതു വേറെ കാര്യം). നായകന്റെ ഒരു വീക്ഷണത്തിനും സ്ഥാനം കൊടുത്തിട്ടില്ലെന്നു മാത്രമല്ല നായകനെ തികച്ചും അപ്രസക്തമാക്കുന്നുണ്ട്, എന്നിരുന്നാലും പഴയ നീലക്കുയിലിന്റെ പറയാനെങ്കിലും ഉള്ള പുരോഗമനാത്മക അംശം (ജാതിയെ അഡ്രസ് ചെയ്യുന്നത്) പുതിയതില്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയത്, അല്ലെങ്കില്‍ അപ്രസക്തമാക്കിയത് തീര്‍ത്തും അരാഷ്ട്രീയവല്‍ക്കരണമായി കണക്കാക്കാവുന്നതാണു. സ്ത്രീപക്ഷത്തു നിന്നും പുരോഗനാത്മകവും, സാംസ്കാരികപക്ഷത്തുനിന്നും ഉപരിപ്ലവും ! ഷാജി കൈലാസ് , രഞ്ചിത്ത് ടീംസ് സ്ഥിരം എടുക്കാറുള്ള സവര്‍ണ്ണതയെ ആഘോഷിക്കുന്ന സിനിമകള്‍ പോലെ സവര്‍ണ്ണ മാടമ്പിത്തങ്ങളെ പൊലിപ്പിച്ചുകാണിക്കുന്ന സീനുകളോ ഡയലോഗുകളോ ഒരു ഫ്യൂഡല്‍ പച്ഛാത്തലമുള്ള സിനിമയില്‍ നിന്നും ഒഴിവാക്കിയത് അഭിനന്ദനം അര്‍ഹിക്കുന്നു.

ഈ ടൈറ്റില്‍ ഒരു വലിയ ശരിയാണു... “മലയാള സിനിമയെന്ന നുണ” - perfect , there cannot be a better way to describe malayalam cinema